കൊച്ചി: കവി കെ.എന്‍. ദുര്ഗ്ഗദത്ത ഭട്ടതിരിയുടെ സ്മരണയ്ക്കായി തപസ്യ കലാസാഹിത്യവേദി ഏര്‍പ്പെടുത്തിയ പുരസ്കാരം നോവലിസ്റ്റും കഥാകൃത്തുമായ പ്രശാന്ത് ബാബു കൈ തപ്രത്തിന്. 10,000രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്കാരം. കണ്ണൂര്‍ ചെറുകുന്ന് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ അധ്യാപകനായ പ്രശാന്ത് ബാബുവിന്റെ ദേരപ്പന്‍ എന്ന നോവലിനാണ് പുരസ്കാരം. മാടമ്പ് കുഞ്ഞുകൂട്ടന്, പ്രൊഫ. പി.ജി.ഹരിദാസ്, മുരളി പാറപ്പുറം, യു.പി. സന്തോഷ് എന്നിവരടങ്ങുന്ന സമിതിയാണ് പുരസ്കാര നിര്‍ണയം നടത്തിയതെന്ന് തപസ്യ സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് കുന്നത് അറിയിച്ചു.