അക്ഷര രഥയാത്ര

സരസ്വതീവിഗ്രഹം വഹിച്ചുകൊണ്ടുള്ള അക്ഷരരഥയാത്ര ഭാരതത്തിന്റെ മൂലാധാരശക്തിപീഠമായ കന്യാകുമാരിയില്‍ നിന്നും ദീപം പകര്‍ന്ന്  ആരതിയുഴിഞ്ഞ് നൂറ്റിയെട്ട് കേന്ദ്രങ്ങളില്‍ നിന്ന് സ്വീകരണങ്ങളേറ്റുവാങ്ങി കേസരി ഭവനില്‍ എത്തിച്ചേര്‍ന്നു. ചിത്രങ്ങള്‍ കാണാം…

സരസ്വതീപ്രതിമ

അനാച്ഛാദനം

സരസ്വതീവിഗ്രഹം കേസരിഭവന്റെ പൂമുഖത്ത് അനാച്ഛാദനം ചെയ്യപ്പെട്ടതോടെ സാരസ്വതസപര്യയ്ക്ക് തിരി തെളിഞ്ഞു. കോഴിക്കോടിന്റെ നഗരഹൃദയത്തില്‍ സ്ഥിതിചെയ്യുന്ന കേസരിഭവനില്‍ നടന്ന നവരാത്രി ആഘോഷം കേരളത്തിന്റെ മുഴുവന്‍ സാംസ്‌കാരിക ഉത്സവമായി മാറി. തുടര്‍ന്നു വായിക്കാം…

ആത്മാനുഭൂതിയായി അക്ഷരദീക്ഷ (എഴുത്തിനിരുത്തല്‍)

വിജ്ഞാനവും കലയും സമന്വയിച്ചു നിന്ന കേസരി നവരാത്രി സര്‍ഗോത്സവം സമാപിച്ചു. ഒന്‍പത് ദിവസം നീണ്ട ആഘോഷങ്ങളില്‍ ഭാരതീയ സ്ത്രീത്വാദര്‍ശത്തെ പ്രമേയമാക്കി പ്രശസ്ത ചിന്തകന്മാര്‍ അണിനിരന്ന സര്‍ഗസംവാദവും, നിരവധി കലാപ്രതിഭകള്‍ അവതരിപ്പിച്ച സര്‍ഗോത്സവമെന്ന കലാസന്ധ്യയും അരങ്ങേറി. വിജയദശമി ദിവസം വാഗ്‌ദേവതയായ സരസ്വതീ ദേവിക്ക് മുന്നില്‍ നൂറുകണക്കിന് കുരുന്നുകള്‍ അക്ഷരദീക്ഷ സ്വീകരിച്ചു. വിദ്യാദേവതയും സര്‍വ്വകലാത്മികയുമായ ദേവിയുടെ ആരാധനാ കാലത്ത് നടന്ന സര്‍ഗോത്സവം-21 അക്ഷരാര്‍ത്ഥത്തില്‍ സാംസ്‌കാരിക കേരളത്തിന്റെ സാരസ്വതാര്‍ച്ചനയായി മാറി.
തുടര്‍ന്നു വായിക്കാം…

സര്‍ഗ്ഗസംവാദം

നവരാത്രി ആഘോഷ ദിനങ്ങളില്‍ ഭാരതീയ സ്ത്രീത്വാദര്‍ശത്തെ പ്രമേയമാക്കി പ്രശസ്ത ചിന്തകന്മാര്‍ അണിനിരന്ന സര്‍ഗസംവാദം.

സര്‍ഗ്ഗോത്സവം

നവരാത്രി ആഘോഷത്തിന്റെ ഭാഗമായി നടന്ന സര്‍ഗോത്സവം കലാപരിപാടികള്‍.

കന്യാകുമാരിയില്‍ നിന്നും കേസരി ഭവനിലേക്ക് സരസ്വതീവിഗ്രഹം വഹിച്ചുകൊണ്ട് എത്തിച്ചേര്‍ന്ന അക്ഷരരഥയാത്രയുടെ ദൃശ്യങ്ങള്‍.