കേസരി ഓണപ്പതിപ്പ് 2021

100

കേസരി ഓണപ്പതിപ്പ് 2021 ഉടന്‍ പുറത്തിറങ്ങുന്നു. പ്രമുഖരും പ്രശസ്തരുമായ എഴുത്തുകാരുടേയും,  ചിന്തകരുടേയും, കവികളുടെയും, കഥാകൃത്തുക്കളുടെയും ലേഖനങ്ങള്‍, കവിതകള്‍, കഥകള്‍, അഭിമുഖം എന്നിവയോടുകൂടിയ പതിപ്പ്.

(പ്രൊഫഷണല്‍ കൊറിയര്‍ ആണോ ഇന്ത്യ പോസ്റ്റ്‌ സ്പീഡ് പോസ്റ്റ്‌ ആണോ താങ്കള്‍ക്ക് സൗകര്യപ്രദമെന്ന് ഓര്‍ഡര്‍ നോട്ടില്‍ കുറിക്കുന്നത് നല്ലതാണ്.)

Out of stock

SKU: 110 Category:

Description

ചരിത്രം ഇന്നലെകളുടെ രേഖകളും രേഖപ്പെടുത്തലുകളും മാത്രമല്ല, അതിനപ്പുറം ഭാവിയിലേക്കുള്ള ചൂണ്ടുപലക കൂടിയാണ്. മലബാറില്‍ മാപ്പിള കലാപം കത്തിപ്പടര്‍ന്നതിന്റെ ശതാബ്ദി വര്‍ഷത്തില്‍ ചരിത്ര വസ്തുതകളുടെ വിശകലനം അനിവാര്യമായ കര്‍ത്തവ്യമാണ് എന്നുള്ളതുകൊണ്ടാണ് ഈ വര്‍ഷത്തെ ഓണം വിശേഷാല്‍പ്പതിപ്പിന്റെ മുഖ്യ പ്രമേയമായി 1921ലെ മാപ്പിള കലാപത്തെ സ്വീകരിച്ചത്.

വര്‍ഗ്ഗീയ വൈരത്തിന്റെ വാള്‍മുനയില്‍ മതമൗലിക വാദികള്‍ കൊന്നു കിണറുകള്‍ നിറച്ച പരശതം ഹിന്ദുസഹോദരന്മാരുടെ ആത്മാവുകളുടെ നീതിക്കു വേണ്ടിയുള്ള നിലയ്ക്കാത്ത നിലവിളികളാണ് ഇതിലെ ലേഖനങ്ങളില്‍ മുഴങ്ങിക്കേള്‍ക്കുന്നത്.

വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ വില നിലവാരത്തില്‍ വംശഹത്യ ചെയ്യപ്പെട്ടവന്റെ പിന്‍മുറക്കാര്‍ നിശബ്ദരാക്കപ്പെടുന്ന കേരളത്തിന്റെ സാമൂഹ്യപരിസരത്തില്‍ അക്ഷരംകൊണ്ടൊരു പ്രതിരോധം തീര്‍ക്കുകയാണ് ലക്ഷ്യം.

ചരിത്രം ആവര്‍ത്തിക്കാതിരിക്കാന്‍ വസ്തുതകള്‍ ചര്‍ച്ച ചെയ്യപ്പെടുക തന്നെവേണം. അതുകൊണ്ട് തമസ്‌ക്കരണത്തിന്റെയും വളച്ചൊടിക്കലിന്റെയും അക്കാദമിക കുതന്ത്രങ്ങളില്ലാതെ ചരിത്രത്തെ നമുക്ക് അഭിമുഖീകരിക്കാം.