Tuesday, May 17, 2022
  • Subscribe
  • Buy Books
  • e-Weekly
  • About Us
  • Contact Us
  • Editors
  • Gallery
  • Advertise
  • English News
  • Subscriber Lounge
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home ബാലഗോകുലം

പത്തൊമ്പതാമത്തെ അടവ് (ആരോമര്‍ ചേകവര്‍ 43)

പ്രകാശന്‍ ചുനങ്ങാട്

Print Edition: 27 November 2020

ഇപ്പോള്‍ തളരുന്നത് ആരോമുണ്ണിയാണെന്ന് കണ്ണപ്പുണ്ണിക്കു മനസ്സിലായി. അപ്പോള്‍ അവന്‍ ആരോമുണ്ണിയെ മുത്തച്ഛന്‍ പഠിപ്പിച്ചുകൊടുത്ത പത്തൊമ്പതാമത്തെ അടവ് ഓര്‍മ്മിപ്പിച്ചു. മുത്തച്ഛനേയും കളരിഭരമ്പരദൈവങ്ങളേയും മനസ്സില്‍ ധ്യാനിച്ചുകൊണ്ട് ആരോമുണ്ണി ചുവടു മാറ്റിച്ചവിട്ടി.

”നോക്കിത്തടുത്തോടാ ചന്തു, ഇത് പത്തൊമ്പതാമത്തെ അടവാണ്.
നിനക്കായിവേണ്ടി മാത്രം മുത്തച്ഛന്‍ പഠിപ്പിച്ചുതന്നതാണ് ”
മിന്നല്‍കണക്കേ ചുരിക വായുവിലുയര്‍ന്നുതാണു. ചന്തുവിനു
തടുക്കാന്‍ കഴിയുന്നതിനു മുമ്പേ, അമ്മാവന്റെ കേമന്‍ ചുരിക ചന്തുവിന്റെ കഴുത്തില്‍ പതിച്ചു. ചന്തുവിന്റെ തല തല്‍ക്ഷണം നിലത്തു വീണുരുണ്ടു. കണ്ണപ്പുണ്ണി ചന്തുവിന്റെ തല കുടുമയില്‍ പിടിച്ചുപൊക്കി കൂടെക്കൊണ്ടുവന്ന മാറാപ്പിലിട്ടു.

അപ്പോള്‍ ആരോമുണ്ണി പറഞ്ഞു:
”അയിലാളര്‍ അറിഞ്ഞുകൊണ്ടുവേണം നമ്മള്‍ ഈ ചതിയന്റെ തലയുംകൊണ്ടു പോകാന്‍. ഇല്ലെങ്കിലോ, നമ്മള്‍ ഇവനെ അങ്കത്തില്‍ ചതിച്ചുകൊന്നതാണെന്ന് പെണ്ണുങ്ങള്‍ രണ്ടും പറഞ്ഞുണ്ടാക്കും”
അവര്‍ പടിപ്പുരത്തിണ്ണയിലിരുന്നു.
കുട്ടിമാണിയുടേയും കുഞ്ചുണ്ണൂലിയുടേയും അലമുറ കേട്ട് അയിലാളര്‍ ഓടിക്കൂടി.

”ചന്തുച്ചേകോന്റെ തലയറുത്ത് അതാ കൊണ്ടുപോകുന്നു’ എന്ന് പെണ്ണുങ്ങള്‍ ബഹളംകൂട്ടി. അതുകേട്ടവാറേ അയിലാളര്‍ വടിയും ഉലക്കയുമായിവന്ന് പടിപ്പുര വളഞ്ഞു.

ആരോമുണ്ണി പടിപ്പുരവാതില്‍ തുറന്നു. മാലോകരോട് ഉണ്ടായ കാര്യങ്ങള്‍ വിസ്തരിച്ചു.
ചന്തുക്കുറുപ്പ് ചതിച്ചുകൊന്ന ആരോമര്‍ചേകവരുടെ മകനും മരുമകനുമാണ് ഈ വന്നിരിക്കുന്നതെന്നും, വന്നത് പകരം ചോദിക്കാനാണെന്നും കേട്ടപ്പോള്‍, ഉത്തരം ചോദിച്ചത് ഉചിതമായെന്നു പറഞ്ഞ് അയിലാളരെല്ലാവരും പിരിഞ്ഞുപോയി.

ആരോമുണ്ണിയും കണ്ണപ്പുണ്ണിയും വെള്ളാസ്ത്രിയാല്‍ത്തറയോളമെത്തി. ക്ഷീണം തീര്‍ക്കാന്‍ ഇരുപേരും ആല്‍ത്തറമേല്‍ കയറിയിരുന്നു.

”കണ്ണപ്പുണ്ണ്യേ, നാടുവാഴി അറിയാതെ നമ്മള്‍ ഈ നാടുവിട്ടുപോകരുത്. ചന്തുക്കുറുപ്പിനെ ചതിയങ്കത്തില്‍ തോല്‍പ്പിച്ച് എവിടുന്നോ വന്ന രണ്ടു ചേകവന്മാര്‍ തലയും വെട്ടിക്കൊണ്ടുപോയെന്ന് ദേശംതോറും പാണന്മാര്‍ പാടിനടക്കും. അത് നമ്മള്‍ക്കു നാണിഭക്കേടുണ്ടാക്കും. അമ്മാവനും മുത്തച്ഛനും നമ്മുടെ കളരിക്കും കറുത്തേനാര്‍ നാട്ടിനും കേളിയും കീര്‍ത്തിയും കുറയും”

അരിങ്ങോടര്‍കളരിയില്‍ നടന്ന അങ്കംവെട്ടിന്റെ കഥ നാടുവാഴിയുടെ ചെവിയിലെത്തി. നിജസ്ഥിതി അറിവാനായി തമ്പുരാന്‍ ആനക്കഴുത്തേറി, പടയാളികളായ നായന്മാരുടെ അകമ്പടിയോടെ അരിങ്ങോടരുടെ വീട്ടിലെത്തി.

ചന്തുക്കുറുപ്പിന്റെ തലവെട്ടിയെടുത്ത് മാറാപ്പിലാക്കി, എവിടുന്നോ വന്ന രണ്ടു ചേകവന്മാര്‍ എങ്ങോട്ടോ കടന്നുകളഞ്ഞെന്ന് കുട്ടിമാണിയും കുഞ്ചുണ്ണൂലിയും പരാതിപ്പെട്ടു. പുത്തൂരം വീട്ടിലെ ആരോമല്‍ചേകവരുടെ മകനും മരുമകനുമാണ് ആ ചേകവരെന്ന പരമാര്‍ത്ഥം പെണ്ണുങ്ങള്‍ മറച്ചുവെച്ചു.

”ഏതുവഴിക്കാണ് അവര്‍ പോയത് ? ” തമ്പുരാന്‍ ആരാഞ്ഞു.

”വെള്ളാസ്ത്രിയാലിന്റെ ഭാഗത്തേക്കാണ് തമ്പുരാനേ” അയിലാളരിലൊരാള്‍ ഉണര്‍ത്തിച്ചു.
നാടുവാഴിയും പടനായന്മാരും വരുന്നതുകണ്ട് കണ്ണപ്പുണ്ണി പേടിച്ചുപോയി.

”വലഞ്ഞല്ലോ ആരോമുണ്ണി!”

ആരോമുണ്ണിക്കു കുലുക്കമുണ്ടായില്ല. ആരോമര്‍ചേകവരുടെ മകനും മരുമകനുമാണെന്നും അമ്മാവനെ ചതിച്ചുകൊന്ന ചന്തുവിനോടു പകരം ചോദിക്കാന്‍ വന്നതാണെന്നും ആരോമുണ്ണി തമ്പുരാനെ ബോധിപ്പിച്ചു.

ചന്തുക്കുറുപ്പ് പണ്ട് പ്രജാപതിനാട്ടിലെ അങ്കത്തട്ടില്‍വെച്ച് ആരോമരുടെ നാഭിയില്‍ ചതിയില്‍ കുത്തുവിളക്കിന്റെ തണ്ടു കുത്തിയിറക്കിയ കഥ തമ്പുരാനും കേട്ടിട്ടുണ്ടല്ലൊ.

ഉത്തരം ചോദിച്ചതുചിതമായി എന്നു കല്‍പ്പിച്ച് തമ്പുരാന്‍ ആനക്കഴുത്തില്‍നിന്നിറങ്ങി. ചേകവന്മാരെ അടുത്തുവിളിച്ചു. തൃക്കയ്യില്‍ കിടന്ന കനകവളകളൂരി അവര്‍ക്കു സമ്മാനിച്ചു. തമ്പുരാനും നായന്മാരും വന്നവഴിയേ മടങ്ങിപ്പോയി.

(അടുത്ത രണ്ടു ലക്കത്തോടെ പരമ്പര അവസാനിക്കും)

Tags: ആരോമര്‍ ചേകവര്‍
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

കണികാണും കണിക്കൊന്ന

മാസവിശേഷങ്ങള്‍

അഴകൊഴുകും പവിഴമല്ലി

വര്‍ണ്ണം വിതറും വാകമരം

ഞാറ്റുവേലകള്‍

ദുഃഖമകറ്റും അശോകം

Kesari Shop

  • വികസനചിന്തയിലെ നൂതന പ്രവണതകൾ - കേരള വികസനത്തെക്കുറിച്ചുള്ള പഠനം ₹100.00
  • കേസരി വാര്‍ഷിക വരിസംഖ്യ ഓണപ്പതിപ്പ് ഇല്ലാതെ ₹1,000.00
  • കേസരി ഗ്രന്ഥശാലകള്‍ക്കുള്ള വാര്‍ഷിക വരിസംഖ്യ ₹900.00
Follow @KesariWeekly

Latest

ശ്രീനാരായണ ഗുരുവും മോദിയും

കണികാണും കണിക്കൊന്ന

കെടുകാര്യസ്ഥതയുടെ പാപഭാരം

ഒരു ദേശത്തിന്റെ കഥയായി മാപ്പിള കലാപം

ഒവൈസിമാരുടെ അങ്കലാപ്പ്‌

വിശുദ്ധി ചക്രം

മന്ത്രമഴ പൊഴിയുന്ന കൊട്ടിയൂര്‍

പ്രശാന്ത് കിഷോര്‍ ഗാന്ധി

കുഴിമാന്താന്‍ കുഴിമന്തി

സ്വത്ത് വിവരവും നികുതിക്കെണികളും

Load More

മേൽവിലാസം

പി.ബി. നമ്പര്‍ : 616
'സ്വസ്തിദിശ'
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe Print Edition
  • Buy Books
  • Subscriber Lounge
  • Log In
  • E-Weekly
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Editors
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies