Saturday, April 1, 2023
  • Subscribe
  • Buy Books
  • e-Weekly
  • About Us
  • Contact Us
  • Editors
  • Gallery
  • Advertise
  • English News
  • Subscriber Lounge
  • Log In
  • Log Out
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home മുഖലേഖനം

സേവാഭാരതി: സാന്ത്വനത്തിന്റെ മറുവാക്ക്‌

ഡി.വിജയന്‍

Print Edition: 17 July 2020

തിരുവനന്തപുരം ജില്ല ഒരു അഗ്നിപര്‍വ്വതത്തിനു മുകളിലാണ് എന്ന് സംസ്ഥാന സര്‍ക്കാരിലെ ഒരു മന്ത്രി തലയ്ക്ക് കൈവെച്ചു കൊണ്ടു വിലപിച്ചത് ഇയ്യിടെയാണ്. കോവിഡ് മഹാമാരി സാമൂഹ്യ വ്യാപനത്തിലേയ്ക്ക് കടന്നു എന്നുള്ള കുമ്പസാരമായിരുന്നു ഇത്. ഈ മഹാമാരിയെ നേരിടുന്നതില്‍ ലോക മാതൃകയാണ് കേരളമെന്നും മൂന്നുപൂട്ടിട്ടാണ് കേരളത്തെ സര്‍ക്കാര്‍ പ്രതിരോധിച്ചുനിര്‍ത്തുന്നതെന്നും വീമ്പിളക്കിയവര്‍ ഇപ്പോഴും സാമൂഹ്യ വ്യാപനം എന്ന വസ്തുത സമ്മതിച്ചു തരാന്‍ തയ്യാറില്ല. ഇതേ സമയം രാഷ്ട്രീയ ലക്ഷ്യത്തോടെ സേവന പ്രവര്‍ത്തനങ്ങളെ ശിഥിലമാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയും ചെയ്യുന്നു. ഭാരതത്തില്‍ എല്ലാ സംസ്ഥാനങ്ങളിലും സേവാഭാരതിയെ കൂടെ നിര്‍ത്തിക്കൊണ്ടാണു സര്‍ക്കാര്‍ യന്ത്രം മഹാമാരിയെ പ്രതിരോധിക്കുന്നത്. എന്നാല്‍ കേരളത്തില്‍ സര്‍ക്കാര്‍ സംവിധാനമല്ലാതെ മറ്റൊന്നും വേണ്ട എന്നാണ് ഭരണകര്‍ത്താക്കളുടെ നിലപാട്. ഈ മാറ്റിനിര്‍ത്തലുകളെ അവഗണിച്ച് ജനസേവനത്തിനു സന്നദ്ധരായ സേവാഭാരതിയെ ജനങ്ങള്‍ രണ്ടുകയ്യും നീട്ടി സ്വീകരിക്കുകയും അവരില്‍ ആശ്വാസം കാണുകയും ചെയ്യുന്നു.

മഹാമാരികള്‍ക്കു 1850 വര്‍ഷത്തെ പഴക്കമുള്ളതായി ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. വസൂരി (small pox) രോഗത്താല്‍ കോടിക്കണക്കിനു ആള്‍ക്കാര്‍ മരണപ്പെട്ടപ്പോള്‍ രണ്ടാംസ്ഥാനം പിന്നാലെ വന്ന പ്ലേഗ് രോഗത്തിനായിരുന്നു. അതിലും ലക്ഷങ്ങളുടെ ജീവനെടുത്ത ചരിത്രം ഓരോ രാജ്യത്തിനും പറയാനുണ്ടാകും. വളരെ ഭീതിയോടെ ഇതേപ്പറ്റിയെല്ലാം ഇന്നും പഠിച്ചുകൊണ്ടിരിക്കുമ്പോഴാണ് കൊറോണ എന്ന വൈറസ് ലോകത്തെ മുള്‍മുനയില്‍ നിറുത്തിയിരിക്കുന്നത്. ലോകത്തെ പോലീസുകാര്‍ എന്നവകാശപ്പെടുന്ന പല രാജ്യങ്ങളേയും ഈ രോഗം മലര്‍ത്തിയടിച്ചിരിക്കുന്നു. ചൈനയിലെ വുഹാനിലാണ് ഈ വൈറസ്സിന്റെ പ്രഭവകേന്ദ്രം. അവിടെ നിന്നും 200-ല്‍ പരം രാജ്യങ്ങളിലേക്കു ഈ വൈറസ്സിനെ ചൈന കയറ്റിയയച്ചിരിക്കുകയാണ്. 4000-ല്‍ താഴെയാണ് ഇതുവരെ ചൈനയിലെ മരണം എന്നു ആ രാജ്യം വളരെ അഭിമാനത്തോടെ അവകാശപ്പെടുമ്പോള്‍ നിജസ്ഥിതി വിപരീത സൂചനയാണ് ലോകത്തിനു നല്‍കുന്നത്. ലോകത്തെ വലിയ മൊബൈല്‍ കമ്പനിക്കാര്‍ വെളിപ്പെടുത്തിയിരിക്കുന്നത് മരണസംഖ്യ ലക്ഷങ്ങള്‍ കടന്നിരിക്കാമെന്നാണ്. കോടിക്കണക്കിന് മൊബൈല്‍ വരിക്കാര്‍ ചൈനയില്‍ നിശബ്ദമായിരിക്കുന്നു എന്ന വിവരവും അവര്‍ ലോകത്തെ അറിയിച്ചിരിക്കുകയാണ്. ലോകം മുഴുവനും ഈ രോഗത്തെ എത്തിച്ചു കഴിഞ്ഞിട്ട് ചൈന തന്നെ ചികിത്സാവിധിയും നിശ്ചയിക്കുന്നു എന്നതാണ് വിരോധാഭാസം. ഭാരതം മുഴുവനും ഈ രോഗത്തെ വ്യാപിപ്പിച്ചശേഷം സഹായത്തിനായി ചൈനയുടെ മുമ്പില്‍ കേഴുന്ന ഭാരതത്തെയാണ് ചൈനീസ് അധിപന്‍ സ്വപ്‌നം കണ്ടതെന്നു വ്യക്തം. മെയ് മാസം പകുതിയോടെ ഭാരതത്തില്‍ കൊറോണ ബാധയില്‍പ്പെട്ട് 32,000ത്തില്‍ പരം മരണവും 35 ലക്ഷം രോഗബാധിതരും ഉണ്ടാകുമെന്ന് ഒരു പ്രമുഖ ഇംഗ്ലീഷ് ദിനപ്പത്രം പ്രവചിച്ചിരുന്നു. അവരുടെ ധാരണകള്‍ പിഴക്കുന്നതാണ് പിന്നീട് നാം കണ്ടത്.

ഇത്തരത്തിലുള്ള മഹാമാരികള്‍ മഹായുദ്ധങ്ങളാണ്. അതിനെ ഒരു രാജ്യം എങ്ങനെയാണ് നേരിടുന്നതെന്നും അത് ഏതുവിധേനയാണ് കൈകാര്യം ചെയ്യുന്നത് എന്നതുമാണ് പരമപ്രധാനം. അതിനുള്ള ഇച്ഛാശക്തിയും ജ്ഞാനശക്തിയും ക്രിയാ ശക്തിയും ഉള്ള നേതൃത്വമാണ് ഭാരതത്തിനുള്ളത്. അവിടെയാണ് ഭാരതത്തിന്റെ ഭരണനേതൃത്വം വഴികാട്ടിയാകുന്നത്. വളരെ സമചിത്തതയോടെ പദ്ധതികള്‍ തയ്യാറാക്കി ഉറച്ച നിലപാടുകള്‍ കൈക്കൊണ്ട് മൊത്തം ജനതയേയും കൂടെക്കൂട്ടി നടത്തിയ പ്രവര്‍ത്തനമാണ് ലോകത്തിനു മാതൃകയായത്. ഭാരതവിരുദ്ധരായ മാധ്യമപ്പടയും ജിഹാദികളും കമ്മ്യൂണിസ്റ്റ് മാവോവാദികളും ചേര്‍ന്ന് എന്തൊക്കെ അപവാദപ്രചരണങ്ങള്‍ അഴിച്ചുവിട്ടാലും നരേന്ദ്രമോദിജിയുടെ നേതൃത്വത്തിലുള്ള ഭാരതസര്‍ക്കാര്‍ അതിന്റെ ആഗോളദൗത്യം നിറവേറ്റിക്കൊണ്ടിരിക്കുന്നു.

ഭാരതമെമ്പാടും വ്യാപിച്ച ചൈനീസ് വൈറസ്സിനെതിരായ പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ ദേശീയ പ്രസ്ഥാനമായ സേവാഭാരതിയും അതിന്റെ ദൗത്യം നിര്‍വ്വഹിക്കുകയാണ്. മാര്‍ച്ച് 24ന് സംസ്ഥാനം പ്രഖ്യാപിച്ച ലോക്ക്ഡൗണിനു മുമ്പുതന്നെ സേവാഭാരതി തങ്ങള്‍ നടത്തേണ്ടുന്ന സാന്ത്വന സേവാപ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് വ്യക്തമായ ആസൂത്രണം നടത്തുകയുണ്ടായി. പ്രതിരോധ പ്രവര്‍ത്തനങ്ങളെയും സേവാപ്രവര്‍ത്തനങ്ങളെയും വിഷയങ്ങളിലധിഷ്ഠിതമായി ഇനമായി തരംതിരിച്ചു.

പൊങ്കാലയും തബ്‌ലീഗും
ഏതൊരു പദ്ധതിയുടെയും വിജയകരമായ നടത്തിപ്പിനു സാമൂഹ്യബോധവല്‍ക്കരണം അനിവാര്യമായ ഘടകമാണ്. ചരിത്രപ്രസിദ്ധമായ തിരുവനന്തപുരത്തെ ആറ്റുകാല്‍ പൊങ്കാല ഉത്സവം നടന്ന അവസരം. കൊറോണ വൈറസ്സിന്റെ വ്യാപനം കണക്കിലെടുത്ത് ആറ്റുകാല്‍ പൊങ്കാല മാറ്റിവയ്ക്കണമെന്ന ആവശ്യം ചില ദൃശ്യമാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നു. വര്‍ഷങ്ങളായി പൊങ്കാല ഉത്സവത്തിനെതിരെ അപവാദങ്ങള്‍ പറഞ്ഞു നടക്കുന്ന ഒരു കൂട്ടം സ്വയം പ്രഖ്യാപിത ബുദ്ധിജീവികള്‍, സാമൂഹ്യമാദ്ധ്യമങ്ങള്‍, ആക്ടിവിസ്റ്റുകള്‍ തുടങ്ങിയവര്‍ അതിന് ആക്കം കൂട്ടുന്ന തരത്തിലുള്ള കഥകള്‍ മെനഞ്ഞുവിടാനും തുടങ്ങി. ഹിന്ദുസംഘടനകളുടെ ശക്തമായ ചെറുത്തുനില്‍പ്പിനെത്തുടര്‍ന്ന് ആ മഹോത്സവം മാതൃകാപരമായി ഫെബ്രുവരി 9നു നടക്കുകയുണ്ടായി. അത് നമ്മുടെ മാതൃശക്തിയുടെ വിജയം തന്നെയായിരുന്നു. ലക്ഷങ്ങള്‍ പങ്കെടുത്ത ഈ ഉത്സവത്തില്‍ അമ്മമാര്‍ പാലിച്ച സാമൂഹ്യഅകലം, മുഖം മറയ്ക്കുന്ന തരത്തിലുള്ള വസ്ത്രധാരണം എന്നിവ മാതൃകാപരമായിരുന്നു. 40 വൈദ്യസഹായകേന്ദ്രങ്ങളിലൂടെ സേവാഭാരതി ഇതിനായി നടത്തിയ ബോധവല്‍ക്കരണം, മൈക്ക് അനൗണ്‍സ്‌മെന്റ്, ലഘുലേഖ വിതരണം എന്നിവ പ്രശംസിക്കപ്പെട്ടു. ലക്ഷങ്ങള്‍ പങ്കെടുത്ത മതപരമായ ചടങ്ങ് കഴിഞ്ഞപ്പോള്‍ ഒരാള്‍ക്കുപോലും കൊറോണ പകര്‍ന്നതായി ആക്ഷേപമുണ്ടായില്ല. ന്യൂദല്‍ഹിയില്‍ നടന്ന തബ്‌ലീഗ് മതസമ്മേളനത്തില്‍ ആയിരങ്ങള്‍ മാത്രം പങ്കെടുത്തപ്പോള്‍ രാജ്യമാസകലം അവരിലൂടെ ഈ രോഗം പടര്‍ന്നു കയറി ഭാരതത്തിലെ മരണസംഖ്യ കുത്തനെ ഉയര്‍ന്നു എന്നത് ഇതിനോട് ചേര്‍ത്തു വായിക്കേണ്ടതാണ്. തിരുവനന്തപുരം ജില്ലയില്‍ നിന്നും ആരംഭിച്ച സേവാഭാരതിയുടെ ബോധവല്‍ക്കരണപരിപാടി മറ്റ് 13 ജില്ലകളിലേക്കും വ്യാപിപ്പിച്ചു.

ഹെല്‍പ്പ് ഡെസ്‌ക്
കേരളത്തിലും പുറത്തുമുള്ള ആള്‍ക്കാര്‍ക്ക് 24 മണിക്കൂറും സേവനമൊരുക്കി സേവാഭാരതി ഹെല്‍പ്പ് ഡെസ്‌ക്കുകള്‍ ആരംഭിക്കുകയുണ്ടായി. കേരളത്തിലെ എല്ലാ ജില്ലകളെയും സംയോജിപ്പിച്ചുകൊണ്ട് തൃശ്ശിവപേരൂരിലുള്ള സംസ്ഥാന കാര്യാലയത്തില്‍ ആരംഭിച്ച ഹെല്‍പ്പ് ഡെസ്‌ക്കുകള്‍ ഇപ്പോഴും സജീവമാണ്. ഇതേവരെ 73850-ല്‍ പരം പേര്‍ വിവിധ ആവശ്യങ്ങള്‍ക്കായി ബന്ധപ്പെട്ടു. 72,000-ല്‍ പരം പേര്‍ക്കു സമാശ്വാസനടപടികള്‍ കൈക്കൊള്ളാനും സേവാഭാരതിക്കു സാധിച്ചു.

ബ്രേക്ക് ദ ചെയിന്‍
കൊറോണ വൈറസ്സിന്റെ വ്യാപനം ചെറുക്കുന്നതിനായി കൈകള്‍ എപ്പോഴും കഴുകി ശുദ്ധീകരിക്കുന്നതിനു സംസ്ഥാനത്തിന്റെ കവലകളില്‍ 10,612-ല്‍ പരം ‘വാഷിംഗ് പോയിന്റു’കള്‍ സജ്ജീകരിച്ചു. 1,83,791 സാനിട്ടൈസര്‍ വിതരണം ചെയ്യുകയുമുണ്ടായി. അത് ഇപ്പോഴും തുടര്‍ന്നു വരുന്നു. സേവാഭാരതി യൂണിറ്റുകള്‍ വഴി സാനിട്ടൈസര്‍ ഉല്പാദിപ്പിക്കുന്നതിനുള്ള പരിശീലനം നല്‍കുക വഴി സംസ്ഥാനത്തു അതിന്റെ ക്ഷാമം പരിഹരിക്കുവാനും സാധിച്ചു. ഈ സംവിധാനത്തിന്റെ ഗുണഭോക്താക്കള്‍ ലക്ഷങ്ങളാണ്.

മാസ്‌ക് നിര്‍മ്മാണവും വിതരണവും
മാസ്‌ക് ധരിക്കുന്നത് ശീലമാക്കിയതോടെയാണ് കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്നത് ചെറുക്കാന്‍ കഴിഞ്ഞത്. സ്വാഭാവികമായും പെട്ടെന്നു ആവശ്യക്കാര്‍ കൂടിയപ്പോള്‍ അതിനു ക്ഷാമവും ഉണ്ടായി. സേവാഭാരതി അത് തദ്ദേശീയമായിത്തന്നെ ഉല്പാദിപ്പിക്കുവാന്‍ ആരംഭിച്ചതോടെ നിരവധി കുടുംബങ്ങളുടെ ജീവനോപാധിയായി അത് മാറുകയുണ്ടായി. 15ലക്ഷത്തില്‍പരം പേര്‍ക്ക് സൗജന്യമായി മാസ്‌ക് വിതരണം നടത്താന്‍ സേവാഭാരതിക്കു സാധിച്ചു.

ഭക്ഷണവിതരണം
അപ്രതീക്ഷിതമായി പ്രഖ്യാപിക്കപ്പെട്ട മാര്‍ച്ച് 24 മുതലുള്ള ലോക്ക്ഡൗണ്‍ കാരണം വ്യാപാരസ്ഥാപനങ്ങള്‍ അടച്ചുപൂട്ടി. പൊതുഗതാഗതം നിശ്ചലമായി. ദിവസവരുമാനത്തില്‍ ജീവിതം നയിച്ചവര്‍ക്ക് വഴിമുട്ടി. അസംഘടിത മേഖലകളില്‍ പണിയെടുക്കുന്നവര്‍ക്കു ജീവിതം ദുസ്സഹമായി. അതിനു പരിഹാരമെന്നോണം സര്‍ക്കാരും, തദ്ദേശസ്ഥാപനങ്ങളും ‘പൊതുഅടുക്കള’ എന്ന സംവിധാനം ആരംഭിച്ചു. അതിലൂടെ വിതരണം ചെയ്ത ഭക്ഷണപ്പൊതികള്‍ മൊത്തം ആവശ്യക്കാരുടെ ഒരു ഭാഗത്തിനു മാത്രമേ എത്തിക്കാന്‍ സാധിച്ചുള്ളൂ. സേവാഭാരതി ഒരുക്കിയ ബദല്‍ സംവിധാനത്തിലൂടെ എല്ലാ പഞ്ചായത്തുകളിലും നഗരങ്ങളിലെ വാര്‍ഡുകളിലും ഭക്ഷണപ്പൊതികള്‍ എത്തിക്കാന്‍ കഴിഞ്ഞു. ഇതിനു പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് സജീവമായി പ്രവര്‍ത്തിച്ച സേവാഭാരതി യൂണിറ്റുകളിലൂടെ 8,88,950 പേര്‍ക്കു ഭക്ഷണപ്പൊതി നിത്യേന എത്തിക്കാന്‍ സാധിച്ചു. കൂടാതെ കുടുംബങ്ങള്‍ക്കു ഭക്ഷണക്കിറ്റുകളും സജ്ജമാക്കി നല്‍കി. 5,38,627 കുടുംബങ്ങള്‍ അതിന്റെ ഗുണഭോക്താക്കളായി. അന്യസംസ്ഥാന തൊഴിലാളികളായ 28320 പേര്‍ക്കും സേവാഭാരതി അന്നദാതാക്കളായി.

കൗണ്‍സിലിംഗ് സെന്ററുകള്‍
ലോക്ഡൗണ്‍ കാലത്തെ മാനസിക സംഘര്‍ഷങ്ങള്‍ക്കു പരിഹാരമെന്ന നിലയില്‍ സേവാഭാരതിയുടെ ‘പുനര്‍ജ്ജനി’ കൗണ്‍സലിംഗ് സെന്ററുകള്‍ എല്ലാ ജില്ലകളിലും സഹായമായി. ടെലികൗണ്‍സലിങ് സേവനത്തിലൂടെയും നേരിട്ടും അത്തരത്തില്‍ സേവനങ്ങള്‍ നല്‍കിവരുന്നു.

മരുന്നുവിതരണം
ജീവന്‍ രക്ഷാമരുന്നുകളുടെ വിതരണം 32,972 ഭവനങ്ങളില്‍ എത്തിക്കാന്‍ സേവാഭാരതി പ്രവര്‍ത്തകര്‍ക്കു സാധിച്ചു. ജില്ലാതല പ്രവര്‍ത്തകര്‍ ജില്ലകളിലൂടെ കൈമാറിയ മരുന്നുകള്‍ അനേകം രോഗികള്‍ക്കു ആശ്വാസമായി. തമിഴ്‌നാട്ടിലും കര്‍ണ്ണാടകത്തിലും വസിക്കുന്നവര്‍ക്കും അവിടെ നിന്നു സേവാഭാരതി വഴി കേരളത്തിലേക്ക് മരുന്നുകള്‍ എത്തിക്കാന്‍ കഴിഞ്ഞത് സര്‍ക്കാര്‍ സംവിധാനങ്ങള്‍ 100% പരാജയപ്പെട്ടിടത്താണ് എന്ന് ഓര്‍ക്കണം. സേവാഭാരതിയുടെ മനുഷ്യശക്തി (ങമി ജീംലൃ) ഇത്തരം സാഹചര്യങ്ങളില്‍ എത്രത്തോളം പ്രയോജനപ്പെട്ടു എന്നത് ആശ്ചര്യപ്പെടുത്തുന്നതാണ്. 21,000-ല്‍ പരം കുടുംബങ്ങളില്‍ സൗജന്യമായി മരുന്നുകള്‍ നല്‍കാനും സേവാഭാരതിക്കു സാദ്ധ്യമായി. ടെലിമെഡിസിന്‍ പദ്ധതിയില്‍ സേവാഭാരതിയുടെ 120-ല്‍ പരം ഡോക്ടര്‍മാര്‍ സംസ്ഥാനത്ത് സേവനം ചെയ്തുവരുന്നു. 44645 പേര്‍ക്ക് ആയുര്‍വേദ മരുന്നുകള്‍ എത്തിച്ചു നല്‍കി.

ശുചീകരണം
കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി പൊതുസ്ഥലങ്ങള്‍ ശുചീകരിക്കുന്നതിലും, അണുവിമുക്തമാക്കുന്നതിലും സേവാഭാരതി പ്രവര്‍ത്തകര്‍ വ്യാപൃതരായി. 5,200-ല്‍ പരം പൊതുസ്ഥലങ്ങള്‍, ബസ് സ്റ്റാന്‍ഡുകള്‍ തുടങ്ങിയവ സംസ്ഥാനത്തു അത്തരത്തിലുള്ള സേവനത്തിലൂടെ ശുചീകരിക്കപ്പെട്ടു. 2,460 യുവാക്കളും 525-ല്‍ പരം യുവതികളും ഈ സേവനത്തില്‍ ഏര്‍പ്പെടുകയുണ്ടായി.

ആംബുലന്‍സ് സേവനം
രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും, ആശുപത്രിയില്‍ സേവനം അനുഷ്ഠിക്കുന്നവര്‍ക്കും അനുഗ്രഹമായി സേവാഭാരതിയുടെ 90 ആംബുലന്‍സുകള്‍ സംസ്ഥാനത്ത് ഓടിക്കൊണ്ടേയിരിക്കുകയാണ്. ആശുപത്രികള്‍ക്കു അവശ്യമുള്ള പി.പി.ഇ.കിറ്റുകള്‍ മറ്റ് ആവശ്യവസ്തുക്കളും സര്‍ക്കാരിനു സഹായമായി ഈ ആംബുലന്‍സുകളിലൂടെ നല്‍കിവരുന്നു.

ഗോസേവ
സംസ്ഥാനത്തു ലോക്ഡൗണ്‍ കാലയളവില്‍ കഷ്ടത അനുഭവിച്ചവരില്‍ പക്ഷിമൃഗാദികളുമുണ്ട്. മീനച്ചൂടില്‍ വറ്റിവരണ്ട ജലാശയങ്ങള്‍, കുളങ്ങള്‍, നദികള്‍ എന്നിവ ദാഹജലം പോലും അന്യമാക്കി. സേവാഭാരതി പ്രവര്‍ത്തകര്‍, അലഞ്ഞു നടന്ന മൃഗങ്ങള്‍ക്കും പറന്നു നടന്ന പക്ഷികള്‍ക്കും കുടിവെള്ളവും ഭക്ഷണവും നല്‍കി. മനുഷ്യര്‍ക്കു നല്‍കുന്ന പരിഗണന പക്ഷിമൃഗാദികള്‍ക്കും ലഭ്യമാക്കി.

കുടിവെള്ള വിതരണം
മഴക്കാലത്തു പ്രളയവും വരള്‍ച്ച വരുമ്പോള്‍ കുടിവെള്ളക്ഷാമവും കേരളം അഭിമുഖീകരിക്കുന്ന ഒരു പ്രതിഭാസമാണ്. ഗതാഗതം നിശ്ചലമായ ലോക്ക്ഡൗണ്‍ കാലത്ത് കുടിവെള്ള വിതരണവും തടസ്സപ്പെട്ടു. ഗ്രാമനഗരവ്യത്യാസമില്ലാതെ കുടിവെള്ളവിതരണത്തിനു സേവാഭാരതി ബദല്‍ സംവിധാനം ഒരുക്കി. അതിലൂടെ പതിനായിരങ്ങള്‍ ഈ സേവനത്തിന്റെ ഗുണഭോക്താക്കളായി.

രക്തദാനം
ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ട രോഗികള്‍ക്കു രക്തം ലഭിക്കാതെയുള്ള സാഹചര്യം സംസ്ഥാനത്ത് സംജാതമായി. അതിനെ സംബന്ധിച്ചുള്ള അറിയിപ്പുകള്‍ വാര്‍ത്താമാദ്ധ്യമങ്ങള്‍ വളരെ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചപ്പോള്‍ സേവാഭാരതി പ്രവര്‍ത്തകര്‍ രക്തം ദാനം നല്‍കാന്‍ സന്നദ്ധരായി. സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ 2200 സേവാഭാരതി പ്രവര്‍ത്തകര്‍ രക്തദാനം നല്‍കുകയുണ്ടായി. തൃശ്ശിവപേരൂര്‍ മെഡിക്കല്‍ കോളേജില്‍ മെയ് മാസം മുതല്‍ ദിവസേന 50 വീതം സേവാഭാരതി പ്രവര്‍ത്തകര്‍ രക്തം നല്‍കുന്നുണ്ട്.

ചൈനീസ് വൈറസ് മനുഷ്യസമൂഹത്തിനും പരിസ്ഥിതിക്കും വരുത്തിവച്ച ആഘാതം ഭീകരമാണ്. ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുമ്പോള്‍ നമ്മുടെ പ്രധാനമന്ത്രി രാജ്യത്തോടായി പറഞ്ഞത് ലോക്ക്ഡൗണ്‍ ജനതയുടെ ജീവന്‍ സംരക്ഷിക്കുന്നതിനുവേണ്ടിയാണ് എന്നായിരുന്നു. ഇപ്പോള്‍ പരമപ്രധാനം ജീവനാണ്, അതിനുശേഷമുള്ളത് രാജ്യം അഭിമുഖീകരിക്കും; പരിഹാരം കണ്ടെത്തുകയും ചെയ്യുമെന്ന ഉറപ്പായിരുന്നു അദ്ദേഹം നല്‍കിയത്. ആ ഉറപ്പാണ് ഇപ്പോള്‍ പാലിച്ചു കൊണ്ടേയിരിക്കുന്നത്. ഭാരതജനത ആ ഉറപ്പ് സ്വീകരിച്ച് ചരിത്രത്തിന്റെ ഭാഗമാകാന്‍ പോകുകയാണ്. എല്ലാറ്റിനും യൂറോപ്പിനെ നോക്കി ഊറ്റം കൊണ്ടവര്‍ ഭാരതത്തിലേക്കു നോക്കാന്‍ തുടങ്ങിയിരിക്കുന്നു. കേരളത്തില്‍ 8,578 സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് സേവാഭാരതി സേവനപ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചത്. 64,350 സന്നദ്ധപ്രവര്‍ത്തകര്‍ രാപ്പകലില്ലാതെ സേവനപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു. 40 വയസ്സിനു താഴെ മാത്രം പ്രായമുള്ള ഇത്രയും യുവശക്തി സമാജത്തിന്റെ ജീവന്‍ നിലനിര്‍ത്താനും അവരുടെ അതിജീവനത്തിനുമായുള്ള അശ്രാന്ത പരിശ്രമത്തിലാണ്. സംഘത്തിന്റെ ശാഖകളില്‍ നിന്നും സ്വായത്തമാക്കിയ ആദര്‍ശം മാത്രം കൈമുതലായുള്ള ഇത്രയും യുവാക്കളുടെ ശക്തി രാജ്യത്തിന്റെ സമ്പത്താണ്.

സേവാഭാരതിയും സര്‍ക്കാര്‍ സംവിധാനവും
രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ പരമപൂജനീയ സര്‍സംഘചാലക്കിന്റെ ആഹ്വാനപ്രകാരം സര്‍ക്കാര്‍ സംവിധാനങ്ങളോട് ചേര്‍ന്നുകൊണ്ട് സേവാപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കേരളത്തില്‍ സേവാഭാരതി തീരുമാനിച്ചിരുന്നു. അതിന്‍പ്രകാരം കേരള സര്‍ക്കാരിനും സര്‍ക്കാരിന്റെ പ്രതിനിധികളായ 14 ജില്ലാ കളക്ടര്‍മാര്‍ക്കും കത്തുകള്‍ നല്‍കുകയുണ്ടായി. സേവാഭാരതിക്കു നടത്താന്‍ കഴിയുന്ന സേവനപ്രവര്‍ത്തനങ്ങളും ഓരോ ജില്ലയിലും സജ്ജരാക്കിയിട്ടുള്ള 40 വയസ്സിനു താഴെയുള്ള ചെറുപ്പക്കാരുടെ എണ്ണവും കത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. കുറച്ചുപേര്‍ ചര്‍ച്ചക്കു ക്ഷണിക്കുകയും വിശദാംശങ്ങള്‍ ചോദിച്ചു മനസ്സിലാക്കുകയും ചെയ്തു. ചില ജില്ലാ കളക്ടര്‍മാര്‍ ചര്‍ച്ചക്കു ക്ഷണിക്കാന്‍ തന്നെ കാലവിളംബം ഉണ്ടാക്കി. സര്‍ക്കാരിനു സേവാഭാരതിയുടെ സേവനപ്രവര്‍ത്തനങ്ങള്‍ അല്ലായിരുന്നു ആവശ്യം. സേവാഭാരതിയുടെ പക്കലുള്ള ധനം സംഭാവനയായി നല്‍കാനാണ് ആവശ്യമുന്നയിച്ചത്. സന്നദ്ധപ്രവര്‍ത്തനത്തിന് എല്ലാ ജില്ലകളില്‍ നിന്നും 1500 വീതം പ്രവര്‍ത്തകരെ സി.പി.എമ്മിന്റെ യുവജനവിഭാഗത്തില്‍ നിന്നും യുവജനകമ്മീഷന്‍ റിക്രൂട്ട്‌ചെയ്തു കഴിഞ്ഞിരുന്നുതാനും. സര്‍ക്കാരും സന്നദ്ധസംഘടനകളും ചേര്‍ന്നു കോവിഡ് 19നെ പ്രതിരോധിക്കുന്നതിനു പകരം സര്‍ക്കാര്‍ സേവാഭാരതിയെ അവരുടെ സേവന പ്രവര്‍ത്തനങ്ങളില്‍ നിന്ന് പ്രതിരോധിക്കാനാണ് തയ്യാറായത്. സേവാഭാരതിയെ സംബന്ധിച്ചിടത്തോളം സി.പി.എം. നയിക്കുന്ന സര്‍ക്കാര്‍ സംവിധാനത്തില്‍ നിന്നും ഇതു നേരത്തെ പ്രതീക്ഷിച്ചിരുന്നതു കൊണ്ട് അത്ഭുതമൊന്നും ഉണ്ടായില്ല. രാജ്യത്തിന്റെ മറ്റെല്ലാ സംസ്ഥാനങ്ങളും സേവാഭാരതിയെയും സ്വയംസേവകരേയും ചേര്‍ത്തുപിടിച്ചു സേവനരംഗത്ത് മുന്നേറിയപ്പോള്‍ കേരളത്തില്‍ സര്‍ക്കാരിന്റെ അകറ്റിനിര്‍ത്തല്‍ നയംമൂലം സേവാഭാരതി സ്വന്തമായ രീതിയില്‍ സേവനപ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചു. നിസ്വാര്‍ത്ഥ സേവനപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന സ്വയംസേവകരെയും സേവാഭാരതി പ്രവര്‍ത്തകരേയും വഴിയില്‍ തടയാനും ആക്രമിക്കാനുമാണ് പോലീസ് പോലും മുതിര്‍ന്നത്. ചെങ്ങന്നൂരില്‍ അമ്പാടി എന്ന പ്രവര്‍ത്തകനെ അകാരണമായി പോലീസ് ലോക്കപ്പിലിട്ട് മര്‍ദ്ദിച്ചത് ഇത്തരത്തിലുള്ള ഒരു സംഭവമാണ്.

സേവാഭാരതിയുടെ ദൗത്യം
സര്‍ക്കാര്‍ സംവിധാനങ്ങളോട് ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ സേവാഭാരതിയെ അനുവദിച്ചില്ലെങ്കില്‍ സ്വതന്ത്രമായി പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുവാനുള്ള സ്വാതന്ത്ര്യം സംഘടനക്കുണ്ട്. അത് നാം നിര്‍വ്വഹിക്കും. കാരണം സമാജസേവനമാണ് സേവാഭാരതിയുടെ ലക്ഷ്യം. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച മാര്‍ച്ച് 24 മുതല്‍ ഇന്നേവരെ കേരളം ഉള്‍പ്പെടെയുള്ള ഭാരതത്തിലെ ഒരു സംസ്ഥാനത്തും പട്ടിണി മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. നമ്പര്‍ 1 ആയ കേരളം മാസങ്ങള്‍ക്കു മുന്‍പ് വിശന്നു വലഞ്ഞ ഒരു വനവാസി ചെറുപ്പക്കാരനെ അടിച്ചുകൊന്ന പാരമ്പര്യത്തിന്റെ അവകാശികളായി. അതിനുശേഷം സെക്രട്ടറിയേറ്റിന്റെ വിളിപ്പാടകലെയുള്ള ഒരു ചേരിപ്രദേശത്ത് വിശപ്പു സഹിക്കവയ്യാതെ കുഞ്ഞുങ്ങള്‍ മണ്ണു വാരിത്തിന്നതിനും സാക്ഷ്യംവഹിച്ചു. സര്‍ക്കാര്‍ പെരുമ്പറ കൊട്ടി ആരംഭിച്ച കമ്മ്യൂണിറ്റി കിച്ചണുകളിലൂടെ ഒരു വിഭാഗം ‘കമ്മ്യൂണിറ്റിയുടെ’ ആവശ്യങ്ങള്‍ മാത്രമേ നിറവേറ്റിയിട്ടുള്ളൂ. ഈ പദ്ധതി തന്നെ അവര്‍ വഴിയില്‍ ഉപേക്ഷിച്ചു.

സര്‍ക്കാര്‍ സംവിധാനങ്ങളില്‍ വളരെ ഉത്സാഹത്തോടെ കടന്നു കയറിയ സി.പി.എം. യുവജനസംഘടനയുടെ ”സന്നദ്ധപ്രവര്‍ത്തകര്‍” വിഭവം കൊള്ളയടിക്കാന്‍ മുതിര്‍ന്നപ്പോള്‍, മറുവശത്ത് സേവാഭാരതി പ്രവര്‍ത്തകര്‍ നിസ്വാര്‍ത്ഥസേവനത്തിന്റെ അടയാളമായി മാറി. അതിന്റെ ഫലമാണ് കേരളവും പട്ടിണിയില്ലാത്ത സംസ്ഥാനമായി മാറിയത്. വാളയാര്‍ ചെക്ക്‌പോസ്റ്റിനു സമീപം കേരളത്തിലേക്ക് വരാന്‍ കാത്തുനിന്ന മലയാളികളെ സര്‍ക്കാര്‍ നിര്‍ദ്ദാക്ഷിണ്യം ആട്ടിപ്പായിച്ചപ്പോള്‍ സംസ്ഥാന അതിര്‍ത്തിയില്‍ അവരെ സ്വീകരിക്കാനും ഭക്ഷണം നല്‍കാനും യാത്രാസൗകര്യം ഒരുക്കാനും സേവാഭാരതിക്കു കഴിഞ്ഞു. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും മടങ്ങുന്ന മലയാളികള്‍ക്കു നിയമവിധേയമായി കേരളത്തില്‍ എത്താനുള്ള സൗകര്യങ്ങള്‍ ചെയ്തുകൊണ്ടേയിരിക്കുന്നു. സേവനം എന്ന പദത്തിനു ഒരു പുതിയ നിര്‍വ്വചനമാണ് 2018, 2019 വര്‍ഷങ്ങളിലെ പ്രളയസമയത്ത് സേവാഭാരതി സമാജത്തിന്റെ മുന്നില്‍വച്ചത്. കൊറോണ പ്രതിരോധത്തിന്റെ ഭാഗമായുള്ള ലോക്ക്ഡൗണ്‍ കാലത്തും സാന്ത്വനസേവനമായി സേവാഭാരതി നടത്തുന്നത്. അദ്വിതീയമായ സേവനമാണ് ഭാരത പ്രധാനമന്ത്രി പഞ്ചായത്ത് ദിനാഘോഷത്തിന്റെ ഭാഗമായി നല്‍കിയ സന്ദേശത്തില്‍ പഞ്ചായത്തുകളെ സ്വയംപര്യാപ്തമാക്കാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്തു പ്രാവര്‍ത്തികമാക്കാനാണ് ആവശ്യപ്പെട്ടത്. സേവാഭാരതി ലക്ഷ്യമിട്ടു പ്രവര്‍ത്തിക്കുന്നതും പഞ്ചായത്ത് കേന്ദ്രീകൃതമായ യൂണിറ്റുകളിലൂടെയുള്ള ഗ്രാമവികാസമാണ്. അതിലൂടെ സാമാജിക പരിവര്‍ത്തനം സാക്ഷാത്കരിക്കുക എന്നതാണ് സേവാഭാരതിയുടെ ദൗത്യം.

(ദേശീയ സേവാഭാരതി സംസ്ഥാന സെക്രട്ടറിയാണ് ലേഖകന്‍)

Tags: കൊറോണസേവാഭാരതിലോക്ക്ഡൗണ്‍കോവിഡ്'പുനര്‍ജ്ജനി
Share20TweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

ഗോത്രഭൂമിയിലെ താമരക്കാറ്റ്‌

ഗോത്രജനതയ്ക്ക് മരണം വിധിച്ചവര്‍….!

ഭക്ഷണം ഔഷധമാണ് ഔഷധം ഭക്ഷണമാക്കരുത്‌

മതം വിളമ്പി ജാതി കൂട്ടിക്കുഴച്ചുണ്ണുന്നവര്‍

ഉല്പന്നമാകുന്ന നമ്മള്‍

അഞ്ചുതെങ്ങ് ആറ്റിങ്ങല്‍ കലാപങ്ങളുടെ രാഷ്ട്രീയം

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • RSS in Kerala: Saga of a Struggle ₹500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 ₹250
Follow @KesariWeekly

Latest

പൈതൃകാഭിമാനമുള്ള ഹിന്ദുക്കള്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി വിടണം

മാരീച വിദ്യ ബിഷപ്പിനെ വീഴ്ത്താന്‍

വെളിപാട്

ജൈവകൃഷിയിലൂടെ കാര്‍ഷിക സ്വയംപര്യാപ്തത കൈവരിക്കണം: ഡോ.മോഹന്‍ ഭാഗവത്

തുടര്‍ഭരണത്തിലും സ്ത്രീവിരുദ്ധത

രാജ്യദ്രോഹത്തിന്റെ പരമകാഷ്ഠ

കമാലുദ്ദീന്‍ സര്‍ട്ടിഫിക്കറ്റില്ലെങ്കില്‍ ഓസ്‌കാറിന് എന്തു വില!

ഷാഫിക്ക് ഷംസീറിന്റെ മുന്നറിയിപ്പ്!

സംഘപ്രവര്‍ത്തനം സർവ്വതലസ്പർശിയാക്കി മാറ്റും: പി.എൻ. ഈശ്വരൻ

‘മൂര്‍ഖതയും ഭീകരതയും’

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616
59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe Print Edition
  • Buy Books
  • Subscriber Lounge
  • Log In|Log Out
  • E-Weekly
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Editors
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies