കോഴിക്കോട്: മയില്‍പ്പീലി ചാരിറ്റബിള്‍ സൊസൈറ്റി ഏര്‍പ്പെടുത്തിയ പതിനൊന്നാമത് എന്‍.എന്‍.കക്കാട് സാഹിത്യ പുരസ്കാരം പെരിന്തല്‍മണ്ണ സ്വദേശി ആദിത്ത് കൃഷ്ണ ചെമ്പത്തിന്. ആദിത്ത് കൃഷ്ണയുടെ ‘കിടുവന്റെ യാത്ര’ എന്ന കൃതിയാണ് പുരസ്കാരത്തിന് അര്‍ഹമായത്. പതിനായിരത്തി ഒന്നു രൂപയും ശില്‍പ്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. ബാലസംവിധായകനും അഭിനേതാവും കൂടിയായ ആദിത്ത് കൃഷ്ണയ്ക്ക് കടത്തനാട് മാധവിയമ്മ പുരസ്കാരം, ഉജ്ജ്വല ബാല്യം പുരസ്കാരം (കേരള സര്‍ക്കാര്‍) അടക്കം നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.