1921ല്‍ മലബാറില്‍ നടന്ന ഹിന്ദുവംശഹത്യയെ മഹത്വവല്‍ക്കരിക്കുന്നതുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ലേഖനങ്ങള്‍ (കേസരി, 10 ജൂലായ് 2020) ശ്രദ്ധേയമായിരുന്നു. കാക്കയെ കുളിപ്പിച്ച് കൊക്കാക്കാന്‍ ശ്രമിക്കുന്നതു പോലെയാണ് ചിലര്‍ മാപ്പിള ലഹളയെ സ്വാതന്ത്ര്യസമരമായും കാര്‍ഷിക ലഹളയായും ഒക്കെ വ്യാഖ്യാനിക്കുന്നത്. കേസരിയെ പോലുള്ള പ്രസിദ്ധീകരണങ്ങള്‍ സത്യം പറയുമ്പോള്‍ അതിനെ അഭിമുഖീകരിക്കാന്‍ കഴിയാതെ സ്വന്തം വ്യാഖ്യാനങ്ങള്‍ മാത്രം വിളിച്ചു പറയുകയാണ് കമ്മ്യൂണിസ്റ്റുകളും ജിഹാദിസ്റ്റുകളും ചെയ്യുന്നത്. മാപ്പിളലഹളയുടെ സത്യാവസ്ഥ ബോദ്ധ്യപ്പെടുന്നതിന് അ തിന്റെ സാക്ഷികളും അനുഭവസ്ഥരുമായ കെ.മാധവന്‍ നായരും മോഴികുന്നത്ത് ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാടും എഴുതിയ പുസ്തകങ്ങള്‍ മാത്രം വായിച്ചാല്‍ മതിയാകും.
ഉദാഹരണമായി മോഴികുന്നത്തിന്റെ പുസ്തകത്തില്‍ നിന്ന് മാപ്പിള ലഹളയെക്കുറിച്ചുള്ള ഒരു ചെറിയ വിവരണം ഉദ്ധരിക്കട്ടെ. ”1921 ന്റെ തുടക്കത്തോടുകൂടി ഏറനാട്ടില്‍ ഒരു മാപ്പിള വളണ്ടിയര്‍ കോര്‍ സംഘടിപ്പിച്ചു. വിമുക്ത ഭടന്മാരായിരുന്നു അതിലെ അധികഭാഗവും. അവരുടെ നേതൃത്വത്തിലായിരുന്നു അതിന്റെ സംവിധാനം. മേല്‍പ്പറഞ്ഞ വളണ്ടിയര്‍ സംഘടനയ്ക്ക് ഒരു കാലാള്‍പ്പടയുടെ ഗൗര വം തോന്നിച്ചിരുന്നു. കാക്കി ഉടുപ്പാണ് അവര്‍ ധരിച്ചിരുന്നത്. അതി ലെ പ്രധാന ഭാഗം വഹിച്ചിരുന്ന വിമുക്തഭടന്മാര്‍ 1914-18 കാലത്തു നടന്ന ഒന്നാം ലോകം മഹായുദ്ധത്തില്‍ അന്യരാജ്യങ്ങളില്‍ പോയി യുദ്ധം നടത്തി വിജയം വരിച്ചു വന്നവരായിരുന്നു. പോര്‍ക്കളത്തിലെ പ്രതാപ ലഹരി അവരില്‍ കെട്ടടങ്ങിയിരുന്നില്ല. പട്ടാളത്തില്‍ നിന്നു പിരിഞ്ഞു വന്ന് ബുദ്ധി മന്ദിച്ച് ഇരിക്കുകയായിരുന്നു അവര്‍. ആ സമയത്താണ് ഖിലാഫത്ത് പ്രസ്ഥാനം ആരംഭിച്ചത്. അവര്‍ അതിലേക്ക് കുതിച്ചുകയറി. അതില്‍ വളണ്ടിയര്‍മാരായിച്ചേര്‍ന്നു. അവരുടെ ഉത്സാഹശക്തി അത്യുജ്ജ്വലമായിരുന്നു.
ചന്ദ്രക്കല പതിച്ച തുര്‍ക്കിത്തൊപ്പിയാണ് അവരുടെ ഔദ്യോഗിക ചിഹ്നം. ഖുര്‍-ആനിലെ പുണ്യവചനങ്ങളാണ് അവരുടെ മുദ്രാവാക്യങ്ങള്‍. ‘തക്ക്ബീര്‍’ ആണ് അവരുടെ ജയ്‌വിളി. ഖുര്‍-ആനിലെ പുണ്യവചനങ്ങളെഴുതിയ വെള്ളക്കൊടിയാണ് അവരുടെ പതാക. ഇതെല്ലാം ഇസ്‌ലാം മതത്തിന്റെ ചിഹ്നങ്ങള്‍. (ഖിലാഫത്ത് സ്മരണകള്‍, പേജ്.21).
ഈ വിവരണത്തില്‍ നിന്നു മാപ്പിള ലഹളക്കാരുടെ തനിസ്വഭാവം മനസ്സിലാകുമല്ലോ. ഇത്തരം വസ്തുതകള്‍ തമസ്‌ക്കരിച്ചാണ് മാപ്പിളലഹളയെ വെള്ളപൂശാന്‍ ചില സിനിമക്കാരും ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്.