ന്യൂദല്‍ഹി: രാജസ്ഥാനിലെ ബറോളിയിലുള്ള ഘടേശ്വരക്ഷേത്രത്തില് നിന്ന് 22 വര്‍ഷങ്ങള്‍ക്കു മുമ്പ് മോഷ്ടിക്കപ്പെട്ട അമൂല്യമായ നടേശവിഗ്രഹം ഭാരതത്തിനു തിരിച്ചുകിട്ടി. 9-ാം നൂറ്റാണ്ടിലെ പ്രതിഹാര ശൈലിയില്‍ മണല്‍ക്കല്ലില്‍ പണിത വിഗ്രഹം, പകരമൊരു വ്യാജവിഗ്രഹം ക്ഷേത്രത്തില്‍ സ്ഥാപിച്ച് മോഷ്ടിക്കുകയായിരുന്നു.
കോടികള്‍ വിലമതിക്കുന്ന അനേകം വിഗ്രഹങ്ങള്‍ മോഷ്ടിച്ച് കടല്‍കടത്തി അന്താരാഷ്ട്ര കമ്പോളത്തിലെത്തിക്കുന്ന സംഭവങ്ങളെക്കുറിച്ച് ബി.ബി.സി. 1997ല്‍ ഒരു പരിപാടി ചെയ്തിരുന്നു. ഇതിന്റെ ചുവടുപിടിച്ച് രാജസ്ഥാന് പോലീസ് നടത്തിയ അന്വേഷണമാണ് വാമന്‍ ഗിയ എന്ന വിഗ്രഹ കള്ളക്കടത്തുകാരന്റെ വന്‍ശേഖരം കണ്ടെത്തുന്നതിലേക്ക് നയിച്ചത്. വിഗ്രഹങ്ങളും കലാരൂപങ്ങളുമടക്കം 20,000 അമൂല്യവസ്തുക്കളാണ് ഇയാളുടെ ശേഖരത്തിലുണ്ടായിരുന്നത്. പോലീസ് ഗിയയെ അറസ്റ്റ് ചെയ്ത് കേസെടുത്തെങ്കിലും വിദേശത്തേക്ക് കടത്തിയ ഒരു വിഗ്രഹം പോലും വീണ്ടെടുക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ 2014ല്‍ രാജസ്ഥാന് ഹൈക്കോടതി ഇയാളെ വെറുതെ വിടുകയാണ് ചെയ്തത്.
1998ല്‍ മോഷ്ടിക്കപ്പെട്ട നടേശവിഗ്രഹം പല കൈകളിലൂടെ ലണ്ടനിലെത്തി. 2003 മുതല്‍ കൈവശം വെക്കുന്ന ജെ. കാസ്മിന്‍ എന്നയാള്‍ വിഗ്രഹം ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന് കൈമാറിയിരിക്കുകയാണ്. ഇതോടെ വാമന്‍ ഗിയായെ വിട്ടയച്ച കോടതി വിധിക്കെതിരെ അപ്പീല്‍ നല്കാന് കേന്ദ്ര സാംസ്കാരിക വ കുപ്പും ആര്‍ക്കിയോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യയും തീരുമാനിച്ചിരിക്കുകയാണ്. 1960 മുതല്‍ മോഷ്ടിക്കപ്പെട്ട അ നേകം വിഗ്രഹങ്ങ ളും അമൂല്യവസ്തുക്കളും കണ്ടെത്താനാണ് ഇന്ത്യാ പ്രൈഡ് പ്രോജക്ടിലൂടെ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്.