വൃന്ദാവനത്തിലെ വൃക്ഷലതാദികള്‍
കൃഷ്ണവിയോഗാല്‍ത്തളിര്‍ത്തതില്ല,
ഗോക്കളാപ്പുല്ലാങ്കുഴല്‍ വിളികേള്‍ക്കുവാന്‍
ദാഹിച്ചയവിറക്കാന്‍ മറന്നു!
കാളിന്ദിയോളങ്ങള്‍ ചൊല്ലും കഥകളും
കാറ്റിന്റെ മര്മ്മരം തെല്ലുമില്ല,
മുല്ലപ്പൂവിന്റെ സുഗന്ധം കഠിനമായ്
പല്ലവിമാരും പരിതപിപ്പൂ,
രാധതന്‍ കൈവള, പാദസരങ്ങളും
മാധവനെത്താഞ്ഞു നിശ്ചലമായ്,
ഇല്ലവസന്തവും പൂങ്കുയില്‍ നാദവും
വര്ണ്ണമയൂരങ്ങള് നര്‍ത്തനവും
അന്തരംഗത്തിലൊളിഞ്ഞ കാര്‍വര്‍ണ്ണനെ
മാംസചക്ഷുസ്സിനാല് കാണാഞ്ഞിട്ട്;
നട്ടംതിരിയുന്ന ഗോപികമാര്‍ക്കൊപ്പം
കഷ്ടമിപ്പാരുമിരുട്ടിലാണ്ടു!