തൃശ്ശൂര്‍: സാമാജിക പരിവര്‍ത്തനമാണ് സേവാഭാരതിയുടെ ലക്ഷ്യമെന്ന് രാഷ്ട്രീയ സ്വയംസേവകസംഘം പ്രാന്ത സംഘചാലക് പി.ഇ.ബി. മേനോന്‍ അഭിപ്രായപ്പെട്ടു. സേവാഭാരതിയുടെ വാര്‍ഷിക ജനറല്‍ ബോഡി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ നാലു പതിറ്റാണ്ടായി നിശബ്ദമായി സമാജത്തില്‍ സേവനം ചെയ്തുകൊണ്ടിരിക്കുന്ന സേവാഭാരതിയെ പൊതുസമൂഹം അംഗീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സേവാഭാരതി സംസ്ഥാന അദ്ധ്യക്ഷന്‍ ഡോ.കെ.പ്രസന്നമൂര്‍ത്തി അധ്യക്ഷത വഹിച്ചു. സേവാഭാരതി അഖിലേന്ത്യാ അദ്ധ്യക്ഷന്‍ പന്നലാല്‍ ബന്‍സാലി, രാഷ്ട്രീയ സേവാഭാരതി ജനറല്‍ സെക്രട്ടറി എ.വി. ശിവശങ്കരന്‍, സെക്രട്ടറിമാരായ ഡി. വിജയന്‍, പി.ആര്‍. സജീവന്‍, എം.സി ഷാജകുമാര്‍ എന്നിവര്‍ സംസാരിച്ചു. സമാപന സഭയില്‍ ആര്‍.എസ്.എസ്. പ്രാന്ത സഹസേവാ പ്രമുഖ് ജി.വി. ഗിരീഷ് സേവാസന്ദേശം നല്‍കി. സംസ്ഥാന ജനറല്‍ സെക്രട്ടറി ഡി.വിജയന്‍ സ്വാഗതവും മേഖല സംഘടനാ സെക്രട്ടറി വി.എസ്.ശങ്കര്‍ കൃതജ്ഞതയും രേഖപ്പെടുത്തി. യോഗത്തില്‍ 2020-21 സാമ്പത്തിക വര്‍ഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഡോ.കെ.പ്രസന്നമൂര്‍ത്തി (പ്രസിഡന്റ്), ഡി.വിജയന്‍ (ജന.സെക്രട്ടറി), എ.വി. ശങ്കരന്‍ നമ്പൂതിരി (ട്രഷറര്‍), യു.എന്‍. ഹരിദാസ് (സംഘടന സെക്രട്ടറി).