കര്‍ണാവതി:ആര്.എസ്.എസ് അഖിലഭാരതീയ പ്രതിനിധി സഭയ്ക്ക് ഗുജറാത്തിലെ കര്‍ണാവതിയില്‍ തുടക്കമായി. കര്‍ണാവതി തീര്‍ത്ഥധാം പ്രേരണാ പീഠത്തിലെ ശ്രീനിഷ്കളങ്കനാരായണ സത്സംഗ ഹാളിലാണ് ത്രിദിന പ്രതിനിധി സഭ ചേരുന്നത്. പൂജനീയ സര്‍സംഘചാലക് ഡോ. മോഹന്‍ജി ഭാഗവതും മാനനീയ സര്‍കാര്യവാഹ് ദത്താത്രേയ ഹോസബാളെയും ചേര്‍ന്ന് ഭാരതമാതാവിന്റെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തിയാണ് ബൈഠക്കിനു സമാരംഭം കുറിച്ചത്. മാര്‍ച്ച് 13നു അവസാനിക്കുന്ന ബൈഠക്കില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 1248 പ്രതിനിധികളാണ് പങ്കെടുക്കുന്നത്.