ലഖ്‌നൗ: കോവിഡ് ബാധിച്ചു മരിച്ച മാധ്യമ പ്രവര്‍ത്തകരുടെ കുടുബത്തിന് താങ്ങായി യോഗി സര്‍ക്കാര്‍. കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായമാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഹിന്ദി മാധ്യമ പ്രവര്‍ത്തക ദിനത്തോടനുബന്ധിച്ചാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനമുണ്ടായത്. കോവിഡ് ബാധിച്ച് മരിച്ച മാധ്യമ പ്രവര്‍ത്തകരുടെ വിശദ വിവരങ്ങള്‍ ഇന്‍ഫര്‍മേഷന്‍ വകുപ്പ് ശേഖരിച്ചിട്ടുണ്ട്.
Comments