Tuesday, January 26, 2021
  • Online Shop
  • Subscribe
  • e-Weekly
  • About Us
  • Editors
  • Contact Us
  • Advertise
  • Gallery
  • English News
  • Subscriber Lounge
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • Online Shop
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • പദാനുപദം
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • Online Shop
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • പദാനുപദം
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home ബാലഗോകുലം

കാറാപ്പിള്ളേരുടെ വെല്ലുവിളി (ആരോമര്‍ ചേകവര്‍ 34)

പ്രകാശന്‍ ചുനങ്ങാട്

Print Edition: 25 September 2020

കാറകളികാണാന്‍ കുരുക്കള്‍ അനുവാദം കൊടുത്തു. അരയാല്‍ത്തറയില്‍ കാത്തിരിപ്പുണ്ട്
അടിയോടി. അടിയോടിയോടൊപ്പം ആരോമുണ്ണി കാറകളി നടക്കുന്ന പറമ്പിലേക്കു ചെന്നു.
കാറകളിക്കുന്ന പിള്ളേര് രണ്ടു സംഘമായിത്തിരിഞ്ഞ് കളിതുടങ്ങി. കളി കണ്ടുകൊണ്ട് ആരോമുണ്ണിയും അടിയോടിയും കുറച്ചു മാറിനിന്നു.
കളിക്കിടയില്‍ കാറാമണി ആരോമുണ്ണിയുടെ കാല്‍ക്കല്‍ വന്നുവീണു. കാലുകൊണ്ട് ഇരടിയെടുത്ത് ആരോമുണ്ണി കാറാമണി കൈക്കലാക്കി. കാറാമണിയില്ലാതെ കളിക്കാന്‍ പറ്റില്ലല്ലോ. പിള്ളേര്‍ ആരോമുണ്ണിയുടെ അടുത്തുകൂടി.
”കാറാമണി തായോ ആരോമുണ്ണ്യേ”
തരില്ലെന്ന് ആരോമുണ്ണി.
”കാറാമണി തന്നില്ലെങ്കില്‍, കാറാവടികൊണ്ടു തല്ലും ഞങ്ങള്‍”
”എന്നാലതൊന്നു കാണട്ടേ” എന്നായി ആരോമുണ്ണി.
പിള്ളേര്‍ കാറാവടികൊണ്ട് ആരോമുണ്ണിയെ തല്ലി. തല്ലിയതല്ലൊക്കെ അവന്‍ തടുത്തു. ഒരുത്തന്റെ വടി ബലമായിപ്പിടിച്ചു വാങ്ങി ആരോമുണ്ണി പിള്ളേരെ കണക്കിനു പ്രഹരിച്ചു. തല്ലുകൊണ്ട് രണ്ടുനാലു പിള്ളേര്‍ നിലത്തും വീണു.
അപ്പോള്‍ കാറാപ്പിള്ളേര്‍ ആരോമുണ്ണിയെ വെല്ലുവിളിച്ചു.
”ഞങ്ങളോടല്ലാ നിന്റെ ഊറ്റം കാണേണ്ടത്. നിന്റെ അമ്മാവനെ ചതിച്ചുകൊന്ന ചന്തൂനോട് പകരം ചോദിക്ക്. കാണട്ടെ നിന്റെ ഊറ്റം”
കാറാമണി താനേ ആരോമുണ്ണിയുടെ കയ്യില്‍നിന്ന് ഊര്‍ന്നുവീണു. പിന്നീടവിടെ നിന്നില്ല. വേഗം ആറ്റുമ്മണമ്മേലേക്കു മടങ്ങി. തെക്കിനിയിലെ മുറിപ്പടിയില്‍ കമിഴ്ന്നു കിടന്നു കരയാന്‍ തുടങ്ങി.
അതു കാണ്‍കേ ഉണ്ണിയാര്‍ച്ച മകന്റെ അരികേ വന്നു.
”എന്തുപറ്റീ എന്റെ ഉണ്ണിക്ക്? കെട്ടിയ കച്ചയഴിച്ചിട്ടില്ല. കുളികഴിച്ച് മെഴുക്കിളക്കിയിട്ടില്ല. നിന്നെ ആരെങ്കിലും കൈയേറ്റം ചെയ്‌തോ? തൊടരുതാത്ത കുളം തൊട്ടോ? പിടിയരുതാത്ത കൈപിടിച്ചോ? കൊമ്പില്ലാത്ത മോഴ കുത്തിയോ മകനേ. പല്ലില്ലാത്ത പട്ടി കടിച്ചോ നിന്നെ.? എന്തുണ്ടെങ്കിലും അമ്മയോടു
പറയ്. ആളുകൊണ്ടോ അര്‍ത്ഥംകൊണ്ടോ അമ്മയുണ്ടല്ലോ നിണക്കു തുണയായിട്ട്. എഴുന്നേല്‍ക്ക്. വേഗം കുളിച്ചുവായോ. അമ്മ ഊണു വിളമ്പിത്തരാം”
”ആവകയൊന്നുമല്ലമ്മേ. മാനിഭക്കേടു വളരെക്കേട്ടു. ഈവക കേട്ട് ഞാന്‍ ജീവനോടെ ഇരിക്കില്ല”
”ആരാണ് എന്റെ മകനെ മാനം കെടുത്തിയത്. എന്തേ ഉണ്ടായത് ?”
കാറാകളി കാണാന്‍ അടിയോടിയോടൊപ്പം പോയതും കാറാപ്പിള്ളേരോട് കൊമ്പുകോര്‍ത്തതും പിള്ളേര് കാറാവടിയെടുത്തു തല്ലാനായിക്കൊണ്ടു വന്നതും തല്ലിയതൊക്കെ തടുത്ത് രണ്ടുനാലു പിള്ളേരെ തല്ലിവീഴ്ത്തിയതും എല്ലാം പറഞ്ഞൂ അമ്മയോട്.
”ഞങ്ങളോടല്ലാ ഊറ്റം വേണ്ടത്. നിന്റെ അമ്മാവനെ ചതിച്ചുകൊന്ന ചന്തൂനോടു കാണിക്ക് നിന്റെ ഊറ്റം” എന്ന് കാറാപ്പിള്ളേര്‍ എന്റെ മുഖത്തുനോക്കിപ്പറഞ്ഞമ്മേ. എവിടെയാണമ്മേ എന്റെ അമ്മാവന്‍? അമ്മാവന്‍ മരിച്ചതാണെങ്കില്‍, ആരാണമ്മേ അമ്മാവനെ കൊന്നത് ? ”
”നിണക്ക് നേരമ്മാവന്‍ ഒരേ ഒരാളല്ലേ ഉണ്ണീ. അമ്മാവന്‍ പതുശ്ശേരിക്കളരിയില്‍ പയറ്റു പഠിപ്പിക്കുകയാണല്ലോ”
ആരോമുണ്ണിക്കു വിശ്വാസം വന്നില്ല.
”കള്ളമൊഴി പറയേണ്ടമ്മേ. അമ്മ സത്യം പറയുന്നില്ലെങ്കില്‍, കേമന്‍ചുരികയ്ക്ക് ഇരയാവും ഞാന്‍”
അതുംപറഞ്ഞ് ആരോമുണ്ണി മുറിപ്പടിയില്‍ നിന്നെഴുന്നേറ്റു. ഉണ്ണിയാര്‍ച്ച ഭയപ്പെട്ട് മകനെത്തടുത്തു.
പടിയില്‍ പിടിച്ചിരുത്തി. അരികത്തു താനും ഇരുന്നു. പഴയ കഥകളൊന്നും ഇനിയും മകനോട് ഒളിപ്പിച്ചുവെയ്‌ക്കേണ്ടതില്ലെന്ന് ഉള്ളിലുറപ്പിച്ചു. ഇവന് വയസ്സ് ഇരുപതായി. ഒത്തൊരു പുരുഷനായിരിക്കുന്നു.
നേരാങ്ങളയായ ആരോമര്‍ച്ചേകവരുടെ കഥ കണ്ണീരോടെ ആര്‍ച്ച മകനെ കേള്‍പ്പിച്ചു.
(തുടരും)

Tags: ആരോമര്‍ ചേകവര്‍
Share51TweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

അമ്പമ്പോ ! എന്തൊരു വലിയമല

നിത്യകല്ല്യാണി

നീലംമാവിന്റെ മക്കള്‍

പിറകെ നടക്കുന്നെന്തേ?

തീക്കൊള്ളി

കാക്കക്കുഞ്ഞിന്റെ സംഗീതപഠനം

Latest

രാമക്ഷേത്ര നിര്‍മ്മാണത്തില്‍ പങ്കാളിയാവുക

വര്‍ഗ്ഗരാഷ്ട്രീയം വര്‍ഗ്ഗീയ രാഷ്ട്രീയത്തിന് വഴി മാറുമ്പോള്‍

ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ വഴിത്തിരിവ്

‘ഒരു ഇന്ത്യ, ഒരു തിരഞ്ഞെടുപ്പ് ‘: ദേശീയ സംവാദം വേണം

അന്ന് രാജേന്ദ്രപ്രസാദ് ;ഇന്ന് രാംനാഥ് കോവിന്ദ്

ട്രമ്പിന്റെ തകര്‍ച്ചയും ബി.ജെ.പിയുടെ വിജയവും

രാമക്ഷേത്ര നിര്‍മ്മാണത്തിനായി ധനശേഖരണയജ്ഞം ആരംഭിച്ചു

ചൈനയുടെ ആക്രമണത്തിനെതിരെ ഗുരുജിയുടെ മുന്നറിയിപ്പ്

‘370-ാം വകുപ്പോ? ഞങ്ങള്‍ക്കുവേണ്ട’

പൊരുള്‍

Load More

മേൽവിലാസം

പി.ബി. നമ്പര്‍ : 616
'സ്വസ്തിദിശ'
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • Contact Us
  • Subscribe
  • Online Shop
  • e-Weekly
  • Advertise
  • Privacy Policy
  • Terms & Conditions

© Kesari Weekly

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscriber Lounge
  • Log In
  • Subscribe
  • E-Weekly
  • Online shop
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • പദാനുപദം
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • More Links…
    • About Us
    • Editors
    • Contact Us
    • Advertise
    • Privacy Policy
    • Terms & Conditions

© Kesari Weekly