ഇരിഞ്ഞാലക്കുട: സേവാഭാരതി താലൂക്ക് ആശുപത്രിയില്‍ അന്നദാനം ആരംഭിച്ചതിന്റെ പതിനാലാം വാര്‍ഷികം 2021 ജനുവരി 3ന് സേവാഭാരതി ഓഫീസില്‍ ആഘോഷിച്ചു.
സേവാഭാരതി തൃശൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് റിട്ട. എസ്.പി. പി.എന്‍ ഉണ്ണിരാജ ഉദ്ഘാടനം നിര്‍വഹിച്ചു. ആര്‍.എസ്.എസ്. പ്രാന്ത കാര്യവാഹ് പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍ സേവാസന്ദേശം നല്‍കി. പോള്‍ ജോസ് തളിയത്ത് മുഖ്യാതിഥി ആയിരുന്നു. ഇരിഞ്ഞാലക്കുട സേവാഭാരതി പ്രസിഡന്റ് ഐ. കെ. ശിവാനന്ദന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സേവാഭാരതി ജനറല്‍ സെക്രട്ടറി പി.കെ.ഉണ്ണികൃഷ്ണന്‍ സ്വാഗതവും അന്നദാന സമിതി വൈസ് പ്രസിഡന്റ് ഉണ്ണി നന്ദിയും പറഞ്ഞു. സേവാഭാരതി ഏറ്റെടുക്കുന്ന പിന്നാക്ക ബസ്തിയുടെ പ്രഖ്യാപനം അന്നദാന സമിതി പ്രസിഡന്റ് ഡി.പി. നായര്‍ നിര്‍വഹിച്ചു. സേവാഭാരതി രക്ഷാധികാരി പി.കെ. ഭാസ്‌കരന്‍ പതിനാലു കുടുംബങ്ങള്‍ക്ക് സഹായം നല്‍കി. റിട്ട. മെഡിക്കല്‍ സൂപ്രണ്ട് ഡോ.ജയപ്രകാശ്, ഇരിഞ്ഞാലക്കുട വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് എബിന്‍ വെള്ളാനിക്കാരന്‍, സേവാഭാരതി തൃശൂര്‍ ജില്ലാ സെക്രട്ടറി പി.ഹരിദാസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ആര്‍.എസ്.എസ്. തൃശ്ശൂര്‍ വിഭാഗ് കാര്യവാഹ് എ.കെ. ഉണ്ണികൃഷ്ണന്‍ ചടങ്ങില്‍ സന്നിഹിതനായിരുന്നു.