എരുമേലി: ശബരിമല വിമാനത്താവളത്തിനായി സര്‍ക്കാര്‍ പാട്ടഭൂമിയായ ചെറുവള്ളി എസ്റ്റേറ്റ് കെ.പി യോഹന്നാന് പണം കോടതിയില്‍ കെട്ടിവെച്ച് ഏറ്റെടുക്കാനുള്ള റവന്യൂ വകുപ്പ് ഉത്തരവ് വന്‍ അഴിമതിയാണെന്ന് കേരള ഭൂ അവകാശ സംരക്ഷണ സമിതി സംസ്ഥാന കണ്‍വീനര്‍ എസ്.രാമനുണ്ണി ആരോപിച്ചു. എരുമേലി തെക്ക് വില്ലേജ് ഓഫീസ് പടിക്കല്‍ നടന്ന ധര്‍ണ്ണാ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാല സബ്കോടതിയില്‍ ഭൂമി സര്‍ക്കാര്‍ ഉടമസ്ഥത ചൂണ്ടിക്കാണിച്ച് കോട്ടയം കളക്ടര്‍ കേസ്സ് കൊടുത്ത സ്ഥിതി യില്‍ അതേ കളക്ടറോട് തന്നെ പ്രതിഫലം കെട്ടിവെച്ച് ഭൂമി ഏറ്റെടുക്കാന്‍ നിര്‍ദ്ദേശിച്ച നടപടി നിയമ ചരിത്രത്തില്‍ കേട്ടുകേള്‍വി ഇല്ലാത്തതാണ്. സര്‍ക്കാരിന്റെ ഈ നടപടി പാട്ടക്കാലാവധി കഴിഞ്ഞ കേരളത്തിലെ മുഴുവന്‍ ഭൂമികളും നഷ്ടപ്പെടാന്‍ ഇടയാക്കുമെന്നും രാമനുണ്ണി പറഞ്ഞു. പ്രതി ഷേധ ധര്‍ണ്ണയ്ക്ക് ഹിന്ദുഐക്യവേദി സംസ്ഥാന സംഘടനാ സെക്രട്ടറി സി.ബാബു, വിവിധ സംഘടനാ ഭാരവാഹി കളായ കെ.ഗുപ്തന്, വി. സുശികുമാര്‍, വി.സി. അജികുമാര്‍, രാജേഷ് നട്ടാശ്ശേരി, ജി.സജികുമാര്‍, വി.ആര് രതീഷ്, കെ.ബി മധു, അനില്‍ മാനമ്പള്ളി തുടങ്ങിയവര്‍ പ്രസംഗിച്ചു.