തിരുവനന്തപുരം: നിലവിലെ സാഹചര്യത്തില്‍ ചൈനീസ് ഉത്പന്നങ്ങളുടെ വില്‍പ്പന ഉപേക്ഷിക്കാന്‍ ഭാരതീയ വ്യാപാരി വ്യവസായി സംഘ് തീരുമാനിച്ചു. സംഘത്തില്‍ അംഗത്വമുള്ള കടകള്‍ സ്വദേശി ഉത്പന്നങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി ജി.എസ്.മണി ചാല അറിയിച്ചു.
അതിര്‍ത്തിയില്‍ ധീരജവാന്മാര്‍ ചൈനയുമായി നേര്‍ക്കുനേര്‍ യുദ്ധത്തിലാണ്. അവര്‍ക്ക് എല്ലാവിധ ഐക്യദാര്‍ഢ്യവും പ്രഖ്യാപിച്ച് രാജ്യവും ഒപ്പംനില്‍ക്കുന്നു. ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കുന്നതിലുടെ ചൈനയുടെ സാമ്പത്തിക താത്പര്യങ്ങള്‍ക്ക് തിരിച്ചടി നല്‍കാന്‍ കഴിയുമെന്നും മണി പ്രസ്താവനയില്‍ പറഞ്ഞു.