കോട്ടയം: കെ.എസ്.ആര്‍.ടി.സിയിലെ ഹിത പരിശോധനയില്‍ ബിഎംഎസ്സിന്റെ കീഴിലുള്ള കെഎസ്.ടി എംപ്ലോയീസ് സംഘിന് വന്‍വിജയം. 18.21 ശതമാനം വോട്ടുനേടിയാണ് സംഘടന അംഗീകാരം നേടിയത്. മുന്‍പ് 8% വോട്ട് മാത്രമാണ് കെ.എസ്.ടി. എംപ്ലോയിസ് സംഘിന് ലഭിച്ചിരുന്നത്.
കെ.എസ്.ആര്‍.ടി.സിയിലെ 26,839 ജീവനക്കാരാണ് വോട്ടെടുപ്പില്‍ പങ്കെടുത്തത്. 4888 വോട്ട് (18.21%) ലഭിച്ചാണ് സംഘിന് വിജയം നേടാനായത്. ഹിത പരിശോധനയില്‍ ഭരണമുന്നണിയിലെ സിപിഐയുടെ സംഘടനയായ എഐടിയുസിയുടെ നേതൃത്വത്തിലുള്ള കേരള സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് യൂണിയന്‍ പുറത്തായി. 9.67 ശതമാനം വോട്ട് മാത്രമാണ് അവര്‍ക്ക് ലഭിച്ചത്.
ജീവനക്കാരുടെയും കെഎസ്.ആര്‍ടിസിയുടേയും പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെടുകയും ജീവനക്കാര്‍ക്ക് ഒപ്പം നിലകൊള്ളുകയും ചെയ്തതാണ് കെഎസ്ടി എംപ്ലോയീസ് സംഘിന്റെ വിജയത്തിന് കാരണമെന്ന് ഭാരവാഹികള്‍ പറഞ്ഞു.