കോഴിക്കോട്: കുന്ദമംഗലം കോട്ടാംപറമ്പില്‍ രാഷ്ട്ര സേവാ സമിതി ചാരിറ്റബിള്‍ ട്രസ്റ്റ് നിര്‍മ്മിച്ച ചന്ദ്രശേഖര്‍ജി സ്മൃതി മന്ദിരത്തിന്റെ ഗൃഹപ്രവേശം ഒക്ടോ. 2 ന് നടന്നു. ഗണപതിഹോമത്തിനും പാലുകാച്ചലിനും ശേഷം ആര്‍.എസ്.എസ്. പ്രാന്ത കാര്യവാഹ് പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍ ചന്ദ്രശേഖര്‍ജി അനുസ്മരണ പ്രഭാഷണം നടത്തി. പ്രസിഡന്റ് എന്‍.വേലായുധന്‍ അധ്യക്ഷത വഹിച്ചു.