കൊച്ചി: കോവിഡ് മഹാമാരി കാലത്ത് ലക്ഷക്കണക്കിന് പേരിലേക്ക് സേവനം എത്തിച്ചുവെന്ന് ആര്‍എസ്എസ് വാര്‍ഷിക റിപ്പോര്‍ട്ട്. ജൂലൈ നാലിന് എളമക്കര ഭാസ്‌കരീയത്തില്‍ വെച്ച് കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് നടന്ന പ്രാന്തീയ ബൈഠകില്‍ പ്രാന്തകാര്യവാഹ് പി.എന്‍ ഈശ്വരന്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഹെല്‍പ്പ് ഡെസ്‌ക്, വാക്‌സിനേഷന്‍ ക്യാംമ്പെയിന്‍, ക്വാറന്റൈന്‍ കേന്ദ്രം, കോവിഡ് കെയര്‍ സെന്റര്‍, ടെലി മെഡിസിന്‍, രക്തദാനം, രോഗപ്രതിരോധ മരുന്നുകളുടെ വിതരണം, കോവിഡ് മൂലം മരിച്ചവരുടെ ശവസംസ്‌കാരം, ആംബുലന്‍സ് സര്‍വീസ്, മരുന്ന് വിതരണം, കിറ്റ് വിതരണം തുടങ്ങി വ്യത്യസ്ത മേഖലകളില്‍ സേവനപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാനായി. കൊറോണ കാരണം പൊതുസ്ഥലങ്ങളിലുള്ള ശാഖാ പ്രവര്‍ത്തനം നിര്‍ത്തിവെച്ചെങ്കിലും ഗൃഹശാഖ, ഗടശാഖ എന്നിവയിലൂടെ സംസ്ഥാനത്ത് നാലായിരത്തിലധികം ശാഖകള്‍ നടന്നു വരുന്നു. ശ്രീരാമക്ഷേത്രനിര്‍മ്മാണ നിധിശേഖരണത്തിന്റെ ഭാഗമായി സംസ്ഥാനത്ത് 45 ലക്ഷം വീടുകള്‍ സമ്പര്‍ക്കം ചെയ്തു. ഏപ്രില്‍ 14 മുതല്‍ സംഘടിപ്പിച്ച ഭൂസുപോഷണ യജ്ഞം സമാനചിന്താഗതിക്കാരുടെ സഹകരണത്തോടെ വമ്പിച്ച വിജയമാക്കാന്‍ സാധിച്ചു. ശാഖാ പ്രവര്‍ത്തനം ശക്തിപ്പെടുത്താനും ജാഗരണശ്രേണി, ഗതിവിധി പ്രവര്‍ത്തനങ്ങളിലൂടെ സാമൂഹ്യ ഇടപെടലുകള്‍ വര്‍ധിപ്പിക്കാനും യോഗത്തില്‍ തീരുമാനിച്ചു. സമാപന പരിപാടിയില്‍ പ്രാന്തസംഘചാലക് അഡ്വ. കെ.കെ ബാലറാം അദ്ധ്യക്ഷത വഹിച്ചു. ക്ഷേത്രീയ സംഘചാലക് ഡോ. ആര്‍. വന്യരാജന്‍ ബൗദ്ധിക് നടത്തി.