കേസരി വാരികയിലെ ജൂലായ് 10 ലക്കത്തില്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെക്കുറിച്ചുള്ള തിരൂര്‍ ദിനേശിന്റെ ലേഖനമാണ് ഈ കത്തെഴുതാന്‍ എന്നെ പ്രേരിപ്പിച്ചത്.
1921 ല്‍ മാപ്പിളലഹള പൊട്ടിപ്പുറപ്പെട്ടത് ടിപ്പു എന്ന സാമ്രാജ്യമോഹിയുടെ പടയോട്ടത്തിന് തുടര്‍ച്ചയായിട്ടാണ്. അക്കാലത്ത് ഹിന്ദുക്കളുടെ സ്വത്തുക്കള്‍ ബലമായി പിടിച്ചെടുത്ത് മുസ്ലിം സമുദായക്കാര്‍ക്ക് കൊടുത്തു. അങ്ങനെ ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മില്‍ ചെറുതും വലുതുമായ ധാരാളം കലഹങ്ങള്‍ ഉണ്ടായിരുന്നു. ഹിന്ദുക്കളുടെ സ്വത്ത് വിവരങ്ങള്‍ ഹജൂര്‍ കച്ചേരിയില്‍ ആയിരുന്നു സൂക്ഷിച്ചിരുന്നത്. അതായിരുന്നു ലഹളക്കാര്‍ ആദ്യം തന്നെ കച്ചേരി തീയിട്ടു നശിപ്പിച്ചത്. അങ്ങനെ ഏറനാട് എന്ന സ്ഥലത്ത് ഹിന്ദുക്കള്‍ സ്വത്തുക്കള്‍ ഇല്ലാത്തവരായിത്തീര്‍ന്നു.
1920 കാലത്തായിരുന്നു തുര്‍ക്കിയിലെ ഖലീഫയെ ബ്രിട്ടീഷുകാര്‍ പുറത്താക്കിയത്. അതോടുകൂടി മുസ്ലീങ്ങളുടെ കണ്ണിലെ കരടായി ബ്രിട്ടീഷുകാര്‍ മാറുകയും ചെയ്തു. അതുവരെ മുസ്ലീങ്ങള്‍ക്ക് ബ്രിട്ടീഷുകാരോട് ഒരു വെറുപ്പും ഉണ്ടായിരുന്നില്ല. 1857ലെ സമരത്തില്‍ മുസ്ലിംഭടന്മാരും പങ്കെടുത്തിരുന്നുവെങ്കിലും അതൊന്നും മലബാറിലെ മാപ്പിളമാര്‍ക്ക് അറിയുക പോലുമില്ലായിരുന്നു. ഖിലാഫത്ത് ലോകത്തിലെ മുസ്ലീങ്ങളെ ഒന്നാകെ ബാധിക്കുന്ന ഒന്നാണെങ്കിലും മലബാര്‍ മേഖലയിലെ മുസ്ലിം സമുദായം മാത്രമെ ലഹളയില്‍ പങ്കെടുത്തിരുന്നുള്ളൂ. അതുകൊണ്ടാണ് ഖിലാഫത്ത് സമരം എന്നത് കേരളം ഒഴിച്ച് ബാ ക്കി ആര്‍ക്കും അറിയാതിരുന്നത്. വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ തിരുവിതാംകൂറുകാരന് പോലും അറിയുമായിരുന്നില്ല. അപ്പോഴാണ് ബ്രിട്ടീഷ് സാമ്രാജ്യം അയാള്‍ക്കു മുന്നില്‍ പേടിച്ചുവിറച്ചു എന്നൊക്കെ തട്ടിവിടുന്നത്. വാരിയന്‍കുന്നത്ത് ഹാജി മാപ്പിള ലഹളയുടെ മുന്നില്‍ ഉണ്ടായിരുന്നു. ഹിന്ദുക്കളെ നിഷ്‌ക്കരുണം കൂട്ടക്കൊല ചെയ്യുന്നതിലും മതം മാറ്റുന്നതിലും സ്ത്രീകളെ ബലാല്‍ സംഗം ചെയ്യുന്നതിലും അതിവിദഗ്ദ്ധനായിരുന്നു അയാള്‍.
കൊള്ളയും കൊള്ളിവെപ്പും നടത്തി പണം സമ്പാദിച്ച ഒരു കുടുംബമായിരുന്നു വാരിയന്‍കുന്നന്റേത്. അയാളുടെ കുടുംബത്തിന് ‘വാരിയന്‍’ എന്ന തലക്കെട്ട് കൊടുത്തത് ഹൈദര്‍ എന്ന മുസ്ലിം രാജാവായിരുന്നു എന്നാണ് അറിവ്. 1921 ആഗസ്റ്റ് മാസം വരെ ഒരു കവലച്ചട്ടമ്പിയും ക്രൂരനുമായി നടന്നിരുന്ന വാരിയന്‍ ബ്രിട്ടീഷുകാരുടെ കണ്ണിലെ കരടായത് അവരോട് സന്ധിയില്ലാ സമരം ചെയ്തതുകൊണ്ടായിരുന്നില്ല, മറിച്ച് ഒരു കുപ്രസിദ്ധ കൊള്ളക്കാരനായതുകൊണ്ടാണ്.