നവരാത്രി സര്‍ഗ്ഗോത്സവം 2022

കേസരി ഭവന്‍ - കോഴിക്കോട്
സപ്തംബര്‍ 26 മുതല്‍ ഒക്‌ടോബര്‍ 5 വരെ

അക്ഷരദീക്ഷ രജിസ്ട്രേഷന്‍

വിജയദശമി നാളിൽ കോഴിക്കോട് കേസരി ഭവനിലെ സരസ്വതീമണ്ഡപത്തിൽ അക്ഷരദീക്ഷ എന്ന പേരിൽ പ്രശസ്തരും പ്രഗത്ഭരുമായ ആചാര്യന്മാരുടെ നേതൃത്ത്വത്തിൽ വിദ്യാരംഭം നടത്തുന്നു. അക്ഷരദീക്ഷയിൽ പങ്കെടുക്കുന്നവർ താഴെക്കൊടുത്തിരിക്കുന്ന ലിങ്കിൽ 100 രൂപ അടച്ച് രജിസ്റ്റർ ചെയ്യേണ്ടതാണ്.

വിശദ വിവരങ്ങൾക്ക് 8921808175 എന്ന നമ്പറിൽ ബന്ധപ്പെടുക.

Sargotsavam 2022 Brochure

മലബാറിന്റെ ഭരദേവതയായ വളയനാട്ടമ്മയുടേയും സാമൂഹ്യ നവോത്ഥാന മൂല്യങ്ങളുടെ മംഗള രൂപമായി ശ്രീ നാരായണ ഗുരുദേവനാല്‍ പ്രതിഷ്ഠിതമായ ശ്രീകണ്‌ഠേശ്വരത്തപ്പന്റെയും മണ്ണായ കോഴിക്കോട് നഗരത്തില്‍ 1951 നവംബര്‍ 27 ന് പ്രവര്‍ത്തനമാരംഭിച്ച കേസരി വാരിക ഇന്നൊരു മാധ്യമ പഠന ഗവേഷണ കേന്ദ്രമായി രൂപാന്തരപ്പെട്ടിരിക്കുകയാണ്. മലബാറിന്റെ മണ്ണില്‍ കലാസാഹിത്യ സാംസ്‌ക്കാരിക ധൈഷണിക പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായി മാറിയിരിക്കുന്ന കേസരി ഭവനില്‍ കഴിഞ്ഞ വര്‍ഷം മുതല്‍ നവരാത്രി കാലത്ത് ആരംഭിച്ച നവരാത്രി സര്‍ഗ്ഗോത്സവം എന്ന പത്തു ദിവസം നീണ്ടു നില്‍ക്കുന്ന സാംസ്‌ക്കാരിക മഹോത്സവം ഈ വര്‍ഷവും വിവിധ പരിപാടികളോടെ ആഘോഷിക്കാന്‍ തീരുമാനിച്ചിരിക്കുന്നു.

നവരാത്രി സര്‍ഗ്ഗോത്സവം എന്ന പേരില്‍ നടത്തപ്പെടുന്ന വിവിധ കലാപരിപാടികള്‍, സര്‍ഗ്ഗ സംവാദം എന്ന പേരില്‍ നടത്തപ്പെടുന്ന പ്രഭാഷണ പരമ്പര, പത്തു ദിവസം നീണ്ടു നില്‍ക്കുന്ന പുസ്തകോത്സവം, കേസരി ഭവന്റെ പൂമുഖത്ത് പ്രതിഷ്ഠ കൊള്ളുന്ന സരസ്വതീവിഗ്രഹത്തിനു മുന്നില്‍ വിദ്യാര്‍ത്ഥികളുടെ പഠനോപകരണങ്ങളും പുസ്തകങ്ങളും പൂജയ്ക്ക് വയ്ക്കല്‍, വിജയദശമി നാളില്‍ അക്ഷര ദീക്ഷ എന്ന പേരില്‍ നടത്തപ്പെടുന്ന വിദ്യാരംഭം, സരസ്വതീ മണ്ഡപത്തില്‍ നടത്തപ്പെടുന്ന സംഗീത നൃത്താര്‍ച്ചനകള്‍, വിവിധ ഭജനസംഘങ്ങളുടെ ഭജനകള്‍, കലാ വിദ്യാര്‍ത്ഥികളുടെ അരങ്ങേറ്റങ്ങള്‍, വിദ്യാര്‍ത്ഥികള്‍ക്കുള്ള വിവിധ മത്സരങ്ങള്‍, ബൊമ്മക്കൊലു, ഇതര സംസ്ഥാനങ്ങളിലെ വിവിധ സംഘങ്ങളുടെ നവരാത്രി ആഘോഷങ്ങള്‍ തുടങ്ങി നിരവധി പരിപാടികള്‍ നവരാത്രി ദിനങ്ങളില്‍ നടത്തപ്പെടുകയാണ്.

കലാ സാഹിത്യ സാംസ്‌ക്കാരിക രംഗങ്ങളില്‍ ദേശാന്തര പ്രശസ്തരായ നിരവധി പ്രതിഭകളുടെ സാന്നിദ്ധ്യം കൊണ്ട് ധന്യമായ ഈ വര്‍ഷത്തെ നവരാത്രി സര്‍ഗ്ഗോത്സവത്തിലേയ്ക്ക് ഏവരുടെയും സാന്നിദ്ധ്യ സഹായ സഹകരണങ്ങള്‍ സാദരം ക്ഷണിക്കുന്നു.