തിരുവല്ല : വൈദേശിക സാമ്രാജ്യത്വത്തിനെതിരെ നടന്ന ദേശീയപ്രക്ഷോഭങ്ങളില്‍ കേരളത്തിന്റെയും വിശിഷ്യ മലയാള സാഹിത്യത്തിന്റെയും പങ്ക് ചിരസ്മരണീയവും നിസ്തുലവുമാണെന്ന് പ്രജ്ഞാ പ്രവാഹ് ദേശീയ സംയോജകന്‍ ജെ.നന്ദകുമാര്‍ അഭിപ്രായപ്പെട്ടു. തപസ്യ കലാസാഹിത്യ വേദി പത്തനംതിട്ട ജില്ലാ പഠന ശിബിരത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഗാനരചയിതാവ് ഒ.എസ്. ഉണ്ണികൃഷ്ണന് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സംഘടനാ കാര്യദര്‍ശി തിരൂര്‍ രവീന്ദ്രന്, ആര്. എസ്.എസ് പ്രാന്തീയ ബൗദ്ധിക് പ്രമുഖ് കെ.പി.രാധാകൃഷ്ണന്, പത്രപ്രവര്ത്തകന് സജിത്ത് പരമേശ്വരന്, ദക്ഷിണ ക്ഷേത്രീയ സംഘടനാ കാര്യദര്‍ശി പി.ഉണ്ണികൃഷ്ണന്, പടയണി കലാകാരന് ഗോപു. വി.നായര്‍ എന്നിവര്‍ വിവിധ വിഷയങ്ങളെപ്പറ്റി ക്ലാസ്സുകള്‍ എടുത്തു. ജില്ലാ കാര്യാദ്ധ്യക്ഷന്‍ പി.വി. ജഗദാനന്ദ്, ജില്ലാ പൊതുകാര്യദര്‍ശി കലഞ്ഞൂര്‍ ജയകൃഷ്ണന് എന്നിവര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരണവും വില യിരുത്തലും നടത്തി. കോവിഡ് പശ്ചാത്തലത്തില്‍ അവശത അനുഭവിക്കുന്ന ക്ഷേത്ര-പാരമ്പര്യ-അനുഷ്ഠാന കലാകാരന്മാര്ക്ക് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ധനസഹായം പ്രഖ്യാപിക്കണമെന്നും പമ്പയുടെ പരിശുദ്ധി നിലനിര്‍ത്തിക്കൊണ്ടുള്ള നദീസംരക്ഷണ നടപടികള്‍ കൈക്കൊള്ളണമെന്നും ശിബിരത്തില്‍ പ്രമേയങ്ങള്‍ അവതരിപ്പിച്ചു. ശിവകുമാര്‍ അമൃതകല, ഡോ.ബി.ജി ഗോകുലന്, ഡോ.പി. എന്‍.രാജേഷ് കുമാര്‍, ശ്രീദേവീ മഹേശ്വരന്, ഉണ്ണികൃഷ്ണന് വസുദേവം, ബിന്ദു സജീവ്, മനോജ് ആറന്മുള, സതീഷ്കുമാര്‍ കോന്നി, വലിയകുന്നം ഹരികുമാരന്‍ നമ്പൂതിരി, എം.എ കബീര്‍, മനോജ്കുമാര്‍ മണ്ണടി, നിരണം രാജന്, ആറന്മുള വിജയകുമാര്‍, സുനില്‍ കല്ലൂപ്പാറ തുടങ്ങിയവര്‍ സംസാരിച്ചു.