തിരുവനന്തപുരം: ബാലഗോകുലം സംസ്ഥാന അധ്യക്ഷനായി ആര്. പ്രസന്നകുമാറിനെയും (പത്തനംതിട്ട) പൊതു കാര്യദര്‍ശിയായി കെ.എന്‍.സജികുമാറിനെയും (കോട്ടയം) തിരഞ്ഞെടുത്തു. എ.രഞ്ജു കുമാര്‍ (തിരുവനന്തപുരം) സംഘടനാ കാര്യദര്‍ശിയും പി.കെ. വിജയരാഘവന് (ആലുവ) ഖജാന്‍ജിയുമാണ്.
മറ്റു ഭാരവാഹികള്‍: ഉപാദ്ധ്യക്ഷന്മാര് – കെ.പി.ബാബുരാജന് (ഒറ്റപ്പാലം), വി.ജെ. രാജ് മോഹന്‍ (മാവേലിക്കര), ഡോ.എന്‍. ഉണ്ണികൃഷ്ണന് (കോട്ടയം), കാര്യദര്‍ശിമാര്‍ – വി. ഹരികുമാര്‍ (തിരുവനന്തപുരം), സി. അജിത് (കൊച്ചി), എന്‍.വി. പ്രജിത്ത് (കണ്ണൂര്‍),
പി. സ്മിതാ വത്സലന്‍ (വടകര), കെ.വി.കൃഷ്ണന് കുട്ടി (മലപ്പുറം), കെ. ബൈജു ലാല്‍ (പത്തനംതിട്ട), എം.സത്യന് (കോഴിക്കോട്). കാര്യാലയ കാര്യദര്‍ശി ടി.ജി. അനന്തകൃഷ്ണന് (ആലുവ), കാര്യാലയ പ്രമുഖ് എം.ആര്. പ്രമോദ് (തൃശ്ശൂര്‍), ഭഗിനി പ്രമുഖ് – സുധാകുമാരി. ആര് (കൊച്ചി).