കേരളത്തിലെ മാധ്യമ സാഹിത്യ സാംസ്‌കാരിക രംഗത്ത് ദേശീയതയുടെ ശബ്ദമായിത്തീര്‍ന്ന കേസരി പ്രസിദ്ധീകരണത്തിന്റെ എഴുപത്തഞ്ചാം വര്‍ഷത്തിലേക്ക് കടക്കുകയാണ്. ഈ സവിശേഷ മുഹൂര്‍ത്തത്തില്‍ കേസരിയുടെ നാള്‍വഴികള്‍ അനാവരണം ചെയ്യുന്ന ഒരു ചരിത്രഗ്രന്ഥം തയ്യാറാക്കുന്നു. ഇതില്‍ ഉള്‍പ്പെടുത്താന്‍ കേസരിയുമായി ബന്ധപ്പെട്ട ഓര്‍മ്മകള്‍, അനുഭവങ്ങള്‍ എന്നിവ അയച്ചു തരാന്‍ താല്പര്യപ്പെടുന്നു. കേസരി പത്രാധിപന്മാര്‍, ജീവനക്കാര്‍, പ്രാദേശികതലത്തില്‍ കേസരിയുടെ പ്രചാരം ജീവിതവ്രതമായി സ്വീകരിച്ചു പ്രവര്‍ത്തിച്ച വ്യക്തികള്‍, കേസരിയെ കുറിച്ചുള്ള പ്രഗത്ഭ വ്യക്തികളുടെ അഭിപ്രായങ്ങള്‍, കേരളത്തിന്റെ സാമൂഹ്യ പരിവര്‍ത്തനത്തില്‍ കേസരി നല്‍കിയ സംഭാവനകള്‍ എന്നിവ സംബന്ധിച്ച വിവരങ്ങളാണ് പ്രധാനമായും പ്രതീക്ഷിക്കുന്നത്. യുക്തമായവ മാത്രമേ സ്വീകരിക്കുകയുള്ളൂ. അതോടൊപ്പം 1977-2010 വര്‍ഷങ്ങളിലെ കേസരി ലക്കങ്ങളും 1970 ന് മുന്‍പുള്ള വാര്‍ഷികപ്പതിപ്പുകളും സൂക്ഷിച്ചിട്ടുള്ളവരുണ്ടെങ്കില്‍ അവരും ദയവായി കേസരി വിലാസത്തിലോ 8129718823 എന്ന നമ്പറിലോ വിവരം അറിയിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.