തിരുവനന്തപുരം: ദേവസ്വം ജീവനക്കാരുടെ ശമ്പളം വീണ്ടും പിടിച്ചെടുക്കാനുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നീക്കം ഉപേക്ഷിക്കണമെന്ന് ഫെറ്റോ സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.കെ. ജയകുമാര്‍ ആവശ്യപ്പെട്ടു. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് തിരുവിതാംകൂര്‍ ദേവസ്വം എംപ്ലോയീസ് സംഘ് ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് നടത്തിയ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജീവനക്കാരില്‍ നിന്നും പിടിച്ചെടുത്ത ഒരു മാസത്തെ ശമ്പളം പണമായി തന്നെ ഉടന്‍ തിരിച്ചു നല്കാന് ദേവസ്വം ബോര്‍ഡ് നടപടി സ്വീകരിക്കണമെന്നും കുടിശ്ശികയായ രണ്ട് വര്‍ഷത്തെ ക്ഷാമബത്തയും തടഞ്ഞുവച്ച ലീവ് സറണ്ടറും അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ദേവസ്വം ബോര്‍ഡിലെ അനധികൃത നിയമനങ്ങള്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എംപ്ലോയീസ് സംഘ് സംസ്ഥാന പ്രസിഡന്റ് എന്‍.പി. കൃഷ്ണകുമാര്‍ അധ്യക്ഷതവഹിച്ചു. പി.ജ്യോതിഷ് കുമാര്‍, കിളിമാനൂര്‍ രാഖേഷ്, മുല്ലൂര്‍ ശ്രീകുമാര്‍, ജനാര്‍ദ്ധനപുരം മണികണ്ഠന്, നെയ്യാറ്റിന്‍കര ശിവന്‍കുട്ടി എന്നിവര്‍ സംസാരിച്ചു.