ഉന്നത വിദ്യാഭ്യാസ അദ്ധ്യാപക സംഘത്തിന്റെ സംസ്ഥാന സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്ന കെ.സുധീഷ്‌കുമാറിന് കോട്ടയം മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ നിന്ന്, കോമേഴ്‌സില്‍ പി.എച്ച്.ഡി ലഭിച്ചു. എറണാകുളം മഹാരാജാസ് കോ ളേജില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ആയി പ്രവര്‍ത്തിച്ചുവരുന്ന ഇദ്ദേഹം, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടന്റ് ഓഫ് ഇന്ത്യ(ഐ.സി.എ.ഐ) ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറി ഓഫ് ഇന്ത്യ (ഐ.സി.എസ്.ഐ) എന്നിവയുടെ മെമ്പറുമാണ്.
കാലിക്കറ്റ് സര്‍വ്വകലാശാല സംസ്‌കൃത വിഭാഗത്തില്‍ നിന്നും ‘ശങ്കര-മധ്വ-രാമാനുജാചാര്യന്മാരുടെ ഭഗവദ് ഗീതാവ്യാഖ്യാനങ്ങള്‍ തമ്മിലുള്ള തുലനാത്മക പഠ നം’ എന്ന വിഷയത്തില്‍ പി.എച്ച്. ഡി നേടിയ എം. സുബ്രഹ്മണ്യന്‍.
പൈങ്ങോട്ടുപുറം പരേതനായ മാവാട്ടുപുറത്ത് വേലായുധന്‍ നായരുടേയും ഗൗരിയമ്മയുടേയും മകനാണ്. ഇപ്പോള്‍ ഗുരുവായൂരപ്പന്‍ കോളേജില്‍ ഗസ്റ്റ് ലക്ചര്‍ ആയി ജോലി ചെയ്യുന്നു.
രാഷ്ട്രീയ സ്വയംസേവക സംഘം കോഴിക്കോട് ഗ്രാമജില്ല കുന്ദമംഗംലം ഖണ്ഡിന്റെ കാര്യവാഹ് ആണ് സുബ്രഹ്മണ്യന്‍.