Monday, December 11, 2023
  • Subscribe
  • Buy Books
  • About Us
  • Contact Us
  • Advertise
  • Subscriber Lounge
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

  • Home
  • Subscribe
  • Buy Books
  • Kesari English
  • Subscriber Lounge
Home ലേഖനം

നയതന്ത്ര പോര്‍മുഖം തുറന്ന് അമേരിക്കയും ചൈനയും

ഡോ.സന്തോഷ് മാത്യു

Print Edition: 14 August 2020

ഹൂസ്റ്റണിലെ ചൈനീസ് കോണ്‍സുലേറ്റ് അടച്ചുപൂട്ടാന്‍ യുഎസ് ഉത്തരവിട്ടതോടെ ഇരുരാജ്യങ്ങളും നയതന്ത്ര ഏറ്റുമുട്ടലിലേക്ക് നീങ്ങുകയാണ്. യു.എസ് -ചൈന സംഘര്‍ഷം മുറുകുന്നതിന്റെ സൂചനനല്‍കി തെക്കുപടിഞ്ഞാറന്‍ ചൈനീസ് നഗരമായ ചെങ്ടുവിലെ യു.എസ് കോണ്‍സുലേറ്റ് പൂട്ടാന്‍ ചൈന ഉത്തരവിട്ടിരിക്കുകയാണ്. ഹൂസ്റ്റണിലെ ചൈനീസ് കോണ്‍സുലേറ്റ് പൂട്ടാനുള്ള യു.എസ് ഉത്തരവിനുള്ള മറുപടിയാണ് ഈ നടപടിയെന്ന് ചൈന വ്യക്തമാക്കിയതോടെ നയതന്ത്ര പോര്‍മുഖം തുറന്നു കഴിഞ്ഞിരിക്കുകയാണ്. അങ്ങനെ അമേരിക്ക – ചൈന നയതന്ത്ര യുദ്ധവും തുടങ്ങിക്കഴിഞ്ഞിരിക്കുന്നു. ഇത്തവണയും വിയന്ന കണ്‍വെന്‍ഷന്റെ ലംഘനങ്ങളാണ് അമേരിക്ക കാരണമായി പറഞ്ഞിരിക്കുന്നത്.

ഹൂസ്റ്റണിലെ ചൈനീസ് കോണ്‍സുലേറ്റ് അടച്ചുപൂട്ടാന്‍ ഉത്തരവിട്ട് യു.എസ്. 72 മണിക്കൂറിനകം കോണ്‍സുലേറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാനാണ് ഉത്തരവിട്ടത്. അമേരിക്കയുടെ ബൗദ്ധിക സ്വത്ത് സംരക്ഷിക്കുന്നതിനും ജനങ്ങളുടെ സ്വകാര്യത ഉറപ്പു വരുത്തുന്നതിനുമാണ് ഇതെന്നാണ് ട്രംപ് ഭരണകൂടത്തിന്റെ നിലപാട്. കോവിഡ് വ്യാപനം, വ്യാപാരത്തര്‍ക്കം, ഹോങ് കോങ് സുരക്ഷാനിയമം എന്നിവയുടെ പശ്ചാത്തലത്തില്‍ വഷളായ ഇരുരാജ്യവും തമ്മിലുള്ള ബന്ധത്തില്‍ കൂടുതല്‍ വിള്ളല്‍വീഴ്ത്താന്‍ പോന്നതാണ് യു.എസ്സിന്റെ അപ്രതീക്ഷിത നീക്കം.ചൈനയ്ക്ക് യു.എസ്സില്‍ അഞ്ചു കോണ്‍സുലേറ്റും വാഷിങ്ടണില്‍ നയതന്ത്രകാര്യാലയവും ഉണ്ട്. അമേരിക്കയ്ക്കു ചൈനയില്‍ ഒരു എംബസിയും അഞ്ച് കോണ്‍സുലേറ്റുകളുമുണ്ട്. ഇതിനു പുറമെ ഹോങ്കോങ്ങിലും കോണ്‍സുലേറ്റുണ്ട്. തെക്കുപടിഞ്ഞാറന്‍ സിന്‍ഷുവാന്‍ പ്രവിശ്യയുടെ തലസ്ഥാനമായ ചെങ്ടുവില്‍ 1985-ല്‍ സ്ഥാപിച്ച യു.എസ്. കോണ്‍സുലേറ്റില്‍ 200 ജീവനക്കാരുണ്ട്. ടിബറ്റിനോടും സിന്‍ജിയാങ്ങിനോടും അടുത്തുള്ള കോണ്‍സുലേറ്റാണിത്. ഈ രണ്ടുപ്രദേശങ്ങളിലും നിന്നുള്ള വിവരങ്ങള്‍ ശേഖരിക്കാന്‍ യു.എസ്സിനു സഹായകമാകുന്നു എന്നതാണ് ചെങ്ടു കോണ്‍സുലേറ്റിനെ തന്ത്രപ്രധാനമാക്കുന്നത്. ഷാങ് ഹായ്, ഗ്വാങ്ഷു, ഷെന്‍യാങ്, വുഹാന്‍ എന്നിവിടങ്ങളിലാണ് മറ്റു നാല് കോണ്‍സുലേറ്റുകള്‍.

1979 യില്‍ നയതന്ത്ര ബന്ധം ആരംഭിച്ചതിനെ തുടര്‍ന്ന് ചൈന അമേരിക്കയില്‍ തുറന്ന ആദ്യ കോണ്‍സുലേറ്റ് ഹൂസ്റ്റണില്‍ ആയിരുന്നു. വാഷിങ്ടനിലെ എംബസിക്കു പുറമേ യുഎസ്സിലെ 5 ചൈനീസ് കോണ്‍സുലേറ്റുകളിലൊന്നാണ് ടെക്‌സസിലെ ഹൂസ്റ്റണിലുള്ളത്. ഏകപക്ഷീയവും പ്രകോപനപരവുമായ തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ എതിര്‍നടപടിയുണ്ടാവുമെന്നു ചൈന പറഞ്ഞു കഴിഞ്ഞിരിക്കുന്നു. അമേരിക്കന്‍ നടപടിക്ക് പകരമായി വുഹാനിലെ യുഎസ് കോണ്‍സുലേറ്റ് അടപ്പിക്കാന്‍ നീക്കം നടക്കുന്നതായും ചൈനീസ് റിപ്പോര്‍ട്ടുകളുണ്ട്.കോവിഡ് വാക്‌സിന്‍ വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ബൗദ്ധിക സ്വത്തു ചോരണം ചൈന നടത്തുന്നു എന്നാണ് അമേരിക്കന്‍ പരാതി. വാക്‌സിന്‍ ഗവേഷണത്തിലും വികസിപ്പിക്കുന്നതിലും ചൈന മുന്‍നിരയിലാണെന്നാണ് അവരുടെ വാദം. ചൈനയ്ക്ക് ഒന്നാന്തരം ഗവേഷകരുണ്ട ്. മോഷണത്തിലൂടെ ഒന്നാമതാകേണ്ട കാര്യമില്ല എന്നും ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പറയുന്നു. ചൈനയുടെ 16% കയറ്റുമതി അമേരിക്കയിലേക്കാണ്. 3,00,000 തിലധികം ചൈനീസ് വിദ്യാര്‍ത്ഥികള്‍ അമേരിക്കയിലുണ്ട്. ഇവരുടെ ഭാവിയിലെല്ലാം കരിനിഴല്‍ വീഴ്ത്തുന്നതാണ് ഇപ്പോഴത്തെ അമേരിക്കന്‍ നീക്കമെന്നതില്‍ സംശയമില്ല.

യു.എസ് തിരഞ്ഞെടുപ്പിനോട് അടുക്കുന്നതിനിടെ യു.എസ്-ചൈന സംഘര്‍ഷം വര്‍ദ്ധിക്കുന്നത് ആഗോളവിപണിയെ ദുര്‍ബലമാക്കും എന്നുറപ്പാണ്. നവംബറില്‍ നടക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയിക്കുന്നതിന് ചൈനയെ ശത്രുവായി ഉയര്‍ത്തിക്കാണിക്കുകയാണ് ട്രംപ് ചെയ്യുന്നതെന്നും കരുതുന്നവരുണ്ട്.”സോവിയറ്റ് യൂണിയന്‍ ‘സ്വതന്ത്ര’ലോകത്തിന് പുറത്തായിരുന്നു. എന്നാല്‍, ചൈന നമ്മുടെ അതിര്‍ത്തിക്കകത്താണ്.” കമ്യൂണിസ്റ്റ് ചൈനയും’സ്വതന്ത്ര’ ലോകത്തിന്റെ ഭാവിയും എന്ന പ്രഭാഷണത്തില്‍ അമേരിക്കന്‍ സ്‌റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ പറഞ്ഞത് ഇങ്ങനെയാണ്. ചൈനീസ് ഹാക്കര്‍മാര്‍ കൊവിഡ് വാക്‌സിന്‍ ഗവേഷണ വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന അമേരിക്കന്‍ ജസ്റ്റിസ് വകുപ്പിന്റെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് ചൈനീസ് കോണ്‍സുലേറ്റ് പൂട്ടാന്‍ അമേരിക്ക നിര്‍ദ്ദേശിച്ചത്. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി (സിപിസി)യെ തകര്‍ക്കാന്‍ തയ്യാറാക്കിയ പുതിയ പദ്ധതികളുടെ ഭാഗമാണ് പുതിയ യുദ്ധം എന്ന വിലയിരുത്തലുകളുമുണ്ട്. സിപിസിക്കെതിരെ വിവരസാങ്കേതികവിദ്യ-വാര്‍ത്ത- ധനകാര്യ യുദ്ധങ്ങള്‍ക്കാണ് ട്രംപ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. തുടര്‍ന്ന് കൂട്ടാളികള്‍ക്കൊപ്പം തെക്കന്‍ ചൈനാ കടലില്‍ നിലയുറപ്പിക്കുകയും ചെയ്യും. കഴിഞ്ഞദിവസം ചൈനയെ വിമര്‍ശിച്ച് ദേശീയ പ്രതിരോധ അധികാര നിയമ (എന്‍ഡിഎഎ)ത്തിന് അമേരിക്കന്‍ പ്രതിനിധിസഭ ഭേദഗതി പാസാക്കിയത് ഇതോട് ചേര്‍ത്താണ് വിലയിരുത്തേണ്ടത്. ചൈനയ്‌ക്കെതിരെ ‘ജനാധിപത്യരാജ്യങ്ങളുടെ’ സഖ്യം വേണമെന്ന് അമേരിക്കന്‍ സ്‌റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ പറഞ്ഞിരിക്കുകയാണ്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി ഇടപെടുന്നതിന് പുതിയ ചട്ടങ്ങള്‍ വേണമെന്നും എല്ലാ രാജ്യവും അവയില്‍ ഉറച്ചുനില്‍ക്കണമെന്നും അമേരിക്ക പറയുന്നു. സിപിസിക്കെതിരെ ട്രംപ് ‘അന്തിമ നാശത്തിന്റെ നാല് കുതിരക്കാര്‍’ അടങ്ങുന്ന പ്രസിഡന്റിന്റെ തനതായ യുദ്ധ കൗണ്‍സിലിനാണ് രൂപംനല്‍കിയിട്ടുള്ളതത്രെ. സ്‌റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റോബര്‍ട്ട് ഒബ്രീന്‍, എഫ്ബിഐ മുന്‍ ഡയറക്ടര്‍ ക്രിസ്റ്റഫര്‍ ആഷര്‍ വ്രേ, അറ്റോര്‍ണി ജനറല്‍ വില്യം പെല്‍ഹാം ബാര്‍ എന്നിവരാണവര്‍. അതില്‍ ഒബ്രീനും വ്രേയും ബാറും ചൈനയ്‌ക്കെതിരെ കടുത്ത ഭീഷണി ചുഴറ്റിയ മൂന്ന് അതിക്രമ പ്രസംഗങ്ങള്‍ നടത്തിക്കഴിഞ്ഞു.ഏതായാലും പുതിയൊരു ശീതയുദ്ധം കോവിഡിന്റെ പശ്ചാത്തലത്തില്‍ പൊട്ടിപുറപ്പെട്ടിരികയാണ്.

വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ബയോളജിക്കല്‍ ആയുധങ്ങള്‍ വികസിപ്പിച്ചെടുക്കുക എന്ന ഗൂഢ ലക്ഷ്യത്തോടെ ചൈനയിലെ വുഹാനില്‍ പ്രവര്‍ത്തിക്കുന്ന ലോകത്തിലേറ്റവും കൂടുതല്‍ മാരകമായ വൈറസുകളെ സൂക്ഷിക്കുന്ന ഗവേഷണ ലാബ് ആണ്. അമേരിക്കയും ലോകവും സംശയിക്കുന്നത് ഈ ലാബില്‍ നിന്നും കോവിഡ് 19 വൈറസുകള്‍ അറിഞ്ഞോ അറിയാതെയോ പുറത്തു വന്ന് ലോകത്തില്‍ നാശം വിതച്ചു എന്നാണ്. മനഃപൂര്‍വമാണ് എന്ന് സംശയിക്കേണ്ട പല തെളിവുകളും ഇപ്പോള്‍ പുറത്തു വരുന്നുമുണ്ട്.

ആന്റണി ക്ലാന്‍ എന്ന ഓസ്‌ടേലിയന്‍ മാധ്യമപ്രവര്‍ത്തകന്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ഈ വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി പാകിസ്ഥാനില്‍ ബയോ വെപ്പണ്‍സ് നിര്‍മിക്കാന്‍ ഒരു ഗവേഷണ ലാബ് സ്ഥാപിച്ചിരിക്കുന്നു എന്നാണ്. കമ്മ്യൂണിസ്റ്റ് ചൈനയും ഇസ്ലാമിക ഭീകരരും ചേര്‍ന്ന് ലോകം നശിപ്പിക്കാനുള്ള, മനുഷ്യരാശിയെ കൂട്ടക്കൊല ചെയ്യാനുള്ള അവരുടെ പദ്ധതിയുമായി മുന്നോട്ടു പോകുന്നു എന്നാണ് ആന്റണിക്ലാന്‍ പറയുന്നത്. ബയോ സേഫ്റ്റി സ്റ്റാന്‍ഡേര്‍ഡുകളിലുള്ള ചെറിയ ഒരു പിഴവ് പോലും വലിയ ദുരന്തത്തില്‍ കലാശിക്കാമെന്നത് കൊണ്ടാണ് ചൈന ഈ ലാബ് സ്വന്തം നാട്ടില്‍ നിന്ന് മാറി പാകിസ്ഥാനില്‍ ആരംഭിച്ചത് എന്ന് വ്യക്തം. പാകിസ്ഥാനിലെ തീവ്രവാദികളുടെ ലക്ഷ്യമാകട്ടെ ഈ ബയോ ആയുധങ്ങള്‍ തങ്ങളുടെ കൈവശമെത്തിയാല്‍ ലോകത്തെ അത് വെച്ച് നശിപ്പിക്കാമെന്നും.

കമ്മ്യൂണിസ്റ്റ്-ഇസ്ലാമിക ഭീകര സഖ്യത്തില്‍ നിന്നും ലോകം എത്ര വലിയ ഭീഷണിയാണ് നേരിടുന്നത് എന്ന് മനസ്സിലാക്കുക. അമേരിക്കയും ഇന്ത്യയും ഇസ്രയേലും ജപ്പാനും ഓസ്‌ട്രേലിയയും ചേര്‍ന്ന് സൈനിക സഖ്യമുണ്ടാക്കുന്നതും ചൈനക്ക് ചുറ്റും സൗത്ത് ചൈന കടലിലും നോര്‍ത്ത് ചൈന കടലിലും ഇന്ത്യന്‍ മഹാസമുദ്രത്തിലും വ്യാപകമായ സൈനിക വിന്യാസം നടത്തുന്നതുമൊന്നും വെറുതെയല്ല. ഈ സാഹചര്യത്തില്‍ ഒരു മൂന്നാം ലോക മഹായുദ്ധം ഉണ്ടാകാനുള്ള സാധ്യത പോലും തള്ളിക്കളയാനാകില്ല.

(പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയിലെ സെന്‍ട്രല്‍ ഫോര്‍ സൗത്ത് സ്റ്റഡീസില്‍ അസി. പ്രൊഫസറാണ് ലേഖകന്‍)

Tags: ചൈനഅമേരിക്ക
Share1TweetSendShare

Related Posts

ഇന്നത്തെ ഗാസ നാളത്തെ കേരളം

ആഗോള വിശപ്പ് സൂചിക 2023 ഒരു ഗൂഢാലോചനയോ?

മാവോയിസ്റ്റ് ഭീഷണി- കാലം തെറ്റിയ അപസ്വരങ്ങള്‍

അയ്യായിരം കോടിയുടെ സ്വത്ത് 50 ലക്ഷത്തിന് കയ്യടക്കിയ ഹെറാള്‍ഡ് മാജിക്‌

മതവിവേചനങ്ങള്‍ വിലക്കപ്പെടുമ്പോള്‍

ഖിലാഫത്തും ദേശീയതയും നേര്‍ക്കുനേര്‍

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 ₹250
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • RSS in Kerala: Saga of a Struggle ₹500
Follow @KesariWeekly

Latest

വിജയന്‍ സഖാവ് ഭരിക്കുമ്പോള്‍ ഇസ്രായേല്‍ എന്നു മിണ്ടരുത്

ഇന്നത്തെ ഗാസ നാളത്തെ കേരളം

വേലിയില്‍ കയറി നില്‍ക്കുന്ന മുസ്ലിംലീഗ്

ഹൃദയഭൂമിയിലെ വിജയകമലം

ശരണപാതയിലെ അശനിപാതങ്ങള്‍

പരിസ്ഥിതിസൗഹൃദ ശബരിമല തീര്‍ത്ഥാടനം

ഹരിതധീശ്വരനായ ഹരിഹരസുതന്‍

ആഗോള വിശപ്പ് സൂചിക 2023 ഒരു ഗൂഢാലോചനയോ?

ഗുരു വ്യാജ ഗാന്ധി രാഹുല്‍ ശിഷ്യന്‍ വ്യാജ ഐഡി കാര്‍ഡ് രാഹുല്‍!

മാവോയിസ്റ്റ് ഭീഷണി- കാലം തെറ്റിയ അപസ്വരങ്ങള്‍

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • History of Kesari
  • Editors
  • Photo Gallery
  • Buy Books
  • Subscribe Magazine
  • Support Us
  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscriber Lounge
  • Subscribe Print Edition
  • Buy Books
  • Log In
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies