പാലക്കാട്: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഭാരതീയ കിസാന്‍ സംഘ് സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാന വ്യാപകമായി ഗ്രാമതലത്തില്‍ നടത്തിയ വൃക്ഷാരോപണയജ്ഞത്തില്‍ 14 ജില്ലകളിലായി ഒരു ലക്ഷത്തോളം വൃക്ഷത്തൈകള്‍ നട്ടു. കിസാന്‍ സംഘ് ഗ്രാമ, പഞ്ചായത്ത്, ജില്ലാ സമിതികള്‍ പ്രാദേശികമായി വൃക്ഷാരോപണയജ്ഞത്തിന് നേതൃത്വം നല്‍കി. സംസ്ഥാന സമിതിയുടെ നേതൃത്വത്തില്‍ പാലക്കാട് കൊട്ടേക്കാട് കര്‍മ്മ ഗോശാലയില്‍ നടന്ന വൃക്ഷാരോപണത്തില്‍ സംസ്ഥാന സംഘടനാ സെക്രട്ടറി സി.എച്ച് രമേശ്, സംസ്ഥാന ജൈവ കര്‍ഷക പ്രമുഖ് എസ്.സദാനന്ദന്‍, കാര്യാലയ പ്രമുഖ് കുറു പ്പത്ത് മധു, ജില്ലാ നേതാക്കളായ കുന്നത്തൂര്‍മേട് പ്രമോദ്, ശിവദാസ് എന്നിവര്‍ പങ്കെടുത്തു. പാലക്കാട് മുതലമട ചെമ്മണാമ്പതിയില്‍ നടന്ന തരിശുഭൂമിയില്‍ കൃഷിയിറക്കല്‍ യജ്ഞത്തിന് സംസ്ഥാന വര്‍ക്കിങ് പ്രസിഡണ്ട് ഇ.നാരായണന്‍ കുട്ടി, പ്രചാര്‍ പ്രമുഖ് അഡ്വ.രതീഷ് ഗോപാലന്‍ എന്നിവര്‍ നേതൃത്വം നല്‍കി.