ബാലഗോകുലം

നീലംമാവിന്റെ മക്കള്‍

കുന്തിപ്പുഴയുടെ കരയില്‍ ആകാശം മുട്ടിനില്‍ക്കുന്ന നീലംമാവ് പക്ഷികളുടെ താവളമാണ്. വെയിലും മഴയും മഞ്ഞു മേല്‍ക്കാതെ യും ശത്രുക്കളെ പേടി ക്കാതെയും നൂറു കണക്കിനു പക്ഷികളാണ് നീലം മാവിന്റെ...

Read more

പിറകെ നടക്കുന്നെന്തേ?

കുറുനരിയെപ്പോല്‍ നിഴലേ, യെന്റെ പിറകെ നടക്കുന്നെന്തേ? പുലരിയുദിച്ചിട്ടല്ലേയുള്ളൂ, പുലര്‍മഞ്ഞിതു മാഞ്ഞിട്ടില്ലാ ഇളംവെയിലില്‍ പറന്നു കളിക്കാന്‍ ശലഭങ്ങള്‍ വരുന്നേയുള്ളു. അപ്പോഴേയ്ക്കും വന്നതെവിടു- ന്നെന്നരികില്‍ നീ നിഴലേ? കുഴിയില്‍ ചാടിക്കാനോ,...

Read more

തീക്കൊള്ളി

അടുപ്പില്‍ പൂച്ച കിടന്നു എന്നൊരു ചൊല്ലുണ്ട്. വീട്ടില്‍ തീ പുകഞ്ഞില്ല; ഭക്ഷണം ഉണ്ടാക്കിയില്ല, വീട് പട്ടിണിയിലാണ് എന്നൊക്കെ ഇതിനര്‍ത്ഥം. അടുപ്പില്‍ തീയുണ്ടെങ്കില്‍ പൂച്ച അടുപ്പില്‍ കിടക്കില്ലല്ലോ. ഒരു...

Read more

കാക്കക്കുഞ്ഞിന്റെ സംഗീതപഠനം

കാക്കക്കുഞ്ഞ് വായ തുറന്ന് മെല്ലെ കരഞ്ഞു. 'കാ കാ'. അമ്മക്കാക്കയ്ക്ക് ആധിയായി. നാളെ സ്‌കൂളിലേക്ക് അയക്കേണ്ടതാണ് കുട്ടിയെ. അവളെ നന്നായി പഠിപ്പിക്കണമെന്നാണ് അമ്മക്കാക്കയുടെ മോഹം. പഠിപ്പിച്ചാല്‍ മാത്രംപോര,...

Read more

ധ്രുവനക്ഷത്രം

കഠിനതപസ്സിലൂടെയും ദൃഢനിശ്ചയത്തിലൂടെയും ലക്ഷ്യം നേടുന്നതിനുള്ള ഉദാഹരണമാണ് പുരാണകഥയിലെ ധ്രുവന്‍. മനുവംശത്തിലെ ഉത്താനപാദ മഹാരാജാവിന്റെ മകനാണ് ധ്രുവന്‍. മഹാരാജാവിനു രണ്ടു ഭാര്യമാരുണ്ടായിരുന്നു. സുനീതിയും സുരുചിയും. സുരുചിയോടായിരുന്നു രാജാവിനു പ്രിയം....

Read more

പാട്ടും കൂട്ടും

കൂട്ടിലിരിയ്ക്കും പച്ചത്തത്തേ പാട്ടുകള്‍ പാടാമോ? പാടണമെങ്കിലെനിക്കൊരു കുയിലിന്‍ കൂട്ടുപിടിയ്‌ക്കേണം. കൂട്ടുപിടിയ്ക്കാം ഞാനിക്കൂടിന്‍ പൂട്ടുതുറന്നെന്നാല്‍ പാട്ടുകള്‍ നീട്ടിപ്പാടാം കുട്ടാ കേട്ടുരസിച്ചോളൂ.

Read more

നന്ദ്യാര്‍വട്ട പൂക്കള്‍

'ഉണ്ണീ... കൃഷ്ണഭഗവാന് വയ്ക്കുവാന്‍ കുറച്ച് നന്ദ്യാര്‍വട്ടപൂക്കള്‍ പറിച്ചുകൊണ്ടുവരൂ.' മുറ്റത്ത് ഓടിക്കളിക്കുകയായിരുന്ന ഉണ്ണിക്കുട്ടനോട് അകത്ത് നിന്ന് അമ്മ വിളിച്ചുപറഞ്ഞു. 'ശരി അമ്മേ, ഇപ്പൊ കൊണ്ടു വരാം.' ഉണ്ണി മുറ്റത്ത്...

Read more

ആനയും കുറുനരിയും

കുമ്പ കുലുക്കി തുമ്പി ചുഴറ്റി കൊമ്പനാന വരുന്നുണ്ടേ മുമ്പില്‍ പെട്ടൊരു കുറുനരി, താണു കുമ്പിട്ടിങ്ങനെ ചൊല്ലുകയായി: - ''എത്ര പെരിയവന്‍ എന്നിട്ടും ഇല്ലാ തെല്ലുമഹങ്കാരം.'' അതുകേട്ടാന ചിരിച്ചു,...

Read more

തങ്കവും വിരുന്നുകാരന്‍ ആമയും

രാവിലെ അമ്മ കുലുക്കി വിളിച്ചിട്ടാണ് തങ്കം എഴുന്നേറ്റത്. കണ്ണു തിരുമ്മി കിടക്കയില്‍ത്തന്നെയിരുന്ന അവളെ നോക്കിച്ചിരിച്ചു കൊണ്ട് അമ്മ പറഞ്ഞു: 'വേഗം ഉമ്മറത്തേയ്ക്കു വാ... നമുക്കൊരു അതിഥിയുണ്ട്.' 'ആരാ...?'...

Read more

കുഞ്ചുണ്ണിയും കുഞ്ചെറിയയും

വഞ്ചിക്കാരന്‍ കുഞ്ചുണ്ണി ഇഞ്ചി നിറച്ചൊരു വഞ്ചിയുമായ് അഞ്ചലിലൂടെ വരുന്നേരം ഇഞ്ചിക്കള്ളന്‍കുഞ്ചെറിയ സഞ്ചിയുമായിട്ടവിടെത്തി സഞ്ചിക്കാരന്‍ കുഞ്ചെറിയ വഞ്ചിയിലേറിയിരുന്നപ്പോള്‍ കുഞ്ചുവിനാകെക്കലികയറി ഇഞ്ചികടിച്ചതുപോലായി സഞ്ചിയെടുത്തങ്ങേറായി.

Read more

കാറകളിയ്ക്കാന്‍ രണ്ടുതല (ആരോമര്‍ ചേകവര്‍ 45)

''ചന്തുവിന്റെ തല കാണണ്ടേ ചെട്ടിയാരേ?'' ആരോമുണ്ണി മാറാപ്പഴിച്ചു. ചന്തുവിന്റെ അറുത്തെടുത്ത തലകണ്ട് ചെട്ടിയാര്‍ മോഹാലസ്യപ്പെട്ടു. ചുരികാപരിചകള്‍വെച്ച മാറാപ്പില്‍ ചെട്ടിയാര്‍ സമ്മാനിച്ച പൊന്‍പണക്കിഴിയും വെച്ചു. മാറാപ്പ് ആരോമുണ്ണി തോളത്തു...

Read more

മുള്ളാണിവെച്ചവനും ശിക്ഷ (ആരോമര്‍ ചേകവര്‍ 43)

''അച്ഛന്റെ ചുരിക കടഞ്ഞ ആ കൊല്ലനെ നമ്മള്‍ക്കു കാണണ്ടേ?'' കണ്ണപ്പുണ്ണി. ''വേണമല്ലോ കണ്ണപ്പുണ്ണി'' എന്നായി ആരോമുണ്ണി. അവര്‍ പെരുങ്കൊല്ലന്റെ വീടു തേടിച്ചെന്നു. ചേകവന്മാരുടെ വരവുകണ്ടപ്പോള്‍, എന്തോ ശരികേടുണ്ടെന്ന്...

Read more

വികൃതിക്കുട്ടന്‍

മൊട്ടക്കുന്നില്‍കെട്ടിപ്പൊക്കീ മുട്ടന്‍കെട്ടിടമമ്പമ്പോ! മട്ടുപ്പാവില്‍ ചാടിക്കയറീ ചാട്ടക്കാരന്‍ കുട്ടാപ്പി പട്ടം നൂലില്‍കെട്ടിപ്പൊക്കി മൊട്ടത്തലയന്‍ കുട്ടാപ്പി ഒട്ടും വൈകാതി 'ഠോ' കേട്ടു പട്ടോംപൊട്ടി, മുട്ടുംപൊട്ടി.  

Read more

കൊറോണപ്പേടി

വീട്ടിലിരിക്കും ഉണ്ണികളെ തൊട്ടുകളിക്കാന്‍ പോരാമോ? ഞങ്ങള്‍വരില്ലാ, പൂങ്കാറ്റെ ഭയന്നു മുറിയിലിരിപ്പാണ്, പടിവാതിക്കല്‍ നില്‍പ്പുണ്ട് കൊറോണ ദുഃഷ്ടമഹാമാരി!    

Read more

പത്തൊമ്പതാമത്തെ അടവ് (ആരോമര്‍ ചേകവര്‍ 43)

ഇപ്പോള്‍ തളരുന്നത് ആരോമുണ്ണിയാണെന്ന് കണ്ണപ്പുണ്ണിക്കു മനസ്സിലായി. അപ്പോള്‍ അവന്‍ ആരോമുണ്ണിയെ മുത്തച്ഛന്‍ പഠിപ്പിച്ചുകൊടുത്ത പത്തൊമ്പതാമത്തെ അടവ് ഓര്‍മ്മിപ്പിച്ചു. മുത്തച്ഛനേയും കളരിഭരമ്പരദൈവങ്ങളേയും മനസ്സില്‍ ധ്യാനിച്ചുകൊണ്ട് ആരോമുണ്ണി ചുവടു മാറ്റിച്ചവിട്ടി....

Read more

വലിയ ക്ഷേത്രം

ലോകത്തിലെ ഏറ്റവും വലിയ ഹൈന്ദവ ക്ഷേത്ര സമുച്ചയം കംബോഡിയയില്‍ ഉള്ള അങ്കുര്‍വാട്ടാണ്. എന്നാല്‍ ഇപ്പോള്‍ സജീവമായി ക്ഷേത്ര ആചാരങ്ങള്‍ നടന്നുപോരുന്ന വലിയ ഹൈന്ദവാരാധനാലയം ഏതാണ്? ലോകത്തിലെ ഏറ്റവും...

Read more

അങ്കം മുറുകുന്നു (ആരോമര്‍ ചേകവര്‍ 42)

''ആളറിയാതെ വാതില്‍ തുറക്കില്ല'' ''കേളികേട്ട കളരിയാണല്ലോ. കീര്‍ത്തികേട്ട കളരിയാശാനാണല്ലോ ചന്ത്വമ്മാവന്‍. വിദ്യപഠിക്കാന്‍ വന്നതാണ് '' ''ചേകോന്മാരേ നിങ്ങടെ നാടേതാണ്. വീടേതാണ് ? '' ''ഞങ്ങള്‍ കറുത്തേനാര്‍ നാട്ടില്‍...

Read more

അരിങ്ങോടരുടെ വീട്ടില്‍ (ആരോമര്‍ ചേകവര്‍ 41)

''പതിനാറാള്‍ക്കുയരത്തില്‍ കരിങ്കല്ലുകൊണ്ടു കെട്ടിപ്പൊക്കിയ കളരിയാണ്. കളരിക്കുചുറ്റും ഏഴാള്‍ താഴ്ചയുള്ള കിടങ്ങുണ്ട്. കിടങ്ങിനുപുറത്ത് ചുറ്റോടുചുറ്റും ഉയരത്തില്‍ കെട്ടിപ്പൊക്കിയ മതിലുണ്ട്. എല്ലാ കളരിക്കും വാതില്‍ ഒന്നാണെങ്കില്‍ ചന്തുക്കുറുപ്പിന്റെ കളരിക്ക് വാതില്‍...

Read more

ചിത്രവര്‍ണ്ണക്കിളി

''അത്തിമരപ്പൊത്തിലിരുന്ന് എത്തിനോക്ക്ണതാരാണ്?'' ''ഇത്തിരിപോന്നൊരു കിളിയാണേ, ചിത്രവര്‍ണ്ണക്കിളിയാണേ.'' ''ആരെ നോക്കിയിരിക്കുന്നു ആരോമല്‍ക്കിളിയൊറ്റയ്ക്ക്?'' ''ഇരതേടിപ്പോയൊരുതായ വരുന്നതു നോക്കിയിരിപ്പാണ്.'' ''എവിടെപ്പോയി കിളിയമ്മ കുഞ്ഞിനെ തനിയെ വിട്ടിട്ട്'' ''കൊയ്ത്തു കഴിഞ്ഞൊരു പാടത്തെ കതിര്‍മണി...

Read more

കോലോസ്ത്രിനാട്ടില്‍ (ആരോമര്‍ ചേകവര്‍ 40)

''നാളേയും മറ്റന്നാളും കഴിഞ്ഞാല്‍ ഞങ്ങളെ അന്വേഷിച്ചു വരുമെന്ന് അമ്മയും അമ്മായിയും വാക്കുപറഞ്ഞിട്ടാണ് അയച്ചിരിക്കുന്നത്. ഉണ്ണിക്കണ്ണനെ കാത്തിരിക്കാന്‍ പറ്റില്ലല്ലോ അമ്മായി. മൂവര് യാത്രയ്ക്കു നന്നല്ലെന്നല്ലേ പ്രമാണം. ഞങ്ങള്‍ പോയിവരട്ടേ...

Read more

പത്തൊമ്പതാമത്തെ അടവ് (ആരോമര്‍ ചേകവര്‍ 39)

മുത്തച്ഛനു സന്തോഷമായി. കാണിക്കുപോലും വ്യത്യാസമില്ല. ''മക്കളേ, നിങ്ങള്‍ പതിനെട്ടടവും പയറ്റി. പതിനെട്ടടവുകള്‍ ചന്തുവും പയറ്റും. മറ്റെന്തുണ്ട് നിങ്ങള്‍ക്കു പുറത്തെടുക്കാന്‍? എങ്ങനെ നിങ്ങള്‍ ചന്തുവിനോട് ജയിച്ചു പോരും? ''...

Read more

പരമേശ്വരം

താമരശ്ശേരി ഇല്ലത്തന്നൊരു താരക ശോഭയുദിച്ചല്ലോ... പാരിടമാകെ പ്രഭചൊരിയും നറു സൗരഭ്യങ്ങള്‍ വിടര്‍ന്നല്ലോ... ധര്‍മ്മ ത്യാഗപരാത്മജനായി അമ്മക്കെന്നും സേവകനായ്, ഭാരത ഭൂവിന്നഭിമാനമതായ് ഉദിച്ചുയര്‍ന്നൊരു വീരാത്മന്‍. സംഘപഥത്തിന് ശോഭ പകര്‍ന്നൂ,...

Read more

ചുരികയുടെ നാദം (ആരോമര്‍ ചേകവര്‍ 38)

ചുരികയുടെ നാദം നാടുവാഴിക്കോലോത്തോളം കേട്ടു. നാടുപിടിക്കാന്‍വന്ന മാറ്റാന്മാരാണോ എന്ന് തമ്പുരാന്‍ സംശയിച്ചു. ആരോമര്‍ച്ചേകവര്‍ മരണപ്പെട്ടതിനുശേഷം ചുരികയിളക്കി ഇതുപോലെ നാദം കേള്‍പ്പിക്കാന്‍ ഈ നാട്ടിലാരുണ്ട് ? തമ്പുരാന്‍ ആനക്കഴുത്തേറി....

Read more

പരാശക്തി

സ്‌നേഹസന്ദേശ സാരസൗന്ദര്യമല്ലൊ, സന്ദേഹമെല്ലാമകറ്റുമല്ലോ, നിന്റെ- ചെന്താരിണകള്‍ അഭയമല്ലോ ! ഉല്‍ഫുല്ലമാകും സുഗന്ധമല്ലൊ, എങ്ങു- മുജ്ജ്വലിക്കും പരാശക്തിയല്ലോ ഉള്‍ത്താരിലാനന്ദദീപമല്ലോ, ലോക- മുദ്ധരിക്കും ദേവി അമ്മയല്ലോ. ഗര്‍വ്വങ്ങളെല്ലാമൊഴിക്കുമല്ലോ നിത്യ- മുര്‍വ്വിയ്ക്കുനാഥയായ്...

Read more

കൂട്ടിന് കണ്ണപ്പുണ്ണി (ആരോമര്‍ ചേകവര്‍ 37)

''അമ്മാവനെ ചതിച്ചുകൊന്ന ചന്തൂനോടു കാണിക്ക് നിന്റെ ഊറ്റം എന്നാണ് കാറാപ്പിള്ളേര്‍ എന്നെ വെല്ലുവിളിച്ചത്. എനിക്കൊരമ്മാവനുണ്ടായിരുന്നുവെന്നും അമ്മാവനെ മച്ചുനിയന്‍ ചന്തു ചതിയില്‍ കൊന്നതാണെന്നും എല്ലാം ഇപ്പോഴാണ് എന്റെ പെറ്റമ്മ...

Read more

മുത്തുമണികള്‍

മുറ്റത്തെ മന്ദാരപ്പൂവിതളില്‍ മുത്തുപോലുണ്ടൊരു മഞ്ഞുതുള്ളി! ആരുകണ്ടാലും കൊതിച്ചുപോകും കയ്യിലെടുത്തൊരു മുത്തമേകാന്‍! അമ്മിണി കൗതുകമോടതിനെ കണ്ണുചിമ്മാതങ്ങു കണ്ടുനില്‍ക്കെ, പമ്മിപ്പതുങ്ങിയവിടെയെത്തി പൂച്ചയെപ്പോലൊരു കുഞ്ഞുകാററ്! കാററിന്റെ കയ്യൊന്നു തൊട്ടനേരം അയ്യയ്യോ!താഴെപ്പോയ് മഞ്ഞുതുള്ളി!...

Read more

പുത്തൂരം വീട്ടിലേക്ക് (ആരോമർ ചേകവർ 36)

''അമ്മ ഖേദിക്കേണ്ട. അമ്മാവന്റെ മനസ്സെന്റെ കൂടെയുണ്ടെങ്കില്‍, ചന്തൂനോടു ഞാന്‍ പകരം ചോദിക്കും. അവന്റെ തല ഞാന്‍ കൊണ്ടുവരും. ആ തലകൊണ്ട് ഞാന്‍ കാറകൊട്ടും'' ''ഉണ്ണീ, പോകുന്നവഴി നീ...

Read more

കണ്ണനൂട്ട്

അഷ്ടമി രോഹിണി നാള് വന്നു ഒരു വട്ടം കൂടി ഞാന്‍ കണ്ണനായി. മയില്‍പ്പീലിയില്ലാതെ, മുരളികയില്ലാതെ ചമയങ്ങളണിയാതെ കണ്ണനായി. ശൈശവ ബാല്യകൗമാരകാലങ്ങളെന്‍ ഓര്‍മ്മയില്‍ പീലി നിവര്‍ത്തിയാടി. അഷ്ടമിരോഹിണി നാളിലെ...

Read more

പകരം ചോദിക്കാന്‍ (ആരോമര്‍ ചേകവര്‍ 35)

''ദേഹദണ്ഡം പാരമുണ്ടായിരുന്നെങ്കിലും എന്റെ ആങ്ങള അങ്കത്തട്ടില്‍നിന്നിറങ്ങി ആല്‍ത്തറയില്‍ കേറിയിരുന്നു. ഓലയും എഴുത്താണിയും വരുത്തി. നടന്നതെല്ലാം അതേപടി ഓലയില്‍ പകര്‍ത്തി. ഓലക്കെട്ട് നിന്റെ അമ്മയെ ഏല്‍പ്പിക്കാനായി വാഴുന്നോരുടെ കയ്യില്‍...

Read more

കൈക്കില

സഹായിക്കുന്നു നിസ്വാര്‍ത്ഥം അടുക്കളയിലമ്മയെ നിഷ്‌ക്കാമമാം കര്‍മ്മത്തിന്റെ പര്യായമായ കൈക്കില. കൈപൊള്ളാതെ ചോറുവാര്‍ക്കാന്‍ സ്വന്തം മെയ്‌പൊള്ളുമെങ്കിലും ഉപകരിക്കുന്നമ്മയ്ക്കീ കൈക്കില ത്യാഗശീല താന്‍. അടുക്കളപ്പോരായ്മകള്‍ അറിയിക്കാതമ്മയൊപ്പം പരാതികള്‍ പറയാതെ പെരുമാറുന്നു...

Read more
Page 11 of 15 1 10 11 12 15

Latest