ആലുവ: വെളിയത്തുനാട് തന്ത്രവിദ്യാപീഠം കുലപതിയായി മണ്ണാറശാല സുബ്രഹ്മണ്യന് നമ്പൂതിരിയെയും പ്രസിഡന്റായി അഴകത്ത് ശാസ്തൃശര്‍മ്മന്‍ നമ്പൂതിരിപ്പാടിനേയും സെക്രട്ടറിയായി എന്‍.ബാലമുരളിയെയും തിരഞ്ഞെടുത്തു. മുല്ലപ്പള്ളി കൃഷ്ണന് നമ്പൂതിരി (വര്‍ക്കിങ്ങ് പ്രസിഡന്റ്), എം.പി.സുബ്രഹ്മണ്യശര്‍മ്മ, പഴങ്ങാപറമ്പ് ഉണ്ണികൃഷ്ണന് (വൈസ് പ്രസിഡന്റുമാര്‍), ടി.എം.എസ്. പ്രമോദ്, പി.എസ്. മനോജ് കുമാര്‍ (ജോ. സെക്രട്ടറിമാര്‍) പി.എസ്. നാരായണന് (ഖജാന്‍ജി) എന്നിവരാണ് മറ്റു ഭാരവാഹികള്‍.
കോവിഡ് പ്രോട്ടോക്കോള്‍ മാനിച്ച് തന്ത്രവിദ്യാപീഠത്തില്വെച്ച് നടന്ന വാര്‍ഷികപൊതുയോഗത്തില്‍ ആണ് തിരഞ്ഞെടുപ്പ് നടന്നത്. പ്രസിഡന്റ് അഴകത്ത് ശാസ്തൃശര്‍മ്മന്‍ നമ്പൂതിരിപ്പാട് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എന്‍. ബാലമുരളി, വി.കെ. വിശ്വനാഥന്, എ.ഗോപാലകൃഷ്ണന് എന്നിവര്‍ സംസാരിച്ചു.