കോഴിക്കോട്: കവിതയില്‍ നാഷണല്‍ കള്‍ച്ചറല്‍ & വെല്‍ഫെയര്‍ ഫൗണ്ടേഷന്റെ സ്വാമി വിവേകാനന്ദ നാഷണല്‍ സാഹിത്യശ്രീ ഫെലോഷിപ്പിന് അര്‍ഹയായ മീഞ്ചന്ത സേവാഭാരതിയുടെ മാതൃസമിതി അംഗം നളിനി ഹരിദാസിനെ സേവാഭാരതി മീഞ്ചന്ത യൂണിറ്റ് ആദരിച്ചു. ചടങ്ങില്‍ പ്രസിഡന്റ് ഡോ.കെ.പ്രഭാകരന്, ഉപാധ്യക്ഷന്‍ പി. ശങ്കരന്‍കുട്ടി, സെക്രട്ടറി ഇ.സഹദേവന്, എക്സി. അംഗം ഹരിദാസന് എന്നിവര്‍ പങ്കെടുത്തു.