ന്യൂദല്‍ഹി: കോവിഡ് 19 പകര്‍ച്ചവ്യാധിയില്‍ ലോകം ഭയന്നിരിക്കെ ഹനുമാന് ചാലിസ മന്ത്രം ചൊല്ലി മനഃശക്തി നേടാനുള്ള അമേരിക്കന്‍ കേന്ദ്രിത സംഘടനയുടെ പരിശ്രമം ലോക റിക്കാര്‍ഡ് ഭേദിച്ചു. സ്വാതന്ത്ര്യദിനത്തില്‍ ഒരേ സമയം 60 രാജ്യങ്ങളിലായി ഒരു ലക്ഷം പേര് 70 മിനുട്ടാണ് ഓണ്‍ലൈനില്‍ ഹനുമാന് ചാലിസ ചൊല്ലിയത്. അമേരിക്കന്‍ കേന്ദ്രിത സംഘടനയായ സിലിക്കണ്‍ ആന്ധ്രയുടെ ആഭിമുഖ്യത്തില്‍ പ്രയാഗ്രരാജ് ബഡേ ഹനുമാന് ക്ഷേത്രത്തിലെ ചോട്ടെ മഹന്ത് സ്വാമി ആനന്ദഗിരിയുടെ നേതൃത്വത്തില്‍ വ്യത്യസ്ത ഗ്രൂപ്പുകള്‍ രൂപീകരിച്ചാണ് ഹനുമാന് ചാലിസ ചൊല്ലിയത്. ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റിക്കാര്‍ഡ് ടീം ഓണ്‍ലൈന്‍ വഴി നിരീക്ഷിച്ചു. കേന്ദ്ര ജലശക്തി മന്ത്രി ഗജേന്ദ്രസിംഗ് ശെഖാവത്ത് ആഭ്യന്തര സഹമന്ത്രി ജി. കിഷണ്‍ റെഡ്ഡി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.