Saturday, July 19, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • മറ്റുള്ളവ …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • മറ്റുള്ളവ …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home മുഖലേഖനം

ഹലാല്‍-അറബിവല്‍ക്കരണത്തിന്റെ അവസാനവാക്ക്

ജി.കെ. സുരേഷ് ബാബു

Print Edition: 13 November 2020

അടുത്തിടെയാണ് കേരളത്തിലെ മിക്ക കടകളിലും ഒരു പുതിയ ബോര്‍ഡ് പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. നേരത്തെ മുസ്ലീം ഭക്ഷണശാലകളില്‍ മാത്രമുണ്ടായിരുന്ന ഹലാല്‍ സര്‍ട്ടിഫിക്കറ്റിന്റെ ബോര്‍ഡാണ് ഇപ്പോള്‍ മറ്റ് സ്ഥാപനങ്ങളിലേക്കു കൂടി എത്തിത്തുടങ്ങിയത്. പൊതുവെ എല്ലാം വൈകി അറിയുന്ന പാവപ്പെട്ട മലയാളികള്‍ ആരുംതന്നെ ഇതിന്റെ പിന്നിലെ ദുഷ്ടലാക്കിനെ കുറിച്ചോ സാമ്പത്തിക മാനങ്ങളെ കുറിച്ചോ ബോധവാന്മാരല്ല. തികച്ചും ആസൂത്രിതമായ ഇസ്ലാമിക വര്‍ഗ്ഗീയ താല്പര്യത്തിന്റെ, ഇസ്ലാമിക സര്‍വ്വാധിപത്യത്തിന്റെ നേര്‍ചിത്രമാണ് ഹലാലിന്റെ പിന്നില്‍. ഇതിനെ കുറിച്ച് ഇനിയെങ്കിലും അറിയാനും ചെറുക്കാനും നമുക്ക് കഴിഞ്ഞില്ലെങ്കില്‍ വരാനിരിക്കുന്ന ദുരന്തം കാശ്മീരിനെക്കാളും ഭീകരവും അപകടകരവുമായിരിക്കും. ഈ ദുരന്തം അറിയാതെയാണ് ഏതാനും വെള്ളിക്കാശിനുവേണ്ടി ഹലാല്‍ ആയുര്‍വേദ മരുന്നും ഹലാല്‍ ഫ്‌ളാറ്റുമായി ഹിന്ദു വ്യവസായികള്‍ പോലും രംഗത്തിറങ്ങുന്നത്. ഹലാല്‍ എന്ന ചാപ്പകുത്തി സ്വന്തം ഉല്പന്നം വിറ്റഴിക്കാന്‍ ശ്രമിക്കുന്ന ഹിന്ദു വ്യവസായികള്‍ വില്‍ക്കുന്നത് സ്വന്തം പൈതൃകത്തെയും സംസ്‌കാരത്തെയുമാണ് സഹസ്രാബ്ദങ്ങളായി ഭാരതത്തിലെ ഹിന്ദുക്കള്‍ പോരാട്ടത്തിലൂടെ ചെറുത്തു നിന്നിരുന്ന വൈദേശിക-മ്ലേച്ഛ ഇസ്ലാമിക ദുഷ്ടശക്തികളെ സഹായിക്കുക കൂടിയാണവര്‍.

നേരത്തെ ഇറച്ചിക്കടകളുടെയും ഇറച്ചി വില്പനയുടെയും കാര്യത്തില്‍ മാത്രമാണ് ഹലാലിന് നിര്‍ബ്ബന്ധിച്ചിരുന്നത്. ഹലാല്‍ ചിക്കന്‍ സെന്ററുകളും ഹലാല്‍ മട്ടണ്‍ സെന്ററുകളും മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളില്‍ ബോര്‍ഡുകള്‍ കൊണ്ട് സജീവമാവുകയും ചെയ്തു. ഹലാല്‍ ഇറച്ചിവെട്ടിന് മതപരമായ നിബന്ധന മുസ്ലീങ്ങള്‍ ആവശ്യപ്പെടുന്നതിനെ ആര്‍ക്കും നിഷേധിക്കാനാവില്ല. സ്വന്തം ഭക്ഷണത്തിന്റെ കാര്യത്തില്‍ മതപരമായ അനുഷ്ഠാനം വേണമെന്ന് അവര്‍ക്ക് ശഠിക്കാം. പക്ഷേ, മറ്റു മതസ്ഥരും അതേ ഭക്ഷണമേ കഴിക്കാവൂ എന്ന് ശഠിക്കുന്നിടത്താണ് പ്രശ്‌നം. ഹലാല്‍ ഇറച്ചിവെട്ടിന് ഇറച്ചിവെട്ടുകാരന്‍ നിര്‍ബ്ബന്ധമായും മുസ്ലീം ആയിരിക്കണം. അറക്കുന്ന മൃഗം അസുഖങ്ങള്‍ ഇല്ലാത്തതും പൂര്‍ണ്ണ ആരോഗ്യമുള്ളതും ആയിരിക്കണം. സ്വതന്ത്രമായ അന്തരീക്ഷത്തില്‍ വളര്‍ത്തിയതായിരിക്കണം. മൂര്‍ച്ചയുള്ള കത്തികൊണ്ട് ആയിരിക്കണം വെട്ടേണ്ടത്. വെട്ടുന്നതിനു മുന്‍പ് ബിസ്മി ചൊല്ലണം എന്നാണ് പറയുന്നത്. ബിസ്മി എന്നാല്‍ ബിസ്മില്ലാഹ് അല്ലാഹു അക്ബര്‍ എന്നാണ്. വെട്ടുന്ന മൃഗത്തിനെ മക്കയിലെ കഅബയുടെ നേര്‍ക്ക് തിരിച്ചു നിര്‍ത്തണം. മൂര്‍ച്ചയുള്ള കത്തികൊണ്ട് കഴുത്തിലെ രക്തക്കുഴല്‍ അറുത്ത് രക്തം വാര്‍ന്നൊഴുകി മരിക്കണം എന്നാണ് ഹലാലിന്റെ ചട്ടം. ഈ തരത്തിലുള്ള ഇറച്ചി മാത്രമേ ഹലാല്‍ ആകുന്നുള്ളൂ. അല്ലാതെയുള്ള ഇറച്ചി ഹറാമാണ് എന്നാണ് സങ്കല്പം. ഹറാമായ ഭക്ഷണം ഒരു കാരണവശാലും വിശ്വാസികള്‍ കഴിക്കാന്‍ പാടില്ല എന്നാണ് അവരുടെ നിബന്ധന. മത്സ്യങ്ങളെല്ലാം തന്നെ പൂര്‍ണ്ണമായും ഹലാല്‍ ആണെന്നാണ് വെയ്പ്. അതുകൊണ്ട് മീന്‍ വെട്ടാന്‍ ബിസ്മി ചൊല്ലേണ്ടതില്ല.

ഇറച്ചിയിലും ഇറച്ചിക്കടയിലും മാത്രം ഒതുങ്ങി നിന്നിരുന്ന ഹലാല്‍ ഒരു സാമ്പത്തിക രാഷ്ട്രീയ-മത ആയുധമായി മാറുകയും ഇസ്ലാമിക ആധിപത്യത്തിനുള്ള വഴിയൊരുക്കുകയും ചെയ്യുന്നു. ഇതിന്റെ വിശദാംശങ്ങള്‍ ആദ്യം പുറത്തുവന്നത് ബോസ്‌നിയയിലെ ഇസ്ലാം മതാധിപതിയായ ഗ്രാന്റ് മുഫ്തി ഡോ. മുസ്തഫ സെറികിന്റെ വാക്കുകളിലൂടെയാണ്. അദ്ദേഹം ലോക മുസ്ലീങ്ങളെ ഹലാല്‍ പ്രസ്ഥാനത്തിലൂടെ ലോകം കീഴടക്കാന്‍ ആഹ്വാനം ചെയ്തു. ഇക്കാര്യം 2010 ഡിസംബര്‍ 11 ലെ ഡെയ്‌ലി മെയില്‍ പത്രം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഹലാല്‍ സമ്പദ്‌വ്യവസ്ഥയെ ആഗോളതലത്തില്‍ തന്നെ നിയന്ത്രിക്കുന്നത് ഹലാല്‍ ഫുഡ് കൗണ്‍സിലാണ്. ലോകത്തെ എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള വ്യാപാര വ്യവസായ സ്ഥാപനങ്ങള്‍ക്ക് ഹലാല്‍ സര്‍ട്ടിഫിക്കേഷന്‍ നല്‍കാന്‍ ഓരോ സംഘടനയെ നിയോഗിച്ചിട്ടുണ്ട്. ഇന്ത്യയില്‍ ഇതിനായി ചുമതലപ്പെടുത്തിയിരിക്കുന്നത് ജാമിയത്ത് ഉലമ ഇ ഹിന്ദ് ഹലാല്‍ ട്രസ്റ്റിനെയാണ്. ഇവരാണ് ഇന്ത്യയിലുടനീളമുള്ള സ്ഥാപനങ്ങള്‍ക്ക് ഹലാല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. ഇതിന് നിശ്ചിത ഫീസ് ഉണ്ട്. ഫീസ് കൂടാതെ ഓരോ സ്ഥാപനത്തിനും ഹലാല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ നിബന്ധനകളുമുണ്ട്. ഈ നിബന്ധനകളിലാണ് ഇതിന്റെ രാഷ്ട്രീയവും സാമ്പത്തികവുമായ രഹസ്യ അജണ്ട ഒളിഞ്ഞിരിക്കുന്നത്. അതുതന്നെയാണ് ഇസ്ലാമിക സര്‍വ്വാധിപത്യത്തിനും മതപരിവര്‍ത്തനത്തിനും ഐ എസ് വിഭാവന ചെയ്യുന്ന ഇസ്ലാമിക ഭരണകൂടത്തിനും ഒക്കെ ഉപയോഗപ്പെടുത്തുന്നത്.

ഇസ്ലാം ഭൂരിപക്ഷ രാജ്യങ്ങളില്‍ ഉല്പന്നത്തിന്റെ നിര്‍മ്മാതാവ്, സ്ഥാപന ഉടമ മുസ്ലീമായിരിക്കണം. സ്ഥാപനത്തിലെ തൊഴിലാളികള്‍ മുഴുവനും മുസ്ലീങ്ങളായിരിക്കണം. അങ്ങനെയുള്ള സ്ഥാപനങ്ങള്‍ക്കു മാത്രമേ ഹലാല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുകയുള്ളൂ. മുസ്ലീം ഭൂരിപക്ഷമില്ലാത്ത ഇന്ത്യയെ പോലുള്ള രാജ്യങ്ങളില്‍ സ്ഥാപനത്തിലെ ജീവനക്കാരില്‍ മൂന്നിലൊന്ന് മുസ്ലീങ്ങളായിരിക്കണം. അതായത് ഓരോ സ്ഥാപനത്തിലും മൂന്നിലൊന്ന് തൊഴിലവസരങ്ങള്‍ മുസ്ലീം സമുദായത്തിന് കിട്ടുന്നു. ഇത്തരം സ്ഥാപനങ്ങളുടെ വരുമാനത്തിന്റെ മൂന്നിലൊന്ന് സക്കാത്തായി നല്‍കണം. ഇങ്ങനെ സക്കാത്തായി നല്‍കുന്ന തുകയില്‍ ഭൂരിപക്ഷവും ഭീകര വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കപ്പെടുന്നു എന്നാണ് അന്താരാഷ്ട്ര അന്വേഷണ ഏജന്‍സികള്‍ തന്നെ കണ്ടെത്തിയിട്ടുള്ളത്. ഇതര മതസ്ഥരുടെ പണം ഉപയോഗിച്ച്, അവരുടെ വരുമാന സ്രോതസ്സ് ഉപയോഗിച്ച്, ഇസ്ലാമിക മതപരിവര്‍ത്തനവും ഇസ്ലാമിക ഭരണത്തിനുള്ള ശ്രമവും നടത്തുന്നു എന്നതാണ് ഇതിന്റെ ശ്രദ്ധേയമായ വസ്തുത. ഹലാല്‍ സര്‍ട്ടിഫിക്കേഷനിലൂടെ നടത്തുന്ന സാമ്പത്തിക ഇടപാടുകള്‍ 2018 ല്‍ 1140 ദശലക്ഷം അമേരിക്കന്‍ ഡോളറായിരുന്നു. 2020 ല്‍ ഇത് 1200 ദശലക്ഷം ഡോളറായി കൂടി എന്നാണ് കണക്ക്. 2025 ഓടെ 1600 ദശലക്ഷം യു.എസ് ഡോളറിന്റെ ഇടപാട് നടത്തുന്ന സംവിധാനമായി ഹലാല്‍ മാറണം എന്നാണ് ഇസ്ലാമിക സംഘടനകള്‍ ലക്ഷ്യമിടുന്നത്. ഈ പണത്തിന്റെ മൂന്നിലൊന്നാണ് സക്കാത്തായി ഭീകരസംഘടനകളിലേക്ക് എത്തുന്നത്.

ഹലാലിന്റെ പണം ഭീകരസംഘടനകളിലേക്ക് എത്തുന്നു എന്ന ആരോപണം ഇന്ത്യയിലും സജീവമായതോടെയാണ് ഇന്ത്യയിലെ ഹലാലിന് മേല്‍നോട്ടം വഹിക്കുന്ന ജമീഅത്ത് ഉലമ ഇ ഹിന്ദ് ഹലാല്‍ ട്രസ്റ്റിന്റെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കുന്നത്. ട്രസ്റ്റ് ഇപ്പോള്‍ ധനസഹായം നല്‍കി സഹായിക്കുന്ന കേസുകളുടെ പട്ടിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഏതാനും കേസുകള്‍ മാത്രമേ ഇവിടെ പരാമര്‍ശിക്കുന്നുള്ളൂ. ട്രസ്റ്റ് പൊരുതുന്ന കേസുകളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നവ ഇവയാണ്; പൂനെയിലെ ജര്‍മ്മന്‍ ബേക്കറി ബോംബ് സ്‌ഫോടനം, ലഷ്‌കര്‍ ബന്ധം സംബന്ധിച്ച് കേസുകള്‍, ആര്‍ഷി ഖുറേഷിയുടെ ഐ എസ് ഐ എസ് ഐ ഗൂഢാലോചന കേസ്, മുംബൈ ബോംബ് സ്‌ഫോടന കേസ്, മുംബൈ ഭീകരാക്രമണ കേസ് (താജ് ഹോട്ടല്‍ അടക്കം ആക്രമിക്കപ്പെട്ട സംഭവം), ചിന്നസ്വാമി സ്റ്റേഡിയം ബോംബ് സ്‌ഫോടന കേസ്, പൂനെ ബോംബ് സ്‌ഫോടന കേസ്, അഹമ്മദാബാദ് സ്‌ഫോടന പരമ്പര. ഇവ ഇന്ത്യയിലെ കേസുകളില്‍ ഏതാനും ചിലത് മാത്രമാണ്. ഈ കേസുകള്‍ എല്ലാം തന്നെ ഭാരതത്തിന്റെ അഖണ്ഡതയ്ക്ക് എതിരെ, നമ്മുടെ നാട്ടിലെ പൗരന്മാര്‍ക്ക് എതിരെ ആക്രമണം നടത്തിയ ഭീകരര്‍ക്ക് എതിരായ കേസുകളാണ്. ഇതിലെ പ്രതികളെയാണ് ഇവര്‍ സംരക്ഷിക്കുന്നതും കേസ് നടത്താന്‍ പണം നല്‍കുന്നതും

ഹലാലിന്റെ ഭീകരബന്ധം ഇന്ത്യയില്‍ മാത്രമല്ല, വിദേശത്തും നേരത്തെ തന്നെ ശ്രദ്ധയില്‍ വന്നിട്ടുള്ളതാണ്. കാനഡയിലെ ഹലാല്‍ സ്ഥാപനങ്ങളില്‍ നിന്നുള്ള വരുമാനം പലസ്തീനിലെ ഭീകരസംഘടനയായ ഹമാസിനാണ് പൊയ്‌ക്കൊണ്ടിരിക്കുന്നത്. അമേരിക്കയിലെ ഹലാല്‍ ബിസിനസ്സുകളുടെ നെടുനായകത്വം വഹിക്കുന്ന ക്രസന്റ് ഫുഡ്‌സ് അവരുടെ വരുമാനം ഭീകരപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ക്രസന്റിന്റെ പ്രസിഡന്റ് അഹമ്മദ് ആദംസും മറ്റ് രണ്ട് പ്രമുഖ ഇസ്ലാമിക ഗ്രൂപ്പുകളുമാണ് ഇസ്ലാമിക ഭീകര സംഘടനകള്‍ക്ക് പണം എത്തിക്കുന്നത് എന്ന് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തി. ഇവര്‍ അംഗങ്ങളായ ഹോളിലാന്റ് ഫൗണ്ടേഷന് എതിരെ അന്വേഷണം നടക്കുകയാണ്. കൂടാതെ കൗണ്‍സില്‍ ഓഫ് അമേരിക്കന്‍ ഇസ്ലാമിക് റിലേഷന്‍സ്, ഇസ്ലാമിക് സൊസൈറ്റി ഓഫ് നോര്‍ത്ത് അമേരിക്ക എന്നീ സംഘടനകള്‍ക്കും ഹലാല്‍ പണം എത്തുന്നു. ഇവരും മുസ്ലീം അമേരിക്കന്‍ സൊസൈറ്റി എന്ന സംഘടനയും പ്രധാനമായും പ്രവര്‍ത്തിക്കുന്നത് നാലു കാര്യങ്ങളിലാണ് എന്ന് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിട്ടുണ്ട്. സ്ത്രീകളെ തരംതാഴ്ത്തി കാട്ടുക, സ്ത്രീകളുടെ സ്വാഭിമാനബോധവും സ്വന്തം കാലിലുള്ള നിലനില്‍പ്പും ഇല്ലാതാക്കാന്‍ അവരെ പരിഹസിക്കുകയും അപമാനിക്കുകയും ചെയ്യുക, ക്രിസ്ത്യാനികളെ അപമാനിക്കുക, ജൂതന്മാരെയും സ്വവര്‍ഗ്ഗാനുരാഗികളെയും വധിക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ക്കായി ഇവര്‍ ഈ ഹലാല്‍ ഫണ്ട് ഉപയോഗിക്കുന്നു. കാനഡയില്‍ നിന്ന് ഖമാസിനും ഹെല്‍പ്പിംഗ് ഹാന്‍ഡ് എന്ന സംഘടനയ്ക്കും ഇസ്രയേല്‍ വിരുദ്ധ ഭീകരസംഘടനകളില്‍ കൂടി പണം എത്തിക്കുന്നത് ഖാലിദ് മേഷാല്‍ ആണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

1960 കളില്‍ ഇംഗ്ലണ്ടില്‍ തുടങ്ങിയ ഹലാല്‍ ഇന്ന് ആ രാജ്യത്തെ ഒരു ഇസ്ലാമിക രാജ്യമാക്കുന്നതിന്റെ അതിര്‍വരമ്പു വരെ എത്തിച്ചുകഴിഞ്ഞു. രണ്ടാംലോക മഹായുദ്ധത്തിനു ശേഷം ഏറ്റവും കൂടുതല്‍ ആളുകള്‍ ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടത് ഹലാല്‍ സമ്പ്രദായത്തിലൂടെയാണ്. ഹലാല്‍ സര്‍ട്ടിഫിക്കറ്റ് ഉള്ള കടയോ സ്ഥാപനമോ ആണോ ഇതെന്ന അന്വേഷണത്തിലൂടെയാണ് ഇസ്ലാമിക രാജ്യമല്ലാത്ത സ്ഥലങ്ങളില്‍ ഇതിന്റെ പ്രചാരണം തുടങ്ങുന്നത്. ഹലാല്‍ അല്ലാത്ത കടകളില്‍ നിന്ന്, സ്ഥാപനങ്ങളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങില്ലെന്ന നിലപാട് അറിയിക്കുന്നു. പിന്നീട് കൂട്ടത്തോടെ ബഹിഷ്‌ക്കരിക്കും. കൂട്ടത്തോടെ ബഹിഷ്‌ക്കരിക്കുമ്പോള്‍ ഹലാല്‍ സര്‍ട്ടിഫിക്കറ്റിനു വേണ്ടി സ്ഥാപന ഉടമകള്‍ അന്വേഷണവും ശ്രമവും തുടങ്ങും. ഇതര മതസ്ഥര്‍ക്ക് ഹലാലോ ഹറാമോ ഇല്ലാത്തതുകൊണ്ട് അവര്‍ എല്ലാ കടകളില്‍ നിന്നും സാധനം വാങ്ങും. എല്ലാ സ്ഥാപനങ്ങളില്‍ നിന്നും ഉല്പന്നങ്ങള്‍ എടുക്കും. ഹലാല്‍ സര്‍ട്ടിഫിക്കറ്റ് കിട്ടണമെങ്കില്‍ മൂന്നിലൊന്ന് ജീവനക്കാര്‍ മുസ്ലീങ്ങള്‍ ആകണമെന്നും ഹലാല്‍ സാധനങ്ങള്‍ മാത്രം വില്‍ക്കണമെന്നും ഉള്ള നിബന്ധന കൂടി വരുമ്പോള്‍ ഒരു വന്‍ വാണിജ്യ ശൃംഖലയായി ഇത് മാറുന്നു. ഈ സമ്മര്‍ദ്ദത്തെ അതിജീവിക്കാന്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കു പോലും കഴിയുന്നില്ല എന്നതാണ് വസ്തുത. എയര്‍ ഇന്ത്യയിലും വിതരണം ചെയ്യുന്ന വിഭവങ്ങള്‍ ഹലാല്‍ ആയിരിക്കണം എന്ന നിര്‍ദ്ദേശം കോണ്‍ഗ്രസ്സുകാരനായ മുസ്ലീം മന്ത്രി വ്യോമഗതാഗതത്തിന്റെ ചുമതല വഹിച്ചപ്പോള്‍ വന്നതാണ്. ഹിന്ദു രാഷ്ട്രീയകക്ഷി എന്ന് മുസ്ലീം ലീഗ് ആക്ഷേപിക്കുന്ന ബി ജെ പി അധികാരത്തില്‍ വന്നിട്ടും ഇത് മാറ്റിയിട്ടില്ല. കൊക്കക്കോളയും മക്‌ഡൊണാള്‍ഡും ഹലാല്‍ ആണ്. ഇന്ത്യന്‍ റെയില്‍വേയില്‍ ഭക്ഷണം വിതരണം ചെയ്യുന്ന ഐ ആര്‍ സി ടി സി ഇതുവരെ ഹലാലെന്നോ ഹറാമെന്നോ ഉള്ള വിവേചനം ഇല്ലാതെയാണ് ഭക്ഷണം വിതരണം ചെയ്യുന്നത്. അതേസമയം, വിദേശരാജ്യങ്ങളിലേക്ക് ഭക്ഷണം കയറ്റുമതി ചെയ്യാന്‍ നിയുക്തമായിട്ടുള്ള അസോസിയേഷന്‍ ആന്റ് പ്രോസസ്ഡ് ഫുഡ് എക്‌സ്‌പോര്‍ട്ട് ഡെവലപ്‌മെന്റ് അതോറിറ്റി ഇസ്ലാമിക രാജ്യമല്ലാത്ത വിയറ്റ്‌നാമിലേക്കു പോലും കയറ്റി അയക്കുന്ന മാംസ ഉല്പന്നങ്ങള്‍ക്ക് ഹലാല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബ്ബന്ധമായും വേണമെന്ന് അനുശാസിക്കുന്നു. ഹലാലിന്റെ സാമ്പത്തിക മാനങ്ങള്‍ പഠിക്കുന്ന സാമ്പത്തിക ശാസ്ത്രശാഖ തന്നെ ഹലാലോ നോമിക്‌സ് ഇപ്പോള്‍ രൂപം കൊണ്ടിട്ടുണ്ട്.

ഹലാല്‍ അടിസ്ഥാനപ്പെടുത്തിയിട്ടുള്ള സാമ്പത്തിക ഇടപാടുകളുടെ വിപണിമൂല്യം വര്‍ഷംതോറും കൂടിവരികയാണ്. 2000 ല്‍ 6.9 ശതമാനം ആയിരുന്ന ഇത് 2020 ആയപ്പോഴേക്കും ഇരട്ടിയിലേറെ കൂടി എന്നതാണ് സവിശേഷശ്രദ്ധ ആകര്‍ഷിക്കുന്നത്. ഭാരതത്തെ പോലെ എല്ലാ മതസ്ഥരെയും ആദരിക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്യുന്ന രാജ്യത്ത് സഹിഷ്ണുതയും സര്‍വ്വധര്‍മ്മ സമഭാവനയും അടിസ്ഥാനശിലകളായി സര്‍വ്വാശ്ലേഷിയായ സംസ്‌കാരം നിലകൊള്ളുമ്പോള്‍ അതിന്റെ കടയ്ക്കല്‍ കത്തിവെക്കുന്ന രീതിയിലാണ് ഹലാല്‍ സാമ്പത്തിക സംവിധാനം രൂപം കൊള്ളുന്നത്. മതപരിവര്‍ത്തനത്തിനും ഭീകരപ്രവര്‍ത്തനത്തിനും ഉള്ള സ്രോതസ്സായി മാറുന്ന ഹലാല്‍ സമ്പ്രദായം ഭാരതത്തിന്റെ ഭരണഘടനയ്ക്ക് പൂര്‍ണ്ണമായും വിരുദ്ധമാണ്. ഭക്ഷണത്തിന്റെ കാര്യത്തിലും ജീവിതത്തിന്റെ കാര്യത്തിലും വിവേചനം പാടില്ലെന്നാണ് നമ്മുടെ ഭരണഘടന വിഭാവന ചെയ്യുന്നത്. വംശം, വര്‍ഗ്ഗം, ഭാഷ, ജാതി, മതം, ലിംഗം എന്നിവയുടെ പേരില്‍ വിവേചനം പാടില്ല. മറ്റു മതസ്ഥരോ, നിരീശ്വരവാദിയോ കശാപ്പു ചെയ്യുന്ന മാംസം ഭക്ഷിക്കില്ലെന്ന് ഒരുവിഭാഗം വാശി പിടിക്കുന്നത് ഭരണഘടനയുടെ തന്നെ അന്തസ്സത്തയ്ക്ക് വിരുദ്ധമാണ്. ഹലാല്‍ സര്‍ട്ടിഫിക്കേഷന്‍ ഇല്ലാത്തവരെ ബഹിഷ്‌ക്കരിക്കുന്ന പ്രവണത ഇന്ന് മറ്റു മതസ്ഥരുടെ വ്യാപാര സ്ഥാപനങ്ങള്‍ ബഹിഷ്‌ക്കരിക്കുന്ന നിലയിലേക്ക് മാറിയിരിക്കുന്നു. കഴിഞ്ഞ പെരുന്നാള്‍കാലത്ത് കൊറോണ ദുരന്തത്തിന് ഇടയിലും കര്‍ണ്ണാടകത്തിലെ ഹിന്ദു കടകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങിയ മുസ്ലീം സ്ത്രീകളെ ഇസ്ലാമിക തീവ്രവാദികള്‍ ആക്രമിച്ച സംഭവവും ഉണ്ടായി. തമിഴ്‌നാട്ടില്‍ മുസ്ലീം ഭൂരിപക്ഷ പ്രദേശത്ത് ബുര്‍ഖ വില്‍ക്കുന്ന കട തുടങ്ങിയ ഹിന്ദു വ്യാപാരി ആക്രമിക്കപ്പെട്ടതും ഈ രീതിയില്‍ വേണം കാണാന്‍. ദക്ഷിണേന്ത്യയില്‍ ഹിന്ദു സമുദായത്തിലെ ഏതെങ്കിലും ഉപജാതികള്‍ കശാപ്പുകാരല്ല. അതേസമയം, ഉത്തരേന്ത്യയില്‍ ഘാതിക്, വല്മീകി തുടങ്ങിയ സമുദായങ്ങള്‍, സിഖ് മതത്തിലെ ഒരു വിഭാഗം എന്നിവര്‍ മൃഗങ്ങളെ കശാപ്പു ചെയ്യുന്നവരാണ്. അവരുടെ അവകാശം പോലും നുള്ളിക്കളയുന്നതാണ് ഹലാലിന്റെ പിന്നിലെ രാഷ്ട്രീയം. ഇസ്ലാമിക സമൂഹം ശക്തമായതുകൊണ്ട്, അവരുടെ വോട്ടുബാങ്ക് സുദൃഢമായതുകൊണ്ട് ഇതിനെതിരെ നിലപാട് എടുക്കാന്‍ മുഖ്യധാരാ രാഷ്ട്രീയപ്പാര്‍ട്ടികള്‍ തയ്യാറാകുന്നില്ല. മൃഗങ്ങളെ കശാപ്പു ചെയ്യുമ്പോള്‍ രക്തം വാര്‍ന്നുള്ള മരണം ഉറപ്പാക്കണം എന്ന ഹലാല്‍ നിബന്ധന മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയാനുള്ള 1960 ലെ നിയമത്തിന് എതിരാണെന്ന ഹര്‍ജി ഇപ്പോള്‍ സുപ്രീംകോടതിയില്‍ എത്തിയിട്ടുണ്ട്.

ഹലാലിന് എതിരായ ഒരു നീക്കം ആഗോളതലത്തില്‍ തന്നെ രൂപംകൊണ്ടു കഴിഞ്ഞു. ഓസ്‌ട്രേലിയയില്‍ ഹലാലിന്റെ പിന്നിലെ ഭീകരതയും അപകടവും അവര്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു. സെനറ്റര്‍ ജാക്വി ലാംബി ഹലാല്‍ പണം ഭീകരപ്രവര്‍ത്തനങ്ങള്‍ക്കാണ് ഉപയോഗിക്കുന്നത് എന്ന് തുറന്നടിച്ചു എന്നുമാത്രമല്ല, ഹലാല്‍ സമ്പ്രദായത്തിന് എതിരെ നിയമം കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടു. ഓസ്‌ട്രേലിയയിലെ പാര്‍ലമെന്റ് അംഗമായ ജോര്‍ജ്ജ് ക്രിസ്റ്റ്യന്‍സണും ഇത് മതഭീകരതയാണെന്ന് അഭിപ്രായപ്പെട്ടു. ഹലാലിന് എതിരായ ഒരു പൊതു മുന്നേറ്റം ഓസ്‌ട്രേലിയയില്‍ ശക്തമാവുകയാണ്. ശ്രീലങ്കയിലും അയര്‍ലണ്ടിലും ഹലാലിന് എതിരായ നീക്കം ശക്തമായിക്കഴിഞ്ഞു. ഹലാല്‍ സിഖ് മതവിശ്വാസത്തിന് എതിരാണെന്ന അഭിപ്രായത്തെ തുടര്‍ന്ന് സിഖുകാരും ഹലാല്‍ അനുകൂല മുസ്ലീങ്ങളും തമ്മില്‍ സംഘര്‍ഷത്തിലേക്കാണ് നീങ്ങിയത്. സിഖ് മതക്കാര്‍ മുടി വെട്ടുന്നത്, വേശ്യാവൃത്തി, മദ്യപാനം, ഹലാല്‍ ഭക്ഷണം എന്നിവ നിഷിദ്ധമായി കാണുന്നു. ഹലാല്‍ അല്ലാത്ത ഇറച്ചി കിട്ടാന്‍ പഞ്ചാബ് ജയിലുകളില്‍ ബ്രിട്ടീഷ് ഭരണകാലത്ത് സിഖുകാര്‍ സായുധ സംഘര്‍ഷത്തിലേക്കു തന്നെ നീങ്ങി. പഞ്ചാബിലെ സര്‍ക്കാര്‍ അന്ന് അകാലികളെയും മുസ്ലീങ്ങളെയും ചര്‍ച്ചകളിലൂടെ രമ്യതയില്‍ എത്തിച്ച് ഹലാല്‍ അല്ലാത്ത ഇറച്ചി സിഖുകാര്‍ക്ക് കഴിക്കാന്‍ അനുമതി നല്‍കുകയായിരുന്നു. രക്തം വാര്‍ന്നൊഴുകി മൃഗങ്ങള്‍ വേദനയനുഭവിച്ച് കൊലചെയ്യുന്നത് ധര്‍മ്മാനുസൃതമല്ലെന്നും മൃഗങ്ങള്‍ക്കെതിരായ ക്രൂരത സംബന്ധിച്ച് നിയമത്തിന്റെ ലംഘനമാണെന്നും സുപ്രീം കോടതിയില്‍ പൊതുതാല്പര്യ ഹര്‍ജിയും വന്നിട്ടുണ്ട്.

കേരളത്തില്‍ ഇന്ന് ആറുലക്ഷം കോടി രൂപയുടെ ക്രയവിക്രയമാണ് ഈ ഇടപാടിലൂടെ നടക്കുന്നത്. മുസ്ലീം വ്യാപാര സ്ഥാപനങ്ങള്‍ ഏതാണ്ട് 40 ശതമാനവും ഉല്പാദന മേഖലയില്‍ ഏതാണ്ട് 60 ശതമാനവും മുസ്ലീങ്ങളുടെ കൈയിലാണ്. ഒരുമാസം കേരളത്തില്‍ വിറ്റഴിയുന്നതും കയറ്റുമതി ചെയ്യുന്നതുമായ മത്സ്യം 5000-7000 കോടി വരെയാണ്. ഇതിന്റെ 70 ശതമാനവും മുസ്ലീങ്ങളാണ് നിയന്ത്രിക്കുന്നത്. കേരളത്തില്‍ നടക്കുന്ന പച്ചക്കറി വിപണി ഏതാണ്ട് പതിനായിരം കോടിയ്ക്കടുത്ത് വരും. ഇതിന്റെയും 65 ശതമാനം മുസ്ലീങ്ങളുടെ കൈയിലാണ്. മറ്റു ബിസിനസ്സുകളില്‍ നിന്നുള്ള വരുമാനം കൂടി കണക്കിലെടുക്കുമ്പോള്‍ മുസ്ലീം സമൂഹത്തിന്റെ മാത്രം വരുമാനം ഏതാണ്ട് 18,000 കോടി രൂപയ്ക്കടുത്ത് വരും. ഭീകരതയെ പ്രോത്സാഹിപ്പിക്കാത്ത നല്ല മനുഷ്യരായി ജീവിക്കുന്ന മുസ്ലീങ്ങള്‍ ഒരുഭാഗത്തുണ്ട്. മറുഭാഗത്ത് ഭീകരതയെ സഹായിക്കുന്നവര്‍ വരുമാനത്തിന്റെ മൂന്നിലൊന്നെങ്കിലും സക്കാത്തിന്റെ പേരില്‍ ഇസ്ലാമിക ഭീകരര്‍ക്ക് കൈമാറുമ്പോള്‍ ഭീകരരെ ആളും അര്‍ത്ഥവും നല്‍കി ആയുധമണിയിക്കാന്‍ ഓരോ മാസവും ആയിരക്കണക്കിന് കോടികളാണ് ലഭിക്കുന്നത്. ഇതിന്റെ പിന്നില്‍ ഹലാലിന്റെ ആസൂത്രിതവും ചടുലവുമായ നീക്കമുണ്ടെന്ന് തിരിച്ചറിയണം.

ഇന്ന് ഹലാലിന്റെ പേരിലുള്ള ഈ വ്യവസായ ശൃംഖല ഒരു സമാന്തര സാമ്പത്തിക വ്യവസ്ഥയായി രൂപം കൊള്ളുകയാണ്. ധാത്രി ആദ്യത്തെ ഹലാല്‍ ആയുര്‍വേദ ഉല്പന്നമായി രംഗത്ത് എത്തിയപ്പോള്‍ തന്നെ വേദവിരചിതമായ ഹിന്ദു സംസ്‌കാരത്തിന്റെയും പാരമ്പര്യത്തിന്റെയും ഭാഗമായ ആയുര്‍വേദം ഇസ്ലാമിക ഭീകരതയ്ക്ക് അടിമപ്പെടുകയായിരുന്നു. ഇപ്പോള്‍ ഹലാല്‍ തൊഴിലവസരങ്ങള്‍, ഹലാല്‍ വ്യാപാരങ്ങള്‍, ഹലാല്‍ അവധിക്കാല യാത്രകള്‍, ഹലാല്‍ അദ്ധ്യാപനം, ഹലാല്‍ പരസ്യം തുടങ്ങി നീരാളികളെ പോലെ സകല മേഖലകളിലേക്കും ഈ വ്യവസായം വികസിക്കുകയാണ്. ഭീകരബന്ധവും തീവ്രവാദ പ്രവര്‍ത്തനവും മുഖമുദ്രയാക്കിയ ഇസ്ലാമിക ഭീകരസംഘടനകള്‍ക്ക് പണം കണ്ടെത്താനും ഇസ്ലാമിക ഭരണം ലോകം മുഴുവന്‍ വ്യാപിപ്പിക്കാനുമുള്ള പദ്ധതിയാണ് ഹലാലിന് പിന്നിലുള്ളത്. വിദേശ രാജ്യങ്ങളിലടക്കം ഇക്കാര്യം മനസ്സിലാക്കിയിട്ടും ഇന്ത്യയില്‍ ഇതിനെതിരെ ഇനിയും കാര്യമായ ഒരു നീക്കവും ഉണ്ടായിട്ടില്ല.

Tags: FEATUREDJihadHalalIslamicTerror
Share16TweetSendShare

Related Posts

ആത്മരക്ഷയുടെ അഗ്നിനാളങ്ങള്‍

ബലൂചിസ്ഥാന്‍ ഇനി എത്രകാലം പാകിസ്ഥാനില്‍?

ഇറാന്റെ ആണവസ്വപ്‌നം പൊലിയുമ്പോള്‍…..

പശ്ചിമേഷ്യയിലെ പടയൊരുക്കങ്ങള്‍

ഭാരതമാതാവിനെ ഭയക്കുന്നവര്‍

അമ്മനാടിനെ തള്ളിപ്പറയുന്ന കമ്മ്യൂണിസം

Shopping Cart

Latest

സ്ത്രീശാക്തീകരണത്തിലൂടെ മാത്രമേ രാഷ്ട്രം പുരോഗമിക്കുകയുള്ളൂ: സർസംഘചാലക്

മാനബിന്ദുക്കളെ മാനഭംഗപ്പെടുത്തുന്നവര്‍

അഹല്യാബായി : ഭരണം സേവനമാക്കിയ സതീരത്നം

കമ്മ്യൂണിസ്റ്റുകള്‍ക്ക് ഹറാമാകുന്ന ഭാരതമാതാ

ആത്മരക്ഷയുടെ അഗ്നിനാളങ്ങള്‍

ഭരണഘടനാ ഭേദഗതിയുടെ രാഷ്ട്രീയം

സർവകലാശാലാ ഭേദഗതി ബിൽ: ഗവർണർക്ക്  നിവേദനം നൽകി എബിവിപി

പെൻഷൻ പരിഷ്കരണം ഉടൻ നടപ്പിലാക്കണമെന്ന് കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ്

ബഹുദൂരം താണ്ടുന്ന ഒരുചുവട്

ബലൂചിസ്ഥാന്‍ ഇനി എത്രകാലം പാകിസ്ഥാനില്‍?

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: kesariweekly@gmail.com

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: editor@kesariweekly.com

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies