ഏഴുനിറങ്ങള്‍ ചാലിച്ച്
ചാരുത ചേരും മഴവില്‍ച്ചിത്രം
ആരു വരച്ചു മാനത്ത്,
ഏതു ചിത്രകാരന്‍?
പുലര്‍വേളയിലാകാശം ഒരു
ചെമ്പരത്തിക്കാട്!
നട്ടുച്ചയ്‌ക്കോ ചെമ്മരിയാടുകള്‍
മേയും പുല്‍മേട്
അന്തിയില്‍ മാനം സിന്ദൂരപ്പൊടി
ചിന്നിച്ചിതറിയ മുറ്റം!
രാത്രിയിലോ കണ്ണഞ്ചിക്കും
വാടാമല്ലിത്തോട്ടം!