രാമനാട്ടുകര: സനാതനമായ മൂല്ല്യങ്ങളില്‍ ഉറച്ചുനിന്നുതന്നെ കാലികമായ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ തയ്യാറാകണമെന്ന് കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി. പുതുക്കോട് കേശവപുരിയില്‍ നടന്ന വാഴയൂര്‍ പഞ്ചായത്ത് കുടുംബസംഗമം; ഹൈന്ദവം 2020, സമാപന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.കെ.ലക്ഷ്മണന്‍ അധ്യക്ഷനായി. ആര്‍.എസ്.എസ് പ്രാന്തീയ വിദ്യാര്‍ത്ഥി പ്രമുഖ് വത്സന്‍ തില്ലങ്കേരി മുഖ്യപ്രഭാഷണം നടത്തി. സ്വാമി ആനന്ദതീര്‍ത്ഥ, ദേവദാസന്‍ ഇന്ദിരാത്ത്, ഉണ്ണി മുള്ളാത്തില്‍, പി.ടി. ഉദയകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
രാവിലെ നടന്ന കുടുംബസംഗമം വെള്ളിമാടുകുന്ന് മാതാ അമൃതാനന്ദമയി മഠം മഠാധിപതി ബ്രഹ്മചാരി വിവേകാമൃത ചൈതന്യ ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയര്‍മാന്‍ കെ. ബാലകൃഷ്ണന്‍ അധ്യക്ഷനായി. വിവിധ മേഖലകളില്‍ മികവു തെളിയിച്ചവരെ ചടങ്ങില്‍ ആദരിച്ചു. കെ.വി. രാമന്‍കുട്ടി, സജീഷ്, പ്രമോദ് കക്കോവ്, വിഷ്ണു കാവാട്ട്, വേണുഗോപാലന്‍ നമ്പ്യാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.