ന്യൂദല്‍ഹി : പുതിയ ഇന്ത്യ ശ്രീനാരായണഗുരുവിന്റെ ആശയത്തിലൂടെ കെട്ടിപ്പടുക്കുമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞു. ശ്രീനാരായണഗുരു കേരളത്തില്‍ നടത്തിയ സാമൂഹ്യവിപ്ലവത്തിനു വീണ്ടും രാഷ്ട്രമൊന്നാകെ ആദരവര്‍പ്പിക്കുന്നതായിരുന്നു രാംനാഥ് കോവിന്ദ് ജൂണ്‍ 20ന് പാര്‍ലമെന്റിന്റെ ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തില്‍ നടത്തിയ നയപ്രഖ്യാപന പ്രസംഗം. പ്രസംഗത്തിനിടെ ശ്രീനാരായണഗുരുവിന്റെ ജാതിഭേദം മതദ്വേഷം എന്ന ശ്ലോകം രാഷ്ട്രപതി ഉദ്ധരിച്ചതും ശ്രദ്ധേയമായി. ഗുരുവിന്റെ ആശയങ്ങള്‍ സര്‍ക്കാരിന് വെളിച്ചം പകരുന്നുവെന്ന് പറഞ്ഞുകൊണ്ട് രാഷ്ട്രപതി കേരളത്തിന്റെ ആദ്ധ്യാത്മിക ദര്‍ശനത്തെ ഭാരതത്തിന് വഴികാട്ടുന്നതായി സൂചിപ്പിക്കുകയായിരുന്നു.