Tuesday, August 16, 2022
  • Subscribe
  • Buy Books
  • e-Weekly
  • About Us
  • Contact Us
  • Editors
  • Gallery
  • Advertise
  • English News
  • Subscriber Lounge
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home മുഖലേഖനം

ലോക്ഡൗണിന്റെ സ്വാധീനം കുട്ടികളിലും കൗമാരക്കാരിലും

സ്മിത രാമചന്ദ്രന്‍

Print Edition: 26 June 2020

നൂറ്റാണ്ടുകളായി മൃഗങ്ങളെ കൂട്ടിലിടുന്ന മനുഷ്യരായ നമ്മള്‍ക്ക് പുതിയതും അസ്വാസ്ഥ്യജനകവുമായ ഒരു സാഹചര്യമാണ് ലോക്ഡൗണ്‍ കാലം നല്‍കിയത്. അപൂര്‍വ്വമായ ഈ നിയന്ത്രണം പെട്ടെന്നാണ് ഉണ്ടായത്. ഈ സ്ഥിതിവിശേഷത്തെ എങ്ങിനെ മറികടക്കാം എന്നായിരുന്നു എല്ലാവരുടെയും ചിന്ത. കോവിഡ് 19 ആളുകളെ കൊല്ലുമെന്നു മനസ്സിലാക്കിയിട്ടും അവര്‍ വീട്ടില്‍ നിന്ന് പുറത്തേക്കുവരികയും ചുറ്റിക്കറങ്ങുകയും ചെയ്തു. ഇവരെ വീട്ടിലേക്കു തിരിച്ചുവിടുന്നതിന് പോലീസിന് ശക്തമായ നടപടികള്‍ സ്വീകരിക്കേണ്ടിവന്നു. സ്വാതന്ത്ര്യം അമൂല്യവും എത്രത്തോളം വിലപിടിച്ചതുമാണെന്ന് നാം മനസ്സിലാക്കുക അത് ഭീഷണിയിലാകുമ്പോഴാണ്. കുട്ടികളെയും കൗമാരക്കാരെയും സംബന്ധിച്ചും ഇത് പ്രത്യേകിച്ച് ശരി തന്നെയാണ്.

2020 മാര്‍ച്ച് മുതല്‍ നിലവില്‍ വന്ന ലോക്ഡൗണ്‍ ഇപ്പോള്‍ നാലാം ഘട്ടവും പിന്നിട്ടിരിക്കുകയാണ്. വിദ്യാലയങ്ങള്‍ എപ്പോള്‍ തുറക്കുമെന്ന കാര്യം ഇപ്പോഴും അനിശ്ചിതത്വത്തിലാണ്. പകര്‍ച്ചവ്യാധി തുടരുകയാണെങ്കില്‍ കുട്ടികള്‍ വീട്ടിലിരിക്കുന്നതും തുടരേണ്ടിവരും. ഓണ്‍ലൈന്‍ പഠനസൗകര്യമുള്ളവരൊഴികെയുള്ള 10, 12 ക്ലാസ്സുകാര്‍ക്ക് ഏപ്രില്‍, മെയ് മാസങ്ങളില്‍ നടക്കുന്ന വെക്കേഷന്‍ ക്ലാസുകള്‍ നഷ്ടപ്പെടുകയും ചെയ്തിരിക്കുകയാണ്.

ലോക്ഡൗണില്‍ കഴിയുന്ന കുട്ടികള്‍ക്കു വേണ്ടി രക്ഷിതാക്കള്‍ക്ക് എന്തെല്ലാം ചെയ്യാന്‍ കഴിയും? അക്കാദമിക ജീവിതത്തിലുള്ള അനിശ്ചിതത്വം മൂലം കുട്ടികളിലും കൗമാരക്കാരിലും ആശങ്ക ഉണ്ടാകും. ആശങ്കയുടെ ഭാരം കുട്ടികളുടെ ചുമലില്‍ തന്നെ വരാതിരിക്കാന്‍ രക്ഷിതാക്കള്‍ ഈ സമയത്ത് ശ്രദ്ധിക്കേണ്ടതാണ്. അവരുടെ കുറ്റം കൊണ്ടല്ല അക്കാദമിക ജീവിതത്തില്‍ ഈ തടസ്സം ഉണ്ടായതെന്നു മനസ്സിലാക്കി രക്ഷിതാക്കള്‍ അവരോട് കാരുണ്യത്തോടെ പെരുമാറുകയും ആശങ്ക അവരെ ബാധിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്യേണ്ടതാണ്.

അമിതവണ്ണം ആധുനിക തലമുറയുടെ ഒരു ശാപമാണ്; കുട്ടികളിലും കൗമാരക്കാരിലും അത് ആപല്‍ക്കരവുമാണ്. ലോക്ഡൗണ്‍ കാലത്ത് വിരസത മൂലം കൂടുതല്‍ ഭക്ഷണം കഴിക്കാനുള്ള പ്രവണത കൂടും. അതിനാല്‍ കുട്ടികള്‍ ആരോഗ്യകരമായ ഭക്ഷണം ആവശ്യമായ അളവില്‍ മാത്രം കഴിക്കുന്നുണ്ടെന്ന് രക്ഷിതാക്കള്‍ ഉറപ്പുവരുത്തേണ്ടതാണ്. വ്യായാമത്തിന്റെ അഭാവവും പ്രശ്‌നം സങ്കീര്‍ണ്ണമാക്കും. അകത്തിരുന്നുള്ള കളികള്‍, യോഗ, ശരീരത്തിന് ആയാസം ലഭിക്കുന്ന വ്യായാമങ്ങള്‍ തുടങ്ങിയവ ഈ ഭീഷണിയെ അതിജീവിക്കുന്നതിന് വലിയ സഹായമാകും. കുട്ടികള്‍ക്ക് ആരോഗ്യവും അനുയോജ്യമായ വളര്‍ച്ചയും നല്‍കുന്നതിനു പുറമെ അവരുടെ വൈകാരികവും മാനസികവുമായ ക്ഷമത ഉറപ്പുവരുത്താനും വ്യായാമം സഹായിക്കും.

കൂട്ടുകാരുടെ ഒപ്പമല്ലാതെ നമ്മുടെ കുട്ടികള്‍ കഴിയുന്ന അവസരങ്ങള്‍ സാധാരണഗതിയില്‍ കുറവാണ്. കുട്ടിയുടെ മാനസിക സന്തുലിതാവസ്ഥയ്ക്കും വ്യക്തിത്വവികാസത്തിനും ‘പിയര്‍ഗ്രൂപ്പുകള്‍’ അനിവാര്യമാണ്. ലോക്ഡൗണ്‍ പരസ്പരമുള്ള സമ്പര്‍ക്കവും കൂട്ടുകാരുമായുള്ള ഒത്തുചേരലും അസാദ്ധ്യമാക്കിയിരിക്കുന്നു. ഇതൂമൂലം സാമൂഹ്യമായ ഇടപെടലുകള്‍ അവര്‍ക്ക് നഷ്ടമാകുകയും വിഷാദവും ഒറ്റപ്പെടലും അനുഭവപ്പെടുകയും ചെയ്‌തേക്കാം. ലോക്ഡൗണ്‍ കാലത്ത് കുട്ടികളിലും കൗമാരക്കാരിലുമുണ്ടാകുന്ന ഏകാന്തത ഇല്ലാതാക്കുന്നതിന് കുടുംബത്തിലെ മറ്റ് അംഗങ്ങള്‍ ശ്രമിക്കേണ്ടതാണ്. എന്തെങ്കിലും പ്രവൃത്തിയില്‍ ഏര്‍പ്പെടുത്തുന്നതും സക്രിയരാക്കുന്നതും പ്രേരണ നല്‍കുന്നതും അവരെ തുടര്‍ച്ചയായി സന്തോഷമുള്ളവരാക്കും.

മൊബൈലിനോടും ഇന്റര്‍നെറ്റിനോടുമുള്ള യുവാക്കളുടെ അമിതമായ ആകര്‍ഷണം ഗൗരവമായി കണക്കിലെടുക്കേണ്ട ഒരു വിഷയമാണ്. അവര്‍ ടിവി കാണുന്നതും മൊബൈലില്‍ ഗെയിമുകള്‍ കളിക്കുന്നതും കമ്പ്യൂട്ടറില്‍ പരതുന്നതും പരിമിതപ്പെടുത്തേണ്ടതാണ്. കുട്ടികള്‍ ഉചിതമായ സമയത്ത് ഉറങ്ങാന്‍ പോകുന്നുവെന്നും രാത്രി വൈകിയും സുഹൃത്തുക്കളോട് ചാറ്റ് ചെയ്തും ഗെയിമുകള്‍ കളിച്ചും ഇന്റര്‍നെറ്റ് ദുരുപയോഗം ചെയ്തും ഉറക്കമൊഴിക്കുന്നില്ലെന്നും ഉറപ്പുവരുത്തേണ്ടതാണ്. അമിതമായ മൊബൈല്‍ ഉപയോഗം മൂലം രാത്രിയില്‍ വേണ്ടത്ര ഉറക്കം ലഭിക്കാതിരുന്നാല്‍ അത് ആഹാരം കഴിക്കല്‍, ശാരീരികാരോഗ്യം, പകല്‍സമയത്തെ ഊര്‍ജ്ജസ്വലത വൈകാരികാവസ്ഥ, ശ്രദ്ധിക്കാനുള്ള കഴിവ് തുടങ്ങിയവയെ ബാധിക്കുകയും ക്രമേണ ഗുരുതരമായ സ്വഭാവദൂഷ്യങ്ങള്‍ക്ക് ഇടയാക്കുകയും ചെയ്യും. ലോക്ഡൗണ്‍ കഴിയുമ്പോള്‍ അവന്‍/അവള്‍ സ്‌കൂളിലോ കോളേജിലോ പോകാന്‍ വിസമ്മതിക്കുകയും സാധാരണ ജീവിതത്തിലേക്കു തിരിച്ചുവരാന്‍ വലിയ ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്യും.

കുട്ടികള്‍ സ്വയം മുതിര്‍ന്നവരെയാണ് മാതൃകയാക്കുന്നത്. നിങ്ങളെ അക്ഷമരും അസ്വസ്ഥരും ലോക്ഡൗണിനെക്കുറിച്ച് ആശങ്കയുള്ളവരുമായി കാണുകയാണെങ്കില്‍ അവര്‍ നിങ്ങളില്‍ നിന്ന് മാതൃക സ്വീകരിക്കുകയും നിങ്ങളെ അനുകരിക്കുകയും ചെയ്യും. സ്വയം ക്ഷമ ശീലിച്ചാല്‍ നിങ്ങളില്‍ നിന്ന് അത് പഠിക്കാന്‍ കുട്ടികളും തയ്യാറാകും. സര്‍ക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും നിര്‍ദ്ദേശങ്ങളോട് ഭാവാത്മകമായ സമീപനവും ആരോഗ്യകരമായ ബഹുമാനവും നിങ്ങള്‍ കൈക്കൊള്ളുകയാണെങ്കില്‍ കുട്ടികളും നിങ്ങളെ മാതൃകയാക്കി നിയമങ്ങള്‍ അനുസരിക്കും.

ലോക്ഡൗണ്‍ ഒരു നീണ്ട അവധിക്കാലമല്ല. കുട്ടികള്‍ നിശ്ചിത സമയത്ത് ഉണരുന്നുവെന്നും ഗാര്‍ഹിക ചുമതലകളില്‍ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും ഉറപ്പാക്കി വീടുകളിലും സൗമ്യമായ ഒരച്ചടക്കം നടപ്പാക്കേണ്ടതാണ്. അവരെ അലസരാകാന്‍ അനുവദിക്കരുത്. മടിയെ പ്രോത്സാഹിപ്പിക്കരുത്. മടിയുള്ള മനസ്സ് ചെകുത്താന്റെ പണിശാലയാണ്. ലോക്ഡൗണിനെ ഒരു തടസ്സമായി കാണാതെ ഒരവസരമായി കണക്കാക്കുക. ബുദ്ധിവളര്‍ച്ചയ്ക്ക് സഹായിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ നിങ്ങളുടെ കുട്ടികളെ ഏര്‍പ്പെടുത്തുക. സമയം ബുദ്ധിപൂര്‍വ്വമായും ക്രിയാത്മകമായും നിങ്ങളെ നവീകരിക്കാന്‍ ഉപയോഗിച്ചാല്‍ നിങ്ങളുടെ കുട്ടികളും ഇതു തന്നെ ചെയ്യും. ഓണ്‍ലൈനിലെ പുതിയ ഹോബികള്‍ പഠിക്കുക. പുതിയതും ആരോഗ്യകരവുമായ ലക്ഷ്യങ്ങള്‍ കണ്ടെത്തി സന്തോഷിക്കുകയും കുട്ടികളെയും അങ്ങനെ ചെയ്യാന്‍ പ്രേരിപ്പിക്കുകയും ചെയ്യുക.

ലോക്ഡൗണ്‍ മൂലം ചരിത്രത്തിലാദ്യമായി കുട്ടികളും രക്ഷിതാക്കളും 24X 7 മണിക്കൂറും ഒരേ മേല്‍ക്കൂരക്കു കീഴില്‍ കഴിയാന്‍ നിര്‍ബ്ബന്ധിതരായിരിക്കുകയാണ്. വിയോജിപ്പിന്റെയോ വഴക്കിന്റെയോ സന്ദര്‍ഭത്തില്‍ ‘പുറത്തേക്ക്’ ഇറങ്ങിപ്പോകാന്‍ പോലും അവസരമില്ല. വീടിനു പുറത്തേക്കു പോവുകയും വൈകാരിക സമ്മര്‍ദ്ദത്തെ പുറത്തുവിടുകയും ചെയ്യാന്‍ ലോക്ഡൗണ്‍ കാലത്ത് സാദ്ധ്യമല്ലാത്തതിനാല്‍ സമ്മര്‍ദ്ദം നിലനില്‍ക്കുകയും കുടുംബാംഗങ്ങളുടെ ക്ഷമ പരീക്ഷിക്കപ്പെടുകയും ചെയ്യും. ഭാവാത്മകവും ക്രിയാത്മകവുമായ ആശയവിനിമയരീതികള്‍ രൂപീകരിക്കാനും പരിശീലിക്കാനും വീട്ടിലെ മുതിര്‍ന്നവര്‍ ഈ അവസരത്തെ ഉപയോഗിക്കേണ്ടതാണ്.

വിഷമകരമായ സമയങ്ങള്‍ നമ്മെ പല വിലപിടിച്ച പാഠങ്ങളും പഠിപ്പിക്കും. നമ്മുടേതിനേക്കാള്‍ മോശമായ സാഹചര്യത്തിലുള്ളവരോട് കാരുണ്യം കാണിക്കണമെന്ന പ്രാഥമിക പാഠമാണ് ലോക്ഡൗണ്‍ പൊതുവായി മനുഷ്യരാശിയെ പഠിപ്പിക്കുന്നത്. മാതാപിതാക്കള്‍ അവരുടെ സാമ്പത്തികസ്ഥിതി അനുവദിക്കുകയാണെങ്കില്‍ സമീപത്തുള്ള നിത്യവേതനക്കാരെയും സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്നവരെയും സഹായിക്കണം. നിങ്ങളുടെ പ്രവൃത്തികളില്‍ നിന്ന് നിങ്ങളുടെ മക്കള്‍ കാരുണ്യത്തിന്റെ മഹത്വം ഉള്‍ക്കൊള്ളും. അവര്‍ നിങ്ങളെ ബഹുമാനിക്കുകയും നിങ്ങളെ സ്വയം മാതൃകയാക്കാന്‍ ശ്രമിക്കുകയും ചെയ്യും. നല്ല മൂല്യങ്ങള്‍ കുട്ടികള്‍ പഠിക്കുന്നത് അനുകരണത്തിലൂടെ അവരുടെ മാതാപിതാക്കളില്‍ നിന്നാണ്; പ്രസംഗങ്ങളില്‍ നിന്നല്ല. തെരുവില്‍ ജീവിക്കുന്ന മൃഗങ്ങളായ പട്ടി, പൂച്ച, അണ്ണാന്‍ തുടങ്ങിയ ജീവികളോടും പക്ഷികളോടും ഈ സമയത്ത് അവയ്ക്കുള്ള ഭക്ഷണവും കിട്ടാതാവുമെന്നു മനസ്സിലാക്കി കാരുണ്യം കാണിക്കണം. ബാക്കിയാകുന്ന ഭക്ഷണപദാര്‍ത്ഥങ്ങള്‍ തെരുവിലെ മൃഗങ്ങള്‍ക്ക് നല്‍കാന്‍ കുട്ടികളെ പഠിപ്പിക്കുന്നത് അവരില്‍ മാനവിക മൂല്യങ്ങള്‍ വളര്‍ത്തും.

അണുകുടുംബങ്ങളില്‍ ജീവിക്കുന്ന നമ്മുടെ കുട്ടികള്‍ക്ക് കൂടുതല്‍ നിസ്വാര്‍ത്ഥതയും കാരുണ്യവും പഠിക്കുന്നതിനുള്ള നല്ലൊരു അവസരമാണ് ലോക്ഡൗണ്‍ നല്‍കുന്നത്.

Share17TweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

അരവിന്ദദര്‍ശനവും ദേശീയ വിദ്യാഭ്യാസനയവും

രാഷ്ട്രാനുകൂലമായ അരവിന്ദായനം

മഹാഭാരതി

വീണുപോയ സിംഹം…!

സിംഹള ഭൂമിയെ വിഴുങ്ങുന്ന ചൈനീസ് വ്യാളി

ഭരണഘടനയെ ഭയക്കുന്നതാര്?

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500.00
  • വികസനചിന്തയിലെ നൂതന പ്രവണതകൾ - കേരള വികസനത്തെക്കുറിച്ചുള്ള പഠനം ₹100.00
  • കേസരി ആജീവനാന്ത വരിസംഖ്യ ₹20,000.00
Follow @KesariWeekly

Latest

ആഴക്കടലിലെ യുദ്ധമുനമ്പുകള്‍

അരവിന്ദദര്‍ശനവും ദേശീയ വിദ്യാഭ്യാസനയവും

രാഷ്ട്രാനുകൂലമായ അരവിന്ദായനം

ഏത്തമിട്ടുകൊണ്ട് നവോത്ഥാന സംരക്ഷണം!

ഭാരതത്തിന്റേത് ലോകത്തിന് വിദ്യപകര്‍ന്ന പാരമ്പര്യം: ജേക്കബ് പുന്നൂസ്

സഹകരണം വിഴുങ്ങികള്‍

ഇസ്ലാമിന്റെ ശത്രു ഇസ്ലാം

തിലകന്റെ ‘കേസരി’യുടെ ജന്മഗൃഹത്തില്‍

കോര്‍പ്പറേഷനുകളിലെ അഴിമതി ഗാഥകള്‍

നല്ല മുസ്ലീങ്ങള്‍ ഇനിയും മാറിനില്‍ക്കരുത്

Load More

മേൽവിലാസം

പി.ബി. നമ്പര്‍ : 616
'സ്വസ്തിദിശ'
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe Print Edition
  • Buy Books
  • Subscriber Lounge
  • Log In
  • E-Weekly
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Editors
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies