തിരുവനന്തപുരം: 2013ല്‍ സംസ്ഥാനത്ത് നടപ്പിലാക്കിയ പങ്കാളിത്തപെന്‍ഷന്‍ പദ്ധതി പിന്‍വലിച്ച് കേരളം രാജ്യത്തിനാകെ മാതൃകയായി തീരണമെന്ന് ഫെറ്റോ പങ്കാളിത്ത പെന്ഷന് പുനഃപരിശോധനാ സമിതിയുമായി നടത്തിയ ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു. പങ്കാളിത്തപെന്‍ഷന്‍ പദ്ധതി പരാജയമാണെന്ന് ഇതിനകം തെളിയിക്കപ്പെട്ടു കഴിഞ്ഞു. പങ്കാളിത്തപെന്‍ഷന്റെ ഭാഗമായി സര്‍വ്വീസില്‍ നിന്ന് റിട്ടയര്‍ ചെയ്തവര്‍ക്ക് നാമമാത്രമായ പെന്ഷന് മാത്രമാണ് ലഭിക്കുന്നത്. സമിതി ഇതുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ ചോദ്യാവലി തികഞ്ഞ അസംബന്ധമായിരുന്നെന്ന് ചര്‍ച്ചയില്‍ ഫെറ്റോ അറിയിച്ചു.
ഫെറ്റോ സംസ്ഥാന പ്രസി. എം.ശിവദാസ്, ജന. സെക്രട്ടറി എസ്.കെ. ജയകുമാര്‍, എന്‍.ജി.ഒ. സംഘ് ജന. സെക്രട്ടറി ടി.എന്‍.രമേശ്, കെ.ജി.ഒ. സംഘ് സംസ്ഥാനവര്‍ക്കിംഗ് പ്രസിഡന്റ് ബി. മനു, സെക്രട്ടറിയേറ്റ് എംപ്ലോയീസ് സംഘ് ജന. സെക്രട്ടറി ടി.ഐ. അജയകുമാര്‍ എന്നിവര്‍ പങ്കെടുത്തു.