ആലപ്പുഴ: മുഹമ്മയിലെ പരമേശ്വര്‍ജിയുടെ ജന്മഗൃഹത്തില്‍ ജന്മദിനാചരണ പരിപാടികള്‍ നടന്നു. പരമേശ്വര്‍ജി യുടെ ജ്യേഷ്ഠന്റെ മകന്റെ പത്നി മഞ്ജു ഉണ്ണികൃഷ്ണന് ദീപം തെളിയിച്ചു. അനുജന് ഹരിലാലിന്റെ മകന് രാഹുല്‍ സംബന്ധിച്ചു. പരമേശ്വര്‍ജിയുടെ ഛായചിത്രത്തിനുമുന്നില് പുഷ്പാര്‍ച്ചന നടത്തിയ ശേഷം കുമാരി ശ്രീലക്ഷ്മി, കുമാരി ആര്.രുഗ്മിണി എന്നിവര്‍ കാവ്യാഞ്ജലിയായി പരമേശ്വര്‍ജിയുടെ കവിത ആലപിച്ചു. ആര്.എസ്.എസ്. സംസ്ഥാന സഹസമ്പര്‍ക്ക പ്രമുഖ് കാ.ഭാ. സുരേന്ദ്രന് പരമേശ്വര്‍ജി അനുസ്മരണം നടത്തി. കവി ഒ.എസ്. ഉണ്ണികൃഷ്ണന് സംസാരിച്ചു. തുടര്‍ന്ന് പഠന സഹായ വിതരണം ആര്.എസ്.എസ് സംസ്ഥാന സഹ സേവാപ്രമുഖ് എം.സി. വത്സന് നിര്‍വ്വഹിച്ചു.