കോഴിക്കോട്: നീണ്ട 70 വര്‍ഷത്തെ പ്രവര്‍ത്തനത്തിലൂടെ ദേശസ്നേഹികളുടെ വികാരമായി കേസരി മാറിയെന്ന് ആര്.എസ്. എസ്. അഖിലഭാരതീയ കാര്യകാരി മണ്ഡല് പ്രത്യേക ക്ഷണിതാവ് എസ്. സേതുമാധവന് പറഞ്ഞു. കേരളത്തില്‍ മാധ്യമങ്ങള്‍ക്ക് കുറവില്ലെങ്കിലും കേസരി പ്രതിനിധാനം ചെയ്യുന്ന ആദര്‍ശത്തിന് അതിന്റേതായ ഇടമുണ്ട്. ജനങ്ങളില്‍ ദേശീയബോധവും ആത്മവിശ്വാസവും വളര് ത്തുക എന്നതാണ് കേസരിയുടെ ദൗത്യം. കേരളത്തിന്റെ മുഖഭാവം മാറ്റുന്നതില്‍ കേസരി വഹിച്ച പങ്ക് ചെറുതല്ല – അദ്ദേഹം പറഞ്ഞു.
മതത്തിന്റെ പേരില്‍ സാമ്രാജ്യത്വ സ്ഥാപനമാണ് ഇന്ന് നടക്കുന്നത്. ഇതിനെ താലോലിക്കുക മാത്രമല്ല പിന്തുണ നല്‍കുകയുമാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ ചെയ്യുന്നതെന്നും സേതുമാധവന് കൂട്ടിച്ചേര്‍ത്തു.