കോഴിക്കോട്: കോട്ടൂളി സരസ്വതി വിദ്യാനികേതനില്‍ വച്ച് നടന്ന കേരള വനവാസി വികാസകേന്ദ്രം വാര്‍ഷിക പൊതുയോഗത്തില്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. അദ്ധ്യക്ഷന്‍: കെ.സി. പൈതല്‍ (വയനാട്), ഉപാദ്ധ്യക്ഷന്മാര്: കെ.ദാമോദരന്‍ (കാസര്‍കോട്), ശ്രീകുമാര്‍ (തിരുവനന്തപുരം), പി.കെ. വത്സമ്മ (കോട്ടയം). പൊതുകാര്യദര്‍ശി: ഹരിഹരനുണ്ണി കെ.പി. (പാലക്കാട്). സഹകാര്യദര്‍ശി: ഡി.എല്‍.സുബ്രഹ്മണ്യന് (എറണാകുളം). നിധി പ്രമുഖ്: കെ.കുമാരന് (പാലക്കാട്). സംഘടനാ സെക്രട്ടറി: ജെ.എസ്. വിഷ്ണു, സഹസംഘടനാ സെക്രട്ടറി : എ.നാരായണന്. അഖില ഭാരതീയ വനവാസി കല്യാണ്‍ ആശ്രമം സംഘടനാ സെക്രട്ടറി അതുല്‍ ജോഗ് യോഗം ഉദ്ഘാടനം ചെയ്തു.