Monday, January 18, 2021
  • Online Shop
  • Subscribe
  • e-Weekly
  • About Us
  • Editors
  • Contact Us
  • Advertise
  • Gallery
  • English News
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • Online Shop
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • പദാനുപദം
    • കഥ
    • കവിത
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • Online Shop
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • പദാനുപദം
    • കഥ
    • കവിത
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home ബാലഗോകുലം

തങ്കവും വിരുന്നുകാരന്‍ ആമയും

എം. പ്രദീപ്

Print Edition: 18 December 2020
Share on FacebookTweetWhatsAppTelegram

രാവിലെ അമ്മ കുലുക്കി വിളിച്ചിട്ടാണ് തങ്കം എഴുന്നേറ്റത്. കണ്ണു തിരുമ്മി കിടക്കയില്‍ത്തന്നെയിരുന്ന അവളെ നോക്കിച്ചിരിച്ചു കൊണ്ട് അമ്മ പറഞ്ഞു:

‘വേഗം ഉമ്മറത്തേയ്ക്കു വാ…
നമുക്കൊരു അതിഥിയുണ്ട്.’
‘ആരാ…?’
തങ്കം ഉറക്കച്ചടവോടെ ചോദിച്ചു.
”അതു പറയില്ല. നീ വേഗം വാ.”
അമ്മയുടെ മറുപടി കേട്ട തങ്കം ചിന്തയിലാണ്ടു. ആരായിരിക്കും അതിഥി? കൂട്ടുകാരാരും ഇത്ര നേരത്തെ വരാനിടയില്ല.

തന്നോടു കൂട്ടുകൂടാറുള്ള പാത്രക്കച്ചവടക്കാരന്‍ തമിഴനും വളയും മാലയും വില്‍ക്കുന്ന പൊന്നമ്മുച്ചേച്ചിയുമൊക്കെ കഴിഞ്ഞ ദിവസം വന്നുപോയതുമാണ്. പിന്നെ ആരാവും..?
‘അമ്മേ.. ഒരു ‘ക്ലൂ’ തരൂ’.

‘നീ ഇതുവരെ നേരില്‍ കണ്ടിട്ടില്ല. പക്ഷെ, ചിത്രത്തില്‍ പലവട്ടം കണ്ടിട്ടുമുണ്ട്.’
അമ്മ ‘ക്ലൂ’ കൊടുത്തിട്ടും തങ്കത്തിനൊരു പിടിയും കിട്ടിയില്ല.
അവള്‍ അക്ഷമയോടെ ഉമ്മറത്തേയ്‌ക്കോടി.
അവിടെ അച്ഛമ്മയും അച്ഛനും ചെറിയച്ഛനുമൊക്കെയുണ്ട്. എല്ലാവരും വലിയ വട്ടച്ചെമ്പിനു ചുറ്റും നില്‍ക്കുന്നു. തങ്കം ഓടിച്ചെന്ന് അച്ഛമ്മയുടെ കൈയില്‍ തൂങ്ങിക്കൊണ്ട് ചെമ്പിലേയ്‌ക്കെത്തിനോക്കി.
അത്ഭുതംകൊണ്ടവളുടെ കണ്ണുകള്‍ വിടര്‍ന്നു !

ആമ ചെമ്പിലെ വെള്ളത്തില്‍ നീന്തിക്കളിക്കുകയാണ്! ഇടയ്ക്ക് തല വെളളത്തിനു മുകളിലേയ്ക്കുയര്‍ത്തി കുറേനേരം നില്‍ക്കും! പിന്നെ, പെട്ടെന്നൊരു മുങ്ങലാണ്!
അപ്പോള്‍ത്തന്നെ തിരിച്ച് മുകളിലെത്തുകയും ചെയ്യും!
തങ്കം എല്ലാം മറന്ന് കൗതുകത്തോടെ ആമയെത്തന്നെ നോക്കി നിന്നു! അമ്മ പറഞ്ഞതു പോലെ അവള്‍ ആദ്യമായിട്ടായിരുന്നു ജീവനുള്ള ആമയെ കാണുന്നത്!
പെട്ടന്നവള്‍ക്കൊരു സംശയം.
‘അച്ഛമ്മേ… ഈ ആമ എങ്ങനെയാ നമ്മുടെ വീട്ടിലെത്തിയത്?’
ചോദ്യം കേട്ട് അച്ഛമ്മ വാത്സല്യത്തോടെ തങ്കത്തെ നോക്കി.

‘ഇതാണോ തങ്കക്കുട്ടിയുടെ വീട് എന്നു ചോദിച്ചുകൊണ്ട് ഇന്നലെ രാത്രി വന്നതല്ലേ, ആമ! നീ ഉറങ്ങുകയാണെന്നു പറഞ്ഞപ്പോള്‍ ‘വിളിക്കേണ്ട, രാവിലെ കാണാം’
എന്നു പറഞ്ഞ് ആമ ഇവിടെത്തന്നെ താമസിച്ചു’.

അച്ഛമ്മ പറഞ്ഞതുകേട്ട് എല്ലാവരും ചിരിച്ചു. തങ്കം മാത്രം ചിരിച്ചില്ല. എല്ലാവരും കൂടി തന്നെ കളിയാക്കുകയാണെന്നവള്‍ക്കു മനസ്സിലായി.
തങ്കം മുഖം വീര്‍പ്പിച്ചു. ഉടനെ അച്ഛമ്മ അവളെ ചേര്‍ത്തുപിടിച്ച്, ശരിക്കും ആമ എങ്ങനെയാണവിടെ എത്തിപ്പെട്ടതെന്നു പറഞ്ഞുകൊടുത്തു.

ആമവിശേഷം ചൂടാറും മുമ്പേ കൂട്ടുകാരോടു പറയാന്‍ തിടുക്കമായി, തങ്കത്തിന്. എത്രയും പെട്ടെന്ന് സ്‌കൂളിലെത്തണം. പക്ഷെ, ആമയെ വിട്ടുപോകാനൊട്ടു മനസ്സുവരുന്നുമില്ല. തങ്കം ശരിക്കും ധര്‍മ്മസങ്കടത്തിലായി. ഒടുവില്‍ കുളിച്ചൊരുങ്ങി, സ്‌കൂള്‍ ബാഗുമെടുത്ത്, ആമയ്ക്കു റ്റാ..റ്റാ.. കൊടുത്ത് അവള്‍ ഒറ്റ ഓട്ടം!

ഇന്റര്‍വെല്‍ ആവേണ്ട താമസം, അച്ഛനും ചെറിയച്ഛനും കൂടി തലേന്നു രാത്രി ആമയെ പിടിച്ച കഥ, തങ്കം വള്ളിപുള്ളി വിടാതെ കൂട്ടുകാരോടു പറഞ്ഞു. വണ്ടിയുടെ വെളിച്ചത്തില്‍ ആമയെ കണ്ടത് ചെറിയച്ഛനാണെന്നും ഇറങ്ങിച്ചെന്നു പിടിച്ചത് അച്ഛനാണെന്നുമൊക്കെ അവള്‍ അഭിമാനത്തോടെ വിവരിച്ചപ്പോള്‍ എല്ലാവര്‍ക്കും അതിശയം!

സ്‌കൂള്‍ വിട്ടതും ചില കൂട്ടുകാര്‍ തങ്കത്തിന്റെ കൂടെ കൂടി. അവര്‍ക്ക് ആമയെ കാണണം. പിറ്റേന്ന് മറ്റു ചില കൂട്ടുകാര്‍.. അടുത്ത ദിവസം വേറെ ചിലര്‍… അങ്ങനെ തങ്കത്തിന്റെ ക്ലാസ്സിലെയെന്നല്ല, സ്‌കൂളിലെ തന്നെ മുഴുവന്‍ കുട്ടികളും ആ ദിവസങ്ങളില്‍ ആമയെ കാണാനെത്തി! വന്നവര്‍ തന്നെ വീണ്ടും വീണ്ടും വന്നു! അങ്ങനെ വൈകുന്നേരങ്ങളില്‍ വീട്ടുമുറ്റത്ത് തിരക്കോടു തിരക്ക്! ബഹളം വല്ലാതെ കൂടുമ്പോള്‍ വീട്ടിലാരെങ്കിലും ഒന്നു കണ്ണുരുട്ടും. അതോടെ പരിസരം ശാന്തമാവും!

ഒരാഴ്ച കഴിഞ്ഞപ്പോള്‍ ആമയെ കാണാന്‍ കുട്ടികളാരും വരാതായി. എങ്കിലും തങ്കം പതിവുപോലെ രാവിലെയും വൈകീട്ടും കുറേ സമയം ആമയോടൊത്തു ചെലവഴിച്ചു. അതിനിടയിലാണ് അച്ഛമ്മ പ്രധാനപ്പെട്ടൊരു കാര്യം കണ്ടെത്തിയത്. ആമ ഒന്നും തിന്നുന്നില്ല! തിന്നാനിട്ടു കൊടുത്തതൊക്കെ അതേപടി കിടക്കുന്നു! ഈ നിലയ്ക്കു പോയാല്‍ ആമയെങ്ങനെ ജീവിക്കും? അച്ഛമ്മ പറഞ്ഞത് ശരിയാണെന്ന് എല്ലാവര്‍ക്കും ബോധ്യപ്പെട്ടു.

പ്രശ്‌നം പരിഹരിക്കാന്‍ എന്തു വഴി എന്നായി പിന്നത്തെ ആലോചന. ആമയെ വല്ല പാടത്തോ പറമ്പിലോ കൊണ്ടുപോയി വിട്ടാല്‍ മതിയെന്ന മട്ടില്‍ ആരൊക്കെയോ പറഞ്ഞത് തങ്കത്തിന് സങ്കടമായി. കുറച്ചു ദിവസം കൂടി കാക്കണം. ആമ ഭക്ഷണം കഴിച്ചു തുടങ്ങിയാല്‍ വീട്ടില്‍ വളര്‍ത്താം എന്നൊക്കെയാണ് അവള്‍ക്കു പറയാനുണ്ടായിരുന്നത്. അതൊന്നും പക്ഷെ, ആരും ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. തങ്കം കരയാന്‍ തുടങ്ങി. ആമയെ ഉപേക്ഷിക്കുന്ന കാര്യം

ആലോചിക്കാന്‍ പോലുമാകുമായിരുന്നില്ല, അവള്‍ക്ക്.
‘മോളേ, നമ്മളൊരു ജീവിയെ വളര്‍ത്തുകയാണെങ്കില്‍ അതിനൊരു പ്രയാസവും വരാതെ നോക്കാന്‍ സാധിക്കണം. ആമയുടെ കാര്യത്തില്‍ അങ്ങനെ പറ്റുമോ? ഒന്നും തിന്നാതെ ആമ ചത്തുപോവുന്നത് എന്തു
കഷ്ടമാണ്’.
അച്ഛമ്മ പറഞ്ഞതു കേട്ടപ്പോള്‍ തങ്കത്തിന്റെ കരച്ചിലടങ്ങി. ആമയെ വളര്‍ത്തിയില്ലെങ്കിലും വേണ്ടില്ല, അതു ചത്തുപോകാന്‍ പാടില്ല. പക്ഷെ, ദൂരെയെവിടെയെങ്കിലും തുറന്നുവിട്ടാല്‍പ്പിന്നെ ഒരിക്കലും കാണാനാവില്ലല്ലോ. തന്നെയുമല്ല, മറ്റു വല്ല ജന്തുക്കളോ, ചിലപ്പോള്‍ ഇറച്ചിയാക്കാന്‍ മനുഷ്യര്‍ തന്നെയോ അതിനെ പിടികൂടാനും മതി. തങ്കം ആശങ്കയോടെ ആമയെത്തന്നെ നോക്കി നിന്നു.
അപ്പോള്‍ വീണ്ടും അച്ഛമ്മ:
‘മോളേ..നമുക്ക് ആമയെ അടുത്തൊരിടത്തു വിടാം. അവിടെ, ഇഷ്ടമുള്ള ആഹാരവും കഴിച്ച്, അതു സുഖമായി ജീവിക്കട്ടെ. ആരും ഉപദ്രവിക്കില്ലെന്നുറപ്പ്. മാത്രമല്ല, ഭാഗ്യമുണ്ടെങ്കില്‍ നമുക്കു വല്ലപ്പോഴും കാണാനും സാധിക്കും. എന്താ… സമ്മതമാണോ?’
”ഏതാ അച്ഛമ്മേ, ആ സ്ഥലം?” തങ്കത്തിന്റെ പെട്ടെന്നുള്ള ചോദ്യം കേട്ട് അച്ഛമ്മ പുഞ്ചിരിതൂകിക്കൊണ്ടു പറഞ്ഞു:
”നമ്മുടെ അമ്പലക്കുളം തന്നെ, മോളേ.. അല്ലാതെ വേറെ ഏതു സ്ഥലം?”
തങ്കത്തിന് നൂറുവട്ടം സമ്മതമായിരുന്നു! സന്തോഷം കൊണ്ടു മതിമറന്ന അവള്‍ അച്ഛമ്മയുടെ മടിയിലേയ്ക്കു ചാടിക്കയറി. പിന്നെ, എന്തോ കിന്നാരം പറയാന്‍ ആമയുടെ അടുത്തേയ്‌ക്കോടി.

Share8TweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

കാക്കക്കുഞ്ഞിന്റെ സംഗീതപഠനം

ധ്രുവനക്ഷത്രം

പാട്ടും കൂട്ടും

നന്ദ്യാര്‍വട്ട പൂക്കള്‍

ആനയും കുറുനരിയും

കുഞ്ചുണ്ണിയും കുഞ്ചെറിയയും

കേസരി പ്രചാര മാസം

  • കേസരി വാരിക ആജീവനാന്ത വരിസംഖ്യ (ഭാരതത്തില്‍) ₹20,000.00
  • കേസരി വാരിക വാര്‍ഷിക വരിസംഖ്യ (വിദേശത്ത്) ₹8,000.00
  • കേസരി വാരിക വാര്‍ഷിക വരിസംഖ്യ (ഭാരതത്തില്‍) ₹1,150.00

Latest

അപേക്ഷ ക്ഷണിക്കുന്നു

നീതി കിട്ടാത്ത ആത്മാവുകള്‍

സ്മൃതികുടീരങ്ങള്‍ക്കും അപ്പുറം ഒരാള്‍

സമരവഞ്ചനകള്‍

സ്മൃതിയും സ്മാരകങ്ങളും

പ്രിസൈഡിങ്ങ് ഓഫീസര്‍ആമയായിരിക്കണം, സഖാവേ!

ക്ഷേത്രം ധ്വംസിച്ചാല്‍ ഒരു കുഴപ്പവുമില്ല

കെ.എന്‍. സതീഷ്‌കുമാര്‍ കൃഷ്ണവിഗ്രഹത്തില്‍ മാലചാര്‍ത്തി ഉദ്ഘാടനം ചെയ്യുന്നു.

അന്താരാഷ്ട്ര ശ്രീകൃഷ്ണകേന്ദ്രം 2025ല്‍ സജ്ജമാകും

സുഗതകുമാരി ടീച്ചറുടെ അനുസ്മരണം; ഫലവൃക്ഷത്തൈ നട്ട് പര്യാവരണ്‍ വിഭാഗ്

ഉപനിഷത് കാവ്യ താരാവലി പ്രധാനമന്ത്രി പ്രകാശനം ചെയ്തു

Load More

മേൽവിലാസം

പി.ബി. നമ്പര്‍ : 616
'സ്വസ്തിദിശ'
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • Contact Us
  • Subscribe
  • Online Shop
  • e-Weekly
  • Advertise
  • Privacy Policy
  • Terms & Conditions

© Kesari Weekly

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe
  • E-Weekly
  • Online shop
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • പദാനുപദം
  • കഥ
  • കവിത
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • More Links…
    • About Us
    • Editors
    • Contact Us
    • Advertise
    • Privacy Policy
    • Terms & Conditions

© Kesari Weekly