മഴയും കാറ്റും വരുന്നൊരുമിച്ച്,
ചൊരിയുന്നൂ, വീശുന്നൂ
കൈകോര്‍ത്ത്
തോളുരുമ്മി.
പറമ്പില്‍, പാടത്ത് രാ-
പ്പകല്‍ച്ചിന്ത തീണ്ടാതെ
നിറയുന്നൂ ആനന്ദ-
ക്കുളിരൊഴുക്കി….
മരങ്ങളെ ആട്ടി
ക്കറക്കി, വഴികളി-
ലിരമ്പിയാര്‍ത്തുശിരു-
കാണിച്ചു ഭൂവിന്‍
ഹൃദയത്തിലേറുവാ-
നായുള്ള മത്സരം
ദുരിതം വിതയ്ക്കുന്നു-
വല്ലോ, കഷ്ടം.