കാസര്‍ക്കോട്: സ്പീക്കര്‍ പദവി മറന്നുകൊണ്ട് സ്വര്‍ണ്ണക്കടത്തുകാരെ സംരക്ഷിക്കാന്‍ തയ്യാറായ പി.ശ്രീരാമകൃഷ്ണന് അധികകാലം ആ പദവിയില്‍ തുടരാനാകില്ലെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് പറഞ്ഞു.
കാസര്‍കോട് പ്രസ് ക്ലബ്ബില്‍ മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമസഭയുടെ പുനരുദ്ധാരണ പ്രവൃത്തികളിലും സ്പീക്കര്‍ അനധികൃതമായി ഇടപെട്ടിട്ടുണ്ടെന്ന് തെളിഞ്ഞിരിക്കുകയാണ്. ഒന്നിനും തൃപ്തികരമായ വിശദീകരണം നല്കാന് അദ്ദേഹത്തിന് സാധിക്കുന്നില്ലെന്നും സുരേന്ദ്രന് പറഞ്ഞു.
യു.ഡി.എഫ് എന്നാല്‍ ഇപ്പോള്‍ മുസ്ലീംലീഗും ജമാഅത്തെ ഇസ്ലാമിയുമാണ്. കോണ്‍ഗ്രസ്സ് ലീഗിന്റെ അടിമകളായി മാറി. വര്‍ഗ്ഗീയതയാണ് യുഡിഎഫിന്റെ ആയുധം. സുരേന്ദ്രന് കൂട്ടിച്ചേര്‍ത്തു.