Saturday, February 4, 2023
  • Subscribe
  • Buy Books
  • e-Weekly
  • About Us
  • Contact Us
  • Editors
  • Gallery
  • Advertise
  • English News
  • Subscriber Lounge
  • Log In
  • Log Out
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home ലേഖനം

ഭക്തിസാന്ദ്രമായ തിറയാട്ടക്കാലം

വിജീഷ് കുമാര്‍.സി.പി.

Print Edition: 1 May 2020

കേരളത്തില്‍ തെക്കന്‍ മലബാറിലെ (കോഴിക്കോട്, മലപ്പുറം ജില്ലകള്‍) കാവുകളിലും തറവാട്ടു സ്ഥാനങ്ങളിലും വര്‍ഷംതോറും ദേവപ്രീതിക്കായി കോലം കെട്ടിയാടുന്ന ചടുലവും വര്‍ണ്ണാഭവും ഭക്തിനിര്‍ഭരവുമായ ഒരു അനുഷ്ഠാന കലാരൂപമാണ് തിറയാട്ടം.

നൃത്തവും അഭിനയക്രമങ്ങളും ഗീതങ്ങളും വാദ്യഘോഷങ്ങളും മുഖത്തെഴുത്തും മെയ്യെഴുത്തും ആയോധനകലയും അനുഷ്ഠാനങ്ങളും സമന്വയിക്കുന്ന ചടുലമായ ഗോത്ര കലാരൂപമാണ് തിറയാട്ടം.
തനതായ ആചാരാനുഷ്ഠാനങ്ങളും വേഷവിധാനങ്ങളും കലാപ്രകടനങ്ങളും തിറയാട്ടത്തെ മറ്റു കലാരൂപങ്ങളില്‍നിന്നും വ്യത്യസ്തമാക്കുന്നു. ചൂട്ടുവെളിച്ചത്തില്‍ ചെണ്ടമേളത്തിന്റെ അകമ്പടിയോടെ കാവുമുറ്റങ്ങളില്‍ അരങ്ങേറുന്ന ഈ ദൃശ്യവിസ്മയം തെക്കന്‍മലബാറിന്റെ തനതു കലാരൂപമാണ്.

തിറയാട്ടത്തിലെ വിചിത്രമായ വേഷവിധാനങ്ങളും ആചാരാനുഷ്ഠാനങ്ങളും പ്രാക്തനകാലത്തെ സാമൂഹിക ജീവിതത്തിന്റെ പ്രതിഫലനങ്ങളാണ്.
മലബാറിലെ ‘തെയ്യം’, മദ്ധ്യകേരളത്തിലെ ‘മുടിയേറ്റ്’, തിരുവിതാംകൂറിലെ ‘പടയണി’, തുളുനാട്ടിലെ ‘കോള’ എന്നീ അനുഷ്ഠാന കലാരൂപങ്ങളോട് തിറയാട്ടത്തിനു ചില സാദൃശ്യങ്ങളുണ്ട്. എന്നാല്‍ വള്ളുവനാടന്‍ പ്രദേശങ്ങളില്‍ കണ്ടുവരുന്ന’പൂതനും തിറയും’ എന്ന കലാരൂപവുമായി തിറയാട്ടത്തിനു ബന്ധമില്ല.

കോഴിക്കോട്, മലപ്പുറം ജില്ലകളിലെ കാവുകളിലാണ് തിറയാട്ടം നടത്തപ്പെടുന്നത്. ജനുവരി മുതല്‍ ഏപ്രില്‍ വരെയാണ് തിറയാട്ടകാലം. ദേവതാസങ്കല്‍പ്പങ്ങളുള്ള മരക്കൂട്ടങ്ങളാണ് കാവുകള്‍. പൗരോഹിത്യരഹിത ആരാധനാക്രമങ്ങളാണ് ഈ കാവുകളില്‍ അനുവര്‍ത്തിച്ചുവരുന്നത്.

പ്രാദേശിക സംസ്‌കാരങ്ങളുടെ മിശ്രണം കാവാചാരങ്ങളിലും തിറയാട്ടത്തിലും പ്രകടമാണ്. വൃക്ഷാരാധന, നാഗാരാധന, പ്രകൃതിആരാധന, വീരാരാധന, മലദൈവസങ്കല്‍പ്പങ്ങള്‍, പ്രാദേശിക ദൈവസങ്കല്‍പ്പങ്ങള്‍ മുതലായ പ്രാചീന ആചാരക്രമങ്ങള്‍ കാവുകളിലും തിറയാട്ടത്തിലും അനുവര്‍ത്തിച്ചുവരുന്നു.

ഇവിടെ ജാതിവ്യവസ്ഥയും പൗരോഹിത്യവും പ്രബലമായിരുന്നപ്പോഴും കാവുകളിലെ തിറയാട്ടം അടിയാളവര്‍ഗ്ഗത്തിന്റെ സ്വത്വബോധത്തെ ജ്വലിപ്പിച്ചുകൊണ്ട് ആത്മാവിഷ്‌ക്കാരത്തിനും സാമൂഹ്യവിമര്‍ശനത്തിനുമുള്ള ഉത്തമ വേദിയായി നിലകൊണ്ടു. പെരുമണ്ണാന്‍ സമുദായത്തിനാണ് തിറകെട്ടിയാടുന്നതിനുള്ള അവകാശം പരമ്പരാഗതമായി ലഭിച്ചിരിക്കുന്നത്. എന്നാല്‍ പാണര്‍, ചെറുമര്‍ സമുദായങ്ങളും തിറകെട്ടിയാടുന്നുണ്ട്. പുരുഷന്മാര്‍ മാത്രമേ ഈ കലാരൂപം അവതരിപ്പിക്കാറുളളൂ. തിറയാട്ടത്തെ വെള്ളാട്ട്, തിറ, ചാന്തുതിറ എന്നിങ്ങനെ മൂന്നായി തിരിക്കാം. പകല്‍വെളിച്ചത്തില്‍ നടത്തുന്നതാണ് വെള്ളാട്ട്.. രാത്രിയില്‍ ചൂട്ടുവെളിച്ചത്തില്‍ ചെണ്ടമേളത്തിന്റെ അകമ്പടിയോടെ തിറക്കോലങ്ങള്‍ ചടുലനൃത്തമാടുന്നു. മൂര്‍ത്തികളുടെ ബാല്യത്തെ പ്രതിനിധാനം ചെയ്യുന്നതാണ് വെള്ളാട്ട്‌കോലങ്ങള്‍. അതുപോലെ തിറക്കോലങ്ങള്‍ യൗവനത്തേയും ചാന്തുതിറ വര്‍ദ്ധക്യത്തേയും സൂചിപ്പിക്കുന്നു.

പുരാവൃത്തപ്രകാരമുള്ള ദേവതകള്‍ക്കും പ്രാദേശിക ദൈവസങ്കല്‍പ്പത്തിലുള്ള ദേവതകള്‍ക്കും കുടിവെച്ച മൂര്‍ത്തികള്‍ക്കും തിറകെട്ടാറുണ്ട്. ലളിതമായ ചമയങ്ങളാണ് വെള്ളാട്ടിനുളളത്. വര്‍ണ്ണാഭമായ ചമയങ്ങളും ചടുലമായ നൃത്തവും തിറയുടെ പ്രത്യേകതയാണ്. ലളിതമായ വേഷവിധാനമാണ് ചാന്തുതിറക്കുള്ളത്. മലദൈവക്കാവുകളില്‍ മാത്രമേ ചാന്തുതിറ (ചാന്താട്ടം) നടത്താറുളളൂ.

ഓരോ കോലങ്ങള്‍ക്കും പ്രത്യേകം മുഖത്തെഴുത്തും മേലെഴുത്തും നിഷ്‌ക്കര്‍ഷിച്ചിരിക്കുന്നു.
പ്രകൃതിദത്ത വസ്തുക്കള്‍കൊണ്ടാണ് കോലങ്ങളുടെ നിര്‍മ്മാണം. ഇതിനായി കുരുത്തോല, പാള, മുള, ചിരട്ട, തടി എന്നിവ ഉപയോഗിക്കുന്നു. തിറയാട്ടത്തില്‍ ചെണ്ട, ഇലത്താളം, തുടി, പഞ്ചായുധം, കുഴല്‍ എന്നീ വാദ്യോപകരണങ്ങള്‍ ഉപയോഗിക്കുന്നു. കോലങ്ങള്‍ ആട്ടത്തിനിടയില്‍ കളരിപ്പയറ്റിനെ അനുസ്മരിപ്പിക്കുന്ന തരത്തില്‍ പ്രതീകാത്മക ആയുധങ്ങള്‍ പ്രയോഗിച്ച് ചുവടുകള്‍ വെയ്ക്കുന്നു. കരുമകന് കുന്തം, കരിവില്ലിക്ക് അമ്പും വില്ലും, ഭഗവതിക്ക് പള്ളിവാള്‍, വീരഭദ്രന് വെണ്മഴു, മൂര്‍ത്തിക്ക് ദണ്ഡും പരിചയും എന്നിങ്ങനെ പ്രതീകാത്മക ആയുധങ്ങള്‍ നല്‍കിയിരിക്കുന്നു. ചൂട്ടുകളിക്കൊപ്പമാണ് തിറകോലങ്ങള്‍ ചടുലനൃത്തം ചെയ്യുന്നത്. ഇരുകൈകളിലും കത്തിച്ച ചൂട്ടുമായി മേളത്തിനൊപ്പം താളാത്മകമായി നൃത്തവും ആയോധന മുറകളും പ്രദര്‍ശിപ്പിക്കുന്നതാണ് ചൂട്ടുകളി. ഓരോ തിറകള്‍ക്കും പ്രത്യേകം തോറ്റങ്ങളും അഞ്ചടികളും നിലവിലുണ്ട്. ദേവതകളുടെ പുരാവൃത്തം സുദീര്‍ഘമായി തോറ്റങ്ങളില്‍ പ്രതിപാദിക്കുന്നു. ദേവതകളുടേയും കുടിവെച്ച മൂര്‍ത്തികളുടേയും പുരാവൃത്തം ആറ്റിക്കുറുക്കിയതാണ് അഞ്ചടി. തിറയാട്ടത്തില്‍ മാത്രമുള്ള ഗീതങ്ങളാണ് അഞ്ചടികള്‍. പ്രാസഭംഗിയും ആലാപനമികവും അഞ്ചടികളെ ശ്രദ്ധേയമാക്കുന്നു. ശിവഭാവങ്ങളോ ശിവജന്യങ്ങളായ ദേവമൂര്‍ത്തികളും, ദേവീ ഭാവങ്ങളോ ദേവീജന്യങ്ങളായ ദേവീ മൂര്‍ത്തികളും തിറയാട്ടത്തിലുണ്ട്. കൂടാതെ മണ്‍മറഞ്ഞ കാരണവന്മാര്‍ക്കും മറ്റു വിശിഷ്ട വ്യക്തിത്വങ്ങള്‍ക്കും തിറയാട്ടത്തില്‍ കോലം കെട്ടിയാടുന്നു. ഇവയെ കുടിവെച്ച മൂര്‍ത്തികള്‍ എന്നുപറയുന്നു. കോലധാരികള്‍ (കെട്ടിയാട്ടക്കാര്‍), ചമയക്കാര്‍, വാദ്യക്കാര്‍, കോമരങ്ങള്‍ (വെളിച്ചപ്പാട്) അനുഷ്ഠാന വിദ്വാന്‍മാര്‍, സഹായികള്‍ എന്നിവരടങ്ങിയ തിറയാട്ടസമിതികളാണ് കാവുകളില്‍ തിറയാട്ടം അവതരിപ്പിക്കുന്നത്. ഇതില്‍ ഏറ്റവും പ്രധാനകോലം ഭഗവതിത്തിറയാണ്. പുരാവൃത്തത്തിലെ ദാരികവധം ഇതിവൃത്തമാക്കിയാണ് ഭഗവതിത്തിറയുടെ അവതരണം. ഭദ്രകാളി, നീലഭട്ടാരി, നാഗകാളി, തീചാമുണ്ഡി തുടങ്ങിയ ദേവീഭാവ കോലങ്ങളും കരുമകന്‍, കരിയാത്തന്‍, കരിവില്ലി, തലശിലവന്‍, കുലവന്‍, ഘണ്ടാകര്‍ണ്ണന്‍, മുണ്ട്യന്‍, ഭൈരവന്‍, കുട്ടിച്ചാത്തന്‍, വീരഭദ്രന്‍ മുതലായ ദേവഭാവത്തിലുള്ള കോലങ്ങളും ഗുരുമൂര്‍ത്തി, മുത്തപ്പന്‍, ധര്‍മ്മദൈവം, ചെട്ടിമൂര്‍ത്തി, പെരുമണ്ണാന്‍ മൂര്‍ത്തി, സ്ത്രീമൂര്‍ത്തി തുടങ്ങിയ കുടിവെച്ച മൂര്‍ത്തികള്‍ക്കുള്ള കോലങ്ങളും തിറയാട്ടത്തിലുണ്ട്.

അനുഷ്ഠാനങ്ങളാല്‍ സമ്പന്നമാണ് തിറയാട്ടം. ഇരുന്നു പുറപ്പാട്, കാവില്‍കയറല്‍, കാവുണര്‍ത്തല്‍, അണിമറ പൂജ, മഞ്ഞപ്പൊടി ആരാധന, തിരുനെറ്റി പതിക്കല്‍, ഗുരുതി തര്‍പ്പണം, പീഠം കയറല്‍, ചാന്തുതിറ, കുടികൂട്ടല്‍ മുതലായവ പ്രധാന അനുഷ്ഠാനങ്ങളാണ്.

Tags: ചാന്തുതിറതിറയാട്ടംകോലംതിറ
Share12TweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

മഹാത്മജിയില്‍ നിന്നും നാം പഠിക്കേണ്ട ഗുണങ്ങള്‍

യാഥാര്‍ത്ഥ്യമാകുന്ന സിപിഎം-കോണ്‍ഗ്രസ് സഖ്യം

പെലെ-കാല്‍പന്തിന്റെ ചക്രവര്‍ത്തി

ഉന്നത വിദ്യാഭ്യാസം കേന്ദ്ര സര്‍വകലാശാലകളില്‍

‘കമ്മ്യൂണിസ്റ്റ് നിന്ദയും ഹിന്ദു കമ്മ്യൂണിസവും

ഇന്ത്യയ്‌ക്കെതിരെ ബ്രിട്ടനൊപ്പം (മലയാളി കാണാത്ത മാര്‍ക്‌സിന്റെ മുഖങ്ങള്‍ 17)

Kesari Shop

  • RSS in Kerala: Saga of a Struggle ₹500
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 ₹250
Follow @KesariWeekly

Latest

നവഭാരതവും നാരീശക്തിയും

മഹാത്മജിയില്‍ നിന്നും നാം പഠിക്കേണ്ട ഗുണങ്ങള്‍

ആടിയുലയുന്ന അയല്‍രാജ്യം

ഉപകാരസ്മരണ ജനങ്ങളുടെ ചെലവില്‍

പ്രതിഭാധനനായ കവി

യാഥാര്‍ത്ഥ്യമാകുന്ന സിപിഎം-കോണ്‍ഗ്രസ് സഖ്യം

അസ്തിത്വദുഃഖം

അജാതശത്രുവായ സ്വയംസേവകന്‍!

ഇടത്തോട്ടെത്തിയതുമില്ല; നര കയറുകയും ചെയ്തു

അയിരൂര്‍-ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത് ഫെബ്രുവരി അഞ്ചുമുതല്‍

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616
59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe Print Edition
  • Buy Books
  • Subscriber Lounge
  • Log In|Log Out
  • E-Weekly
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Editors
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies