സഹസ്രാംശുവാം ദേവന്‍
രവീന്ദ്രനെന്നപോലെ
സഹസ്രകിരണന്‍ താന്‍
കവീന്ദ്രന്‍ രവീന്ദ്രനും
എത്രയോ കവിതകള്‍
കഥകള്‍ നിരവധി,
ശക്തമാം നാടകങ്ങള്‍
ഹൃദ്യമാം നോവലുകള്‍
ഒക്കെയും നമുക്കേകി
രവീന്ദ്രനാഥ ടാഗോര്‍,
വംഗദേശത്തിന്‍ നവ
ജാഗരകാലത്തിങ്കല്‍.
വ്യാസപുത്രിയാം ചിത്രാം-
ഗദയെ അനശ്വര
നായികയാക്കി കാവ്യ
നാടകത്തിങ്കല്‍ കവി.
കാബൂളിവാലയെന്ന
തെരുവുകച്ചവട-
ക്കാരനെ മറക്കുമോ?
മരിക്കുവോളം നമ്മള്‍
ശാസ്ത്രീയ സംഗീതത്തില്‍
നവ്യ സരണി തീര്‍ത്തു;
ചിത്രരചനയിലും
വിശ്രുതിയാര്‍ന്നുവല്ലോ.
വിശ്വഭാരതി, ശാന്തി-
നികേതനവുമായി
വിദ്യാഭ്യാസത്തിന്‍ നവ്യാ
ചാര്യനുമായിത്തീര്‍ന്നു.
വംഗഭാഷയോടൊപ്പം
ആംഗലവാണിതാനും
സംഗമം നേടി ഭവല്‍-
ക്കാവ്യ ചാതുരിയിങ്കല്‍
ജനഗണമനയെന്നു
മാതൃഭൂവിനെ വാഴ്ത്തി