കൃഷ്ണാ മുകില്‍വര്‍ണ്ണാ ദേവകീനന്ദനാ
നിന്പാദമെപ്പോഴും കൈതൊഴുന്നേന്‍
കല്മഷദോഷങ്ങള് നീക്കി നീ ഞങ്ങളെ
നിര്മ്മലാത്മാക്കളായ് മാറ്റിടേണേ.
അജ്ഞാനമാകുന്ന കൂരിരുള്‍ മായ്-
ച്ചുനീ വിജ്ഞാനദീപം തെളിച്ചിടേണേ.
സത്തയെന്തെന്നുമസത്തയെന്തെന്നതും
വേറിട്ടറിഞ്ഞിടാന് കൃപയേകണേ.
അദ്വൈതവേദാന്ത ജ്ഞാനമറിഞ്ഞിടാന്
അജ്ഞതനീക്കി തുണച്ചിടേണേ.
നിത്യമാം ചൈതന്യജ്യോതിസ്സിലേക്കുനീ
കനിവോടെ കണ്ണാ നയിച്ചിടേണേ.