Tuesday, January 26, 2021
  • Online Shop
  • Subscribe
  • e-Weekly
  • About Us
  • Editors
  • Contact Us
  • Advertise
  • Gallery
  • English News
  • Subscriber Lounge
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • Online Shop
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • പദാനുപദം
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • Online Shop
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • പദാനുപദം
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home മുഖപ്രസംഗം

കര്‍ഷകന്റെ കണ്ണീരൊപ്പാന്‍

Print Edition: 2 October 2020

ഭാരതം കാര്‍ഷിക രാജ്യമാണെന്നും കര്‍ഷകന്‍ രാജ്യത്തിന്റെ കണ്ണിലുണ്ണിയാണെന്നും പലരും മേനിപറയാറുണ്ടെങ്കിലും സ്വതന്ത്രഭാരതത്തില്‍ കാര്‍ഷിക മേഖല പോലെ ഇത്രയേറെ അവഗണിക്കപ്പെട്ട മറ്റൊരു മേഖലയില്ല എന്നതാണ് വാസ്തവം. വെള്ളക്കാരില്‍നിന്നു പകര്‍ന്നുകിട്ടിയ വൈറ്റ്‌കോളര്‍ സംസ്‌കാരത്തിനടിമപ്പെട്ട നമ്മുടെ ഭരണസംവിധാനം കൃഷിഭൂമിയില്‍ അവശേഷിക്കുന്ന വൈക്കോലിന്റെ പ്രാധാന്യം പോലും കര്‍ഷകനു നല്‍കിയില്ല. അവരുടെ അദ്ധ്വാനം ചൂഷണം ചെയ്ത് ഇടനിലക്കാരും ലോബികളും തടിച്ചു കൊഴുത്തപ്പോള്‍ ഈ അവ്യവസ്ഥക്കെതിരെ ദശകങ്ങളോളം അധികാരത്തിലിരുന്ന കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ ഒരു ചെറുവിരല്‍ പോലും അനക്കിയില്ല. ഇതിന്റെ ഫലമായാണ് കര്‍ഷകരുടെ കൂട്ട ആത്മഹത്യകള്‍ നിത്യസംഭവമായി മാറിയത്. കര്‍ഷകന് കടം നല്‍കാന്‍ ബാങ്കുകളും മറ്റ് സ്വകാര്യ സ്ഥാപനങ്ങളും മുന്നോട്ടു വന്നെങ്കിലും ആദായകരമല്ലാത്ത ഒരു കാര്‍ഷിക വ്യവസ്ഥിതി രൂപം കൊണ്ടതോടെ കര്‍ഷകന് കണ്ണീരുമാത്രമായി ഫലം. ഈ അവസ്ഥയ്ക്ക് മാറ്റം വരുത്താനുള്ള നരേന്ദ്രമോദി സര്‍ക്കാരിന്റെ ഫലപ്രദമായ ഇടപെടലുകളാണ് പാര്‍ലമെന്റ് പാസാക്കിയിട്ടുള്ള മൂന്ന് കാര്‍ഷിക ബില്ലുകളിലൂടെ രാജ്യത്ത് ഉണ്ടായിട്ടുള്ളത്. ഇതിനെതിരെ കര്‍ഷകരെ ഇളക്കിവിടുന്ന ഒരു വിഭാഗം രാഷ്ട്രീയ കക്ഷികളും മാധ്യമങ്ങളും ഇടനിലക്കാര്‍ക്കും ലോബികള്‍ക്കും വേണ്ടി നിലകൊള്ളുന്നവരാണെന്നു പറയാതെ വയ്യ.

കാര്‍ഷിക മേഖലയില്‍ സമഗ്രമായ പരിഷ്‌ക്കരണം ലക്ഷ്യമാക്കിയുള്ള മൂന്നു ബില്ലുകളാണ് പാര്‍ലമെന്റ് അംഗീകരിച്ചത്. 2022 ആകുമ്പോഴേയ്ക്കും രാജ്യത്തെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുകയെന്ന കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യം നേടുന്നതിനുവേണ്ടിയാണ് വിശദമായ ചര്‍ച്ചകള്‍ക്കും പഠനങ്ങള്‍ക്കും ശേഷം ഈ നിയമനിര്‍മ്മാണം നടത്തിയിട്ടുള്ളത്. പുതിയ കാര്‍ഷിക പരിഷ്‌ക്കാരങ്ങള്‍ രാജ്യത്തെ കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് അതിനൂതനമായ വിപണന മാര്‍ഗങ്ങള്‍ തുറക്കുമെന്നും അത് അവരുടെ ലാഭം വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം കാര്‍ഷിക മേഖലയ്ക്ക് ആധുനിക സാങ്കേതികവിദ്യയുടെ ഗുണം സാദ്ധ്യമാക്കിനമ്മുടെ കര്‍ഷകരെ ശാക്തീകരിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. 1947 ആഗസ്റ്റില്‍ ഭാരതം സ്വതന്ത്രമായെങ്കിലും കര്‍ഷകര്‍ക്ക് സ്വന്തം ഉല്പന്നങ്ങള്‍ ഇഷ്ടമുള്ള സ്ഥലത്ത് വില്‍ക്കാനുള്ള സ്വാതന്ത്ര്യം ഇതുവരെ ലഭിച്ചിരുന്നില്ല. ദി ഫാര്‍മേഴ്‌സ് പ്രൊഡ്യൂസ് ട്രേഡ് ആന്റ് കോമേഴ്‌സ് (പ്രൊമോഷന്‍ ആന്റ് ഫെസിലിറ്റേഷന്‍) ബില്‍-2020 എന്ന ഒന്നാമത്തെ ബില്ലിലൂടെ കര്‍ഷകര്‍ക്ക് അവരുടെ ഉല്പന്നങ്ങള്‍ നിശ്ചിത മാര്‍ക്കറ്റ് യാര്‍ഡുകള്‍ക്ക് (മാന്‍ഡിസ്) പുറത്തും വില്‍ക്കുന്നതിനുള്ള സ്വാതന്ത്ര്യം ലഭിക്കുന്നു. നിലവില്‍ കൂടുതല്‍ വില ലഭിക്കുന്ന സ്ഥലത്ത് ഉല്പന്നം കൊണ്ടുപോയി വില്‍ക്കാന്‍ കര്‍ഷകന് അവകാശമില്ല. മാന്‍ഡികളില്‍ ഇടനിലക്കാര്‍ക്കും ചില ലോബികള്‍ക്കുമുള്ള മേധാവിത്തം മൂലം അവര്‍ നിശ്ചയിക്കുന്ന പരിമിതമായ വിലയ്ക്ക് ഉല്പന്നങ്ങള്‍ വില്‍ക്കാന്‍ കര്‍ഷകന്‍ നിര്‍ബ്ബന്ധിതനാകുന്ന അവസ്ഥയാണ് ഇതുവരെ ഉണ്ടായിരുന്നത്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ കശുവണ്ടി കര്‍ഷകര്‍ക്ക് അധികം വില ലഭിക്കുന്ന കര്‍ണാടകത്തില്‍ കശുവണ്ടി വില്‍ക്കാന്‍ അവകാശമുണ്ടായിരുന്നില്ല. മാത്രമല്ല കര്‍ഷകരില്‍ നിന്നും വ്യാപാരികളില്‍ നിന്നും മാര്‍ക്കറ്റ് ഫീസ്, ലെവി എന്നിവ പിരിക്കുന്നതില്‍ നിന്നും പുതിയ നിയമം സംസ്ഥാന സര്‍ക്കാരിനെ തടയുകയും ചെയ്യുന്നു. ഈ ഇനത്തില്‍ കര്‍ഷകര്‍ക്ക് സാമ്പത്തിക നഷ്ടമുണ്ടാകരുതെന്നും നിയമം ഉറപ്പുവരുത്തുന്നു. ഇതോടെ കര്‍ഷകര്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെയും മറ്റും നിയന്ത്രണത്തിലുള്ള പൊതു വിപണികള്‍ക്കു പുറമെ നല്ല വില ലഭിക്കുന്ന എവിടെയും ഉല്പന്നങ്ങള്‍ വില്‍ക്കാന്‍ കഴിയും. അന്തര്‍സംസ്ഥാന വ്യാപാരത്തെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം ഈ നിയമം കര്‍ഷകര്‍ക്ക് മികച്ച വില ലഭിക്കുന്നതിന് ഇടയാക്കുകയും ചെയ്യും.

ദി ഫാര്‍മേഴ്‌സ് (എംപവര്‍മെന്റ് ആന്റ് പ്രൊട്ടക്ഷന്‍) അഗ്രിമെന്റ് ഓഫ് അഷ്വറന്‍സ് ആന്റ് ഫാം സര്‍വ്വീസ് ബില്‍ – 2020 എന്ന രണ്ടാമത്തെ ബില്‍ കര്‍ഷകര്‍ക്ക് കരാര്‍ കൃഷിക്ക് അവസരം നല്‍കുന്നു. ഈ ബില്ലിനെതിരെയാണ് കൃഷിഭൂമി കുത്തകകള്‍ക്കു നല്‍കുന്നു എന്നാരോപിച്ച് പ്രതിപക്ഷം ഏറ്റവും കൂടുതല്‍ ബഹളം വെച്ചത്. ഈ ബില്‍ പ്രകാരം മൊത്തക്കച്ചവടക്കാര്‍, കാര്‍ഷിക വാണിജ്യ സ്ഥാപനങ്ങള്‍ തുടങ്ങിയവരുമായി കരാറിലേര്‍പ്പെടാനും നൂതന സാങ്കേതിക രീതികള്‍ ഉപയോഗിച്ച് കൃഷിയും ഉല്പന്ന വിപണനവും നടത്താനും കര്‍ഷകനു കഴിയുന്നു. ഇവിടെ കര്‍ഷകരുടെ താല്പര്യത്തിനാണ് നിയമം മുന്‍ഗണന നല്‍കുന്നത്. കരാര്‍ സംബന്ധിച്ച് എന്തെങ്കിലും തര്‍ക്കമുണ്ടായാല്‍ അത് പരിഹരിക്കുന്നതിനുള്ള സംവിധാനവും നിയമത്തില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഭാരതത്തിലെ കോഴി കച്ചവടം ഇതിനകം തന്നെ വിജയകരമായ കരാര്‍ കൃഷി മാതൃകയിലാണ് നടന്നുവരുന്നത്. രാജ്യത്തെ കോഴി ഉല്പാദനത്തിന്റെ 66% വും ഇപ്പോള്‍ കരാര്‍ കൃഷിയിലാണ്. കൃഷിക്ക് മുടക്കേണ്ടി വരുന്ന പണത്തിന് ബാങ്കുകളെയും മറ്റ് അമിത പലിശക്കാരെയും ആശ്രയിക്കേണ്ടിവരില്ല എന്നതും കരാര്‍ കൃഷിയുടെ ഗുണമായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.

ദി എസന്‍ഷ്യല്‍ കമ്മോഡിറ്റീസ് (അമന്‍മെന്റ്) ബില്‍ – 2020 എന്ന മൂന്നാമത്തെ ബില്‍ അവശ്യസാധനങ്ങളുടെ സംഭരണത്തിലും വിപണനത്തിലും നിലവിലുള്ള ചില നിയന്ത്രണങ്ങള്‍ എടുത്തു കളയുന്നു. ഇതുപ്രകാരം അസാധാരണ സാഹചര്യങ്ങളില്‍ മാത്രമേ അവശ്യവസ്തുക്കളുടെ മേല്‍ ഏതെങ്കിലും തരത്തിലുള്ള നിയന്ത്രണം ആവശ്യമുള്ളൂ. കാര്‍ഷികമേഖലയിലേക്ക് സ്വകാര്യ നിക്ഷേപം ആകര്‍ഷിക്കാനും വിലസ്ഥിരത കൈവരിക്കാനും ഈ നിയമം സഹായിക്കുമെന്നു സര്‍ക്കാര്‍ കരുതുന്നു.

ഈ ബില്ലുകള്‍ നിലവില്‍ പിന്തുടരുന്ന താങ്ങുവില സംവിധാനത്തെ ഒരുതരത്തിലും ബാധിക്കില്ലെന്ന് കേന്ദ്ര കൃഷി മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. മൂന്നു ബില്ലുകളും കര്‍ഷകര്‍ക്ക് വളരെയധികം ഗുണകരമാകുമെന്നും കാര്‍ഷിക രംഗത്ത് സമൂലമായ മാറ്റങ്ങള്‍ക്ക് ഇടയാക്കുമെന്നും സര്‍ക്കാര്‍ വിശദീകരിച്ചിട്ടും ഇതിനെതിരെ കര്‍ഷകരെ ഇളക്കിവിടാന്‍ പ്രതിപക്ഷവും ചില മാധ്യമങ്ങളും ശ്രമിക്കുന്നത് അവരുടെ സങ്കുചിത താല്പര്യങ്ങള്‍ മൂലമാണ്. കഴിഞ്ഞ 25 വര്‍ഷത്തിനിടയില്‍ മൂന്നു ലക്ഷത്തിലധികം കര്‍ഷകര്‍ ആത്മഹത്യ ചെയ്ത രാജ്യമാണ് ഭാരതം. കാര്‍ഷിക രംഗത്ത് നിലനില്‍ക്കുന്ന അസമത്വങ്ങളും ദുഷ്പ്രവണതകളുമാണ് കര്‍ഷകരുടെ കൂട്ട ആത്മഹത്യയിലേക്കു നയിച്ചത്. പാര്‍ലമെന്റ് അംഗീകരിച്ച നിയമത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നു പറഞ്ഞ കേരള സര്‍ക്കാര്‍ കേരളത്തില്‍ പോലും നിരവധി കര്‍ഷകര്‍ ആത്മഹത്യ ചെയ്തപ്പോള്‍ കൈയും കെട്ടി നോക്കി നില്‍ക്കുകയാണ് ചെയ്തത്. ബി.ജെ.പി. സര്‍ക്കാര്‍ നടപ്പിലാക്കുന്ന ഏതു പരിഷ്‌ക്കരണത്തെയും എതിര്‍ക്കുന്ന കോണ്‍ഗ്രസ്സിന്റെ രാഷ്ട്രീയം ജനങ്ങള്‍ക്ക് മനസ്സിലാവും. എന്നും ഇടനിലക്കാര്‍ക്കും കുത്തകകള്‍ക്കുംവേണ്ടി നിലകൊണ്ടവരാണല്ലോ അവര്‍. എന്നാല്‍ അവരുടെ താളത്തിനു തുള്ളി കര്‍ഷകരുടെ മനസ്സില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്ന ചില മുഖ്യധാരാ മാധ്യമങ്ങള്‍ എന്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരം ജനോപകാര നടപടികളെ എതിര്‍ക്കുന്നതെന്ന് വ്യക്തമാക്കേണ്ടതുണ്ട്. വിഫലമായ എതിര്‍പ്പുകളെ മറികടന്ന് കാര്‍ഷിക രംഗത്ത് സമഗ്രമായ മാറ്റം കൊണ്ടുവരാനുള്ള ഇച്ഛാശക്തിയും ദീര്‍ഘവീക്ഷണവും ബി.ജെ.പി. സര്‍ക്കാരിനുണ്ട് എന്ന കാര്യം ഇതിനകം വ്യക്തമായതാണെന്നേ അവരോടു പറയാനുള്ളൂ.

Tags: FEATUREDfarmers bill 2020
Share66TweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

രാമക്ഷേത്ര നിര്‍മ്മാണത്തില്‍ പങ്കാളിയാവുക

നീതി കിട്ടാത്ത ആത്മാവുകള്‍

വേണ്ടത് പുതിയ ലോകക്രമം

തോരാതെ പെയ്യുന്ന രാത്രിമഴ

തദ്ദേശ ജനഹിതം മാറ്റത്തിന്റെ സൂചന

പ്രച്ഛന്നയുദ്ധം തെരുവിലെത്തുമ്പോള്‍

Latest

രാമക്ഷേത്ര നിര്‍മ്മാണത്തില്‍ പങ്കാളിയാവുക

വര്‍ഗ്ഗരാഷ്ട്രീയം വര്‍ഗ്ഗീയ രാഷ്ട്രീയത്തിന് വഴി മാറുമ്പോള്‍

ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ വഴിത്തിരിവ്

‘ഒരു ഇന്ത്യ, ഒരു തിരഞ്ഞെടുപ്പ് ‘: ദേശീയ സംവാദം വേണം

അന്ന് രാജേന്ദ്രപ്രസാദ് ;ഇന്ന് രാംനാഥ് കോവിന്ദ്

ട്രമ്പിന്റെ തകര്‍ച്ചയും ബി.ജെ.പിയുടെ വിജയവും

രാമക്ഷേത്ര നിര്‍മ്മാണത്തിനായി ധനശേഖരണയജ്ഞം ആരംഭിച്ചു

ചൈനയുടെ ആക്രമണത്തിനെതിരെ ഗുരുജിയുടെ മുന്നറിയിപ്പ്

‘370-ാം വകുപ്പോ? ഞങ്ങള്‍ക്കുവേണ്ട’

പൊരുള്‍

Load More

മേൽവിലാസം

പി.ബി. നമ്പര്‍ : 616
'സ്വസ്തിദിശ'
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • Contact Us
  • Subscribe
  • Online Shop
  • e-Weekly
  • Advertise
  • Privacy Policy
  • Terms & Conditions

© Kesari Weekly

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscriber Lounge
  • Log In
  • Subscribe
  • E-Weekly
  • Online shop
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • പദാനുപദം
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • More Links…
    • About Us
    • Editors
    • Contact Us
    • Advertise
    • Privacy Policy
    • Terms & Conditions

© Kesari Weekly