വസായ് (മുംബൈ): ശാസ്ത്ര അടിസ്ഥാനത്തില്‍ രൂപപ്പെടുത്തിയ ആചാരങ്ങളിലൂടെ ആണ് സനാതന ധര്‍മ്മം നശിക്കാതെ നിലനില്‍ക്കുന്നതെന്ന് കൊളത്തൂര്‍ അദ്വൈ താശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി പറഞ്ഞു. വസായ് സനാതന ധര്‍മ്മ സഭയുടെ ഫെയ്സ്ബുക്ക് ഗ്രൂപ്പ് സംഘടിപ്പിച്ച ഒരാഴ്ച നീണ്ടുനിന്ന ലൈവ് ആധ്യാത്മിക പ്രഭാഷണ പരമ്പരയില്‍ സമാപന പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഹിന്ദു ധര്‍മ്മമാണ് സനാതന ധര്‍മ്മം. ഋഷീശ്വരന്മാര് ഈ ധര്‍മ്മം നില നില്‍ക്കുന്നതിനായി ശാസ്ത്രാടിസ്ഥാന ത്തിലുള്ള അനവധി ആചാരങ്ങള്‍ രൂപപ്പെടുത്തി പിന് തലമുറയ്ക്ക് നല്കി. ആ ആചാരങ്ങള്‍ പിന്തുടര്ന്ന് വന്നതുകൊണ്ടാണ് സനാതന ധര്‍മ്മം നശിക്കാതെ നില നില്‍ക്കുന്നത്. ഇടക്കാലത്ത് ആചാരങ്ങളേയും അതിന് പിന്നിലുള്ള ശാസ്ത്രത്തെയും ചില ബാഹ്യശക്തികളുടെ പ്രേരണയാല്‍ നമ്മള് മറക്കുകയോ തെറ്റായി ആചരിക്കുക യോ ചെയ്തു. അതോടെ ഈ ധര്മ്മത്തിന് ശക്തിക്ഷയം വന്നു. ഈ അവസരം മുതലെടുത്ത വൈദേശിക മതങ്ങളും അവയെ സഹായിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഹിന്ദു ധര്‍മ്മത്തെ മതപരിവര്‍ത്തനം പോലുള്ള കുത്സിത മാര്‍ഗ്ഗ ങ്ങളിലൂടെ നശിപ്പിക്കാന്‍ ശ്രമിച്ചു. ഇപ്പോഴും കപട സ്നേഹ ത്തിലൂടെയും ആക്രമണങ്ങളിലൂടെയും അവര്‍ ആ ശ്രമം തുടര്‍ന്നു കൊണ്ടും ഇരിക്കുന്നു. എന്നിട്ടും സനാതന ധര്‍മ്മം നശിപ്പിക്കാന്‍ അവര്‍ക്ക് സാധിക്കുന്നില്ല. കാരണം ശാസ്ത്രാ ടിസ്ഥാനത്തില്‍ രൂപം കൊണ്ട ആചാരങ്ങള്‍ ആണ് ഈ ധര്‍മ്മത്തെ മുമ്പോട്ട് നയിക്കുന്നത് – സ്വാമിജി പറഞ്ഞു.
2020 ജനുവരിയില്‍ തുടക്കം കുറിച്ച വസായ് സനാതന ധര്‍മ്മസഭയുടെ ഫെയ്സ്ബുക്ക് ഗ്രൂപ്പ് ജൂണ്‍ 28 മുതല്‍ ജൂലായ് 4 വരെ സംഘടിപ്പിച്ച ലൈവ് ആധ്യാത്മിക പ്രഭാഷണ പരമ്പരയിലെ ആദ്യ പ്രഭാഷണം ഹിന്ദു ഐക്യവേദി കേരള സംസ്ഥാന പ്രസിഡന്റ് കെ.പി ശശികല ടീച്ചര്‍ നിര്‍വ്വഹിച്ചു. തുടര്‍ന്ന് കൊളത്തൂര്‍ അദ്വൈതാശ്രമത്തിലെ സ്വാമിനി ശിവാനന്ദപുരി, പ്രശസ്ത ഭാഗവത സപ്താഹ ആചാര്യന് പള്ളിക്കല്‍ സുനില്‍, ഹിന്ദു ഐക്യവേദി കേരള സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ.ഭാര്‍ഗവ റാം, ബദ്ലാപൂര് ശ്രീരാമ ദാസ ആശ്രമ മഠാധിപതി സ്വാമി കൃഷ്ണാനന്ദ സരസ്വതി, ശബരിമല കര്‍മ്മസമിതി ജനറല്‍ കണ്‍വീനര്‍ എസ്.ജെ. ആര് കുമാര്‍ എന്നിവര്‍ പ്രഭാഷണം നടത്തി.